»   » വിടവാങ്ങിയത് ഇന്ത്യന്‍ സിനിമ ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ച ചലച്ചിത്ര പ്രതിഭ!

വിടവാങ്ങിയത് ഇന്ത്യന്‍ സിനിമ ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ച ചലച്ചിത്ര പ്രതിഭ!

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡ് നടനും നിർമാതാവുമായ ശശി കപൂർ ഇനി ഓർമ്മ! | filmibeat Malayalam

ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലും അഭിനയിച്ച പ്രതിഭാധനനായി ചലച്ചിത്രകാരനായിരുന്നു ശശി കപൂര്‍. 79 ാമത്തെ വയസില്‍ റീടേക്കുകളില്ലാത്ത ജീവിത രംഗത്തിന് കട്ട് പറയുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

അഭ്യൂഹങ്ങള്‍ക്ക് വിട, രജനികാന്തിന് ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് പ്രഖ്യാപിച്ചു! ഇത് ഫൈനല്‍?

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്കുനേര്‍! ഓണം പൂജ ചിത്രങ്ങള്‍ ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍

തിങ്കളാഴ്ച വൈകുന്നേരം മുംബൈയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അന്തരിച്ച ബോളിവുഡ് താരങ്ങളായ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. വീരം എന്ന ചിത്രത്തിലൂടെ ജയരാജ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കുനാല്‍ കപൂര്‍, കരണ്‍ കപൂര്‍ സഞ്ജന കപൂര്‍ എന്നിവര്‍ മക്കളാണ്.

യുവത്വത്തിന്റെ ഹരം

അറുപതുകളിലെ യുവത്വത്തിന്റെ ഹരമായിരുന്നു ശശി കപൂര്‍ എന്ന ബല്‍ബീല്‍ രാജ് കുമാര്‍. വിഖ്യാതമായ കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരായ പൃഥ്വരാജ് കപൂറിന്റെ മകനായ ശശി കപൂറിന് സിനിമ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതായിരുന്നു.

ബാലതാരമായി തുടക്കം

പിതാവ് പൃഥ്വിരാജ് കപൂറിന്റെ സിനിമ കമ്പനിയായ പൃഥ്വി തിയറ്റേഴ്‌സിന്റെ സംഗ്രം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ശശി കപൂറിന്റെ അരങ്ങേറ്റം. സിനിമകള്‍ക്ക് പുറമേ നാടകങ്ങളിലും സജീവമായിരുന്ന ശശി കപൂര്‍ ധര്‍മ്മപുത്ര എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുമ്പോള്‍ 23 വയസായിരുന്നു പ്രായം.

കലയും കച്ചവടവും

ബോക്‌സ് ഓഫീസ് വിജയം നേടിയ ജബ ജബ് ഫൂല്‍ ഖിലേ, ചോര്‍ മചായേ ഷോര്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ശ്യാം ബെനഗലിന്റെ ജൂനൂന്‍ പോലുള്ള കലാമൂല്യമുള്ള സിനിമകളിലും ശശി കപൂര്‍ അഭിനയിച്ചു. ബോളിവുഡ് ചിത്രങ്ങളില്‍ മാത്രമല്ല ദ ഹൗസ്‌ഹോള്‍ഡര്‍, ഷേക്‌സ്പിയര്‍ വാല, ബോംബേ ടോക്കി തുടങ്ങിയ വിദേശ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

ദേശീയ പുരസ്‌കാരങ്ങള്‍

1986ല്‍ ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു ആദ്യമായി ദേശീയ പുരസ്‌കാരം തേടിയെത്തിയത്. മുസാഫിര്‍ എന്ന ചിത്രത്തിലൂടെ 1993ല്‍ അഭിനയത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. ജൂനൂന്‍ എന്ന ചിത്രത്തിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവെന്ന നിലയില്‍ അതേറ്റ് വാങ്ങിയതും ശശി കപൂറായിരുന്നു.

ഫാല്‍ക്കേ പുരസ്‌കാരം

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ചലച്ചിത്രകാരനുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ശശി കപൂറിനെ ചലച്ചിത്ര ലോകം ആദരിച്ചത് 2014ലായിരുന്നു. ചലച്ചിത്ര രംഗത്തെ സംഭാവനകളെ മാനിച്ച് രാജ്യം പത്ഭൂഷന്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

English summary
Bollywood actor, producer Shashi Kapoor passed away.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam