»   » എന്തിനാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്രയേറെ തുക പ്രതിഫലം നല്‍കുന്നതെന്ന് സംവിധായകന്‍

എന്തിനാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്രയേറെ തുക പ്രതിഫലം നല്‍കുന്നതെന്ന് സംവിധായകന്‍

By: Pratheeksha
Subscribe to Filmibeat Malayalam

ഫോബ്‌സ് ഈയടുത്ത് പുറത്തിറക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ നാല് ബോളിവുഡ് താരങ്ങളുമുണ്ട്. ഹോളിവുഡ് ചിത്രങ്ങള്‍ ആഗോളതലത്തില്‍ ഉയര്‍ന്ന വരുമാനം നേടുമ്പോള്‍ ബോളിവുഡ് ചിത്രങ്ങള്‍ ശരാശരി നേടുന്നത് 300 കോടി രൂപ മാത്രമാണ്.

കോടി കണക്കിനു രൂപ അഭിനേതാക്കള്‍ക്ക് നല്‍കുന്ന നിര്‍മ്മാതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നാണ് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് പറയുന്നത്...

അമിതാഭ് മുതല്‍ അക്ഷയ് കുമാര്‍ വരെ

ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍ ,ഷാറൂഖ് ഖാന്‍ ,സല്‍മാന്‍ ഖാന്‍ ,അക്ഷയ് കുമാര്‍ എന്നിവരാണ് ഫോബ്‌സ് പട്ടികയിലുളളത്.

ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍

ബോളിവുഡ് സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഹോളിവുഡ് സിനിമയെ അപേക്ഷിച്ച് വളരെ കുറവാണ് .എന്നിട്ടും താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്.

നടന്മാര പറഞ്ഞിട്ട് കാര്യമില്ല

നടന്മാരെ പറഞ്ഞിട്ട് കാര്യമില്ലെന്നും പണം ഓഫര്‍ ചെയ്യുമ്പോള്‍ ആരാണ് വേണ്ടെന്നു പറയുകയെന്നുമാണ് അനുരാഗ് കശ്യപ് ചോദിക്കുന്നത്.

നിര്‍മ്മാതാക്കള്‍ മാറണം

താരങ്ങള്‍ക്ക് ഇത്രയേറെ പണം നല്‍കുന്ന നിര്‍മ്മാതാക്കളുടെ പ്രവണത മാറണമെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. കൂടുതല്‍ പണം നല്‍കുമ്പോള്‍ അത് നിര്‍മ്മാതാക്കള്‍ക്കു തന്നെ വന്‍ നഷ്ടം വരുത്തിവെക്കുന്നുമെന്നും അനുരാഗ് പറയുന്നു

English summary
bollywood actors are overpaid , director , producer anurag kashyap says

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam