ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
മുംബൈ: വെള്ളിത്തിരയില്‍ മിന്നി നില്‍ക്കുമ്പോള്‍ മറഞ്ഞുപോയ ചിലരുണ്ട്. ക്ഷണനേരം കൊണ്ട് നക്ഷത്രശോഭ മാഞ്ഞ് ലോകത്തോട് വിടപറഞ്ഞവര്‍.
കഥകള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാലോകത്ത് മറ്റൊരു കഥപോലെ മാഞ്ഞുപോയവര്‍. ചെയ്ത വേഷങ്ങളേക്കാള്‍ ദുരൂഹത ബാക്കിവച്ച് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് അകാലത്തില്‍ മരിച്ചുപോയ ബോളിവുഡ് നക്ഷത്രങ്ങളാരൊക്കെയെന്ന് നോക്കൂ.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
1996 സെപ്റ്റംബര്‍ 23 നാണ് ആരാധകരുടെ പ്രിയപ്പെട്ട സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തത്. മരണകാരണ്ം ഇന്നും അജ്ഞാതം. അടുത്തിടെ ഇറങ്ങിയ ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കിന്റെ മരണത്തെക്കുറിച്ചും പറയുന്നുണ്ട്.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
ഇന്റര്‍നെറ്റിലൂടെ പ്രേമിച്ച വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ കാതലര്‍ ദിനമാണ് കുനാല്‍ സിംഗിന്റെ മികച്ച വേഷങ്ങളിലൊന്ന്. സോണാലി ബിന്ദ്രയ്‌ക്കൊപ്പം ഈ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു. തമിഴിലും ഹിന്ദിയിലും തിളങ്ങിനില്‍ക്കവേയാണ് കുനാലിനെ 2008 ല്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
1993 ഏപ്രില്‍ 5 നാണ് ദിവ്യഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണങ്ങള്‍ നിരവധി നടന്നെങ്കിലും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
മോ���ലിംഗില്‍ നിന്നും സിനിമയിലെത്തിയ വിവേക ബാബാജിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 2010 ജൂണ്‍ 25 നായിരുന്നു ഇത്. മരണകാരണം ഇന്നും അവ്യക്തം.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
മദ്യത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് കഴിച്ചാണ് ഗുരുദത്ത് മരിച്ചത്. 1964 ഒക്ടോബര്‍ 10 നായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ മരണം.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
ഗുരുദത്തിന്റെ മരണശേഷം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്��ന്ന് ഭാര്യ ഗീതാ ദത്തും മരണത്തിന്റെ വഴി സ്വീകരിച്ചു.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
തൂങ്ങിമരിച്ച നിലയിലാണ് കുല്‍ജീതിനെയും കണ്ടെത്തിയത്. 2006 ഫെബ്രുവരി 8 നായിരുന്നു ഇത്.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
നഫീസ ജോസഫും ആത്മഹത്യ ചെയ്യുകയായിരുന്നു. കാമുകനുമായുള്ള പ്രശ്‌നങ്ങളായിരുന്നു കാരണം. 2004 ജൂലൈ 9നായിരുന്നു നഫീസയുടെ ആത്മഹത്യ.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
സ്വന്തം അപ്പാര്‍ട്ട് മെന്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് 2005 ജനുവരി 20 ന്. വീട്ടുവാതില്‍ക്കല്‍ ദിവസങ്ങളായി പാലും പത്രവും എടുക്കാത്തത് കൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
2000 മാര്‍ച്ച് 27 ന് പ്രിയ മരിച്ചപ്പോള്‍ പത്രങ്ങളെഴുതിയത് അത് ആത്മഹത്യയാണ് എന്നാണ്. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണം എന്ന് പോലീസ് പറഞ്ഞു

ഈ താരങ്ങളുടെ മരണം ഇന്നും അജ്ഞാതം
2010 ഡിസംബര്‍ 24നാണ് സ്വന്തം ബംഗ്ലാവില്‍ നളിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Click it and Unblock the Notifications











