»   » പുതിയ ഫാഷനിലുള്ള സാരി ഇങ്ങനെയാണോ? ഗ്ലാമര്‍ സാരിയില്‍ തിളങ്ങി ദീപിക! ഇനി എന്തെല്ലാം കാണേണ്ടി വരും!

പുതിയ ഫാഷനിലുള്ള സാരി ഇങ്ങനെയാണോ? ഗ്ലാമര്‍ സാരിയില്‍ തിളങ്ങി ദീപിക! ഇനി എന്തെല്ലാം കാണേണ്ടി വരും!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ഹോളിവുഡിലേക്കും അരങ്ങേറ്റം നടത്തി ലോകം മുഴുവന്റെയും ശ്രദ്ധനേടിയിരിക്കുകയായിരുന്നു. റാണി പത്മിനിയുടെ ജീവിതകഥ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന റാണി പത്മാവതി എന്ന സിനിമയിലാണ് ദീപിക അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റാണ ദഗ്ഗുപതി ഭീഷണിയാവുമോ? മാര്‍ത്താണ്ഡ വര്‍മ്മയായി മലയാളത്തിലേക്ക്!!

സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറുകളും പോസ്റ്ററുകളും ഇതിനകം ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോള്‍ സിനിമയുടെ പ്രമോഷനെത്തിയ ദീപിക എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കറുത്ത നിറമുള്ള സാരിപോലത്തെ വസ്ത്രമാണ് നടി ധരിച്ചിരുന്നത്. വ്യത്യസ്തയുമായെത്തിയ ദീപികയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

ദീപികയുടെ സാരി

പുതിയ സിനിമയുടെ പ്രമോഷനെത്തിയപ്പോഴായിരുന്നു ദീപിക വ്യത്യസ്ത നിറഞ്ഞ് നില്‍ക്കുന്ന സാരി ധരിച്ചിരുന്നത്. പ്രമുഖ ഫാഷന്‍ ഡിസൈനറായ സബസാച്ചി മുഖര്‍ജിയാണ് ദീപികയുടെ മോഡേണ്‍ സാരി ഡിസൈന്‍ ചെയ്തിരുന്നത്.

സാരിയുടെ പ്രത്യേകത

സാരി ചുറ്റുന്നതിന് പകരം ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പാവാടയും ബ്രാലറ്റ് ഡിസൈനിലുള്ള ബ്ലൗസുമായിരുന്നു ദീപിക ധരിച്ചിരുന്നത്. മാത്രമല്ല ഇതിനെ ബന്ധിപ്പിച്ച് ഒരു ലെതര്‍ ബെല്‍റ്റും ഉണ്ടായിരുന്നു. മുടി ഒതുക്കി കെട്ടുകയും ചെയ്തതോടെ ഹോട്ട് ആന്‍ഡ് ഗ്ലാമര്‍ ലുക്കിലായിരുന്നു ദീപിക.

സിനിമയുടെ പ്രമോഷന്‍


ദീപിക അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ പ്രമോഷനെത്തിയതായിരുന്നു. റാണി പത്മിനിയുടെ ജീവിതകഥ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന റാണി പത്മാവതി എന്ന സിനിമയിലാണ് ദീപികയുടെ വരാനിരിക്കുന്ന പുതിയ സിനിമ.

പത്മാവതി


ദീപിക പദുക്കോണിനൊപ്പം രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറുമാണ് പത്മാവതിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . രാജകുമാരി പത്മിനിയുടെ ജീവചരിത്രം പറയുന്ന സിനിമ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബിഗ് ബജറ്റ് സിനിമ


റാണി പത്മാവതി ബിഗ് ബജറ്റ് സിനിമയാണ്. 160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.

സിനിമയുടെ റിലീസ്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഡിസംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്. ചിത്രത്തിലെ ദീപികയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരു്ന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറുകളും പോസ്റ്ററുകളും ഹിറ്റായിരുന്നു.

English summary
Bollywood Actress Deepika Padukone Looks Stunning At GQ Fashion Nights which was held in Mumbai
Please Wait while comments are loading...

Malayalam Photos

Go to : More Photos