»   » സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

Posted By:
Subscribe to Filmibeat Malayalam

ലോക സുന്ദരി ഐശ്വര്യ റായ് മേക്കപ്പ് ഇല്ലാതെ മുഷിഞ്ഞ വസ്ത്രവും ധരിച്ച് എത്തിയാല്‍ എങ്ങനെയുണ്ടാകും. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയായത് സുര്‍ണ്ണ ക്ഷേത്രമാണ്. ആഢംഭര വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലാതെ തികച്ചും സാധാരണക്കാരിയായാണ് ഐശ്വര്യ റായ് എത്തിയത്.

ഊട്ടുപുരയില്‍ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഐശ്വര്യ റായ് ഭക്ഷണം കഴിച്ചു. മകള്‍ ആരാധ്യയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ഐശ്വര്യ റായ് ക്ഷേത്രത്തിലെത്തിയത്. സംഭവം അറിയാതെ ഭക്ത ജനങ്ങള്‍ ശരിക്കുമൊന്നും പകച്ചു നിന്നു പോയി. പിന്നീടാണ് മനസിലായത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നുവെന്ന്. എങ്കിലും അതിന്റെ ജാഡയൊന്നും താരം കാണിച്ചില്ല. വ്യക്തിത്വം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്ന താരമാണല്ലോ ഐശ്വര്യ. ഇത്തവണയും ആരാധകരെ ഐശ്വര്യ ഞെട്ടിച്ചിരിക്കുകയാണ്.

സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

സുവര്‍ണ്ണ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുക്കാന്‍ ഒരു സാധാരണക്കാരിയായി നമ്മുടെ താര റാണി ഐശ്വര്യ റായിയുമുണ്ടായിരുന്നു.

സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

മേക്കപ്പോ ആഭരണങ്ങളോ മിന്നി തിളങ്ങുന്ന വസ്ത്രങ്ങളോ ഐശ്വര്യ റായ് ധരിച്ചിരുന്നില്ല. ഒരുനിമിഷം ആളുകള്‍ ഐശ്വര്യ തന്നെയാണോ എന്നു ചിന്തിച്ചു പോയി. ഊട്ടുപുരയില്‍ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഐശ്വര്യ റായ് ഭക്ഷണം കഴിച്ചു.

സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

ജെസ്ബ എന്ന ത്രില്ലര്‍ സിനിമയ്ക്ക് ശേഷം വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഐശ്വര്യ. സാരാഭിജിത്ത് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനാണ് താരം സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയത്.

സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗാര്‍ ഹാളില്‍ നിന്ന് ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും, പാചകപുരയില്‍ പാചകം ചെയ്യുന്നതുമായ ഐശ്വര്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.

സാധാരണക്കാരിയായി ഒരു നേരത്തെ അന്നത്തിനായി ഐശ്വര്യയെത്തി, ആരാധകര്‍ ഞെട്ടി

ഐശ്വര്യ രായ് ഇപ്പോള്‍ എവിടെ പോകുന്നുണ്ടെങ്കിലും മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരിക്കും. ഇത്തവണ ഷൂട്ടിങിനും മകളെ കൂട്ടിയിരുന്നു. മകള്‍ ആരാധ്യയ്ക്കും അമ്മയ്‌ക്കൊപ്പവുമാണ് ഐശ്വര്യ ഷൂട്ടിങിന് പോയത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Bollywood actress Aishwarya rai at golden temple

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam