»   » പ്രണയം ആസ്വദിക്കാന്‍ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിയുടെ നായിക!!! താരത്തിന്റെ പ്രണയം ഇങ്ങനെയാണ്...

പ്രണയം ആസ്വദിക്കാന്‍ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിയുടെ നായിക!!! താരത്തിന്റെ പ്രണയം ഇങ്ങനെയാണ്...

Posted By: Karthi
Subscribe to Filmibeat Malayalam

പ്രണയം എല്ലാവര്‍ക്കും സന്തോഷകരമായ ഒന്നാണ്. പ്രണയത്തിന്റെ കാര്യത്തില്‍ താരങ്ങളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. ബോളിവുഡില്‍ പ്രണയം എന്നതൊരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. തന്റെ പ്രണയത്തേക്കുറിച്ചുള്ള കാഴ്ചപ്പാടും വ്യക്തമാക്കിയിരിക്കുകയാണ് ഹുമ ഖുറേഷി.

മലയാള സിനിമയെ പ്രേക്ഷകര്‍ കൈവിട്ടോ??? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...

വൈറ്റ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ഹുമ ഖുറേഷി മലയാളികള്‍ക്കും സുപരിചിതയാണ്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ ഹുമ ഖുറേഷി ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടി ഖ്യാതി നേടിയെടുത്തിരുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രം ഗ്യാങ്‌സ് ഓഫ് വ്യാസിപറിലൂടെയായിരുന്നു ഹുമയുടെ അരങ്ങേറ്റം.

പ്രണയത്തിലാണ്

പ്രണയത്തേക്കുറിച്ച് വാചാലയാകുന്ന ഹുമ ഖുറേഷി തന്റെ പ്രണയത്തേക്കുറിച്ച് മാത്രം വാക്കുകളില്‍ പിശുക്ക് കാണിക്കുന്നു. താന്‍ ഒരാളുമായി അഗാധ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ആരാണെന്ന് മാത്രം പറയുന്നില്ല.

ആകര്‍ഷിച്ച ഘടകം

ഹുമ ഖുറേഷി അഗാധമായി പ്രണയിക്കുന്ന വ്യക്തിയിലേക്ക് താരത്തെ ആകര്‍ഷിച്ച ഘടകം എന്താണ് അവര്‍ വെളിപ്പെടുത്തുന്നുണ്ട്. ഹുമയെ പൊട്ടിച്ചിരിപ്പിക്കാനുള്ള ആ വ്യക്തിയുടെ കഴിവാണ് താരത്തെ ആ വ്യക്തിയിലേക്ക് ആകര്‍ഷിച്ചത്.

പ്രണയം ആസ്വദിക്കാന്‍

പ്രണയം ആസ്വദിക്കണമെങ്കില്‍ പ്രണയ നിമിഷത്തില്‍ അമിത സ്‌നേഹം കാണിക്കണമെന്നാണ് ഹുമ ഖുറേഷി പറയുന്നത്. പ്രണയ നിമിഷത്തില്‍ തങ്ങള്‍ അമിത സ്‌നേഹം കാണിക്കാറുണ്ടെന്നും താരം പറയുന്നു.

പ്രണയവും പൊസ്സസ്സീവ്‌നെസും

പ്രണയത്തില്‍ എല്ലാവരും പൊസ്സസ്സീവാണെന്നാണ് ഹുമ ഖുറേഷി പറയുന്നത്. തനിക്ക് മാത്രമായി പങ്കാളി ഇടം തരണം എന്ന പക്ഷക്കാരിയാണ് ഹുമയും. പ്രണയം എക്കാലവും ഏതൊരാളിലും പൈങ്കിളിയാണെന്ന് ഹുമയും തന്റെ അഭിപ്രായങ്ങളിലൂടെ അടിവരയിടുന്നു.

ആരോഗ്യകരമായ പ്രണയം

പ്രണയ ബന്ധത്തെ എങ്ങനെ ആരോഗ്യകരമായി നിലനിര്‍ത്താം എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇരുവരും സത്യസന്ധത പുലര്‍ത്തുക. എല്ലാം മറന്ന് പ്രണയിക്കുക. പ്രണയം എങ്ങനെ ആഘോഷിക്കണമെന്ന് ഇരുവരും ഒരുമിച്ച് തീരുമാനിക്കുക. എന്നാലെ ഒരുമിച്ച് സ്വയം പങ്കിടാന്‍ പറ്റു എന്നാണ് താരം പറയുന്നത്.

സെക്‌സ് ആകര്‍ഷണീയത

പങ്കാളിയില്‍ തന്നെ ആകര്‍ഷിച്ച ഘടകത്തേക്കുറിച്ച് പറയുന്ന താരം പുരുഷനെ ആകര്‍ഷിക്കുന്ന തന്നിലെ സെക്‌സ് ആകര്‍ഷണീയതയേക്കുറിച്ചും വെളിപ്പെടുത്തുന്നു. തന്റെ മാദകമായ ചിരിയാണ് പുരുഷനെ ആകര്‍ഷിക്കുന്ന സെക്‌സ് ആകര്‍ഷണീയത എന്നാണ് താരം പറയുന്നത്.

ആണ്‍കുട്ടികള്‍ക്കുള്ള ഉപദേശം

പെണ്‍കുട്ടിയുമായി പ്രണയത്തിലാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കുള്ള ഉപദേശവും താരം നല്‍കുന്നുണ്ട്. അവളെ പ്രശംസിക്കുക, ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് ചോദിക്കുക, ഇഷ്ടമുള്ള റെസ്‌റ്റോറന്റില്‍ കൊണ്ടുപോകുക, ചേര്‍ന്ന് നടക്കുമ്പോള്‍ നെറ്റിയില്‍ ചുംബിക്കുക, സുരക്ഷിതമായി വീട്ടില്‍ കൊണ്ടുപോയി വിടുക, അങ്ങനെ ഒരു ജന്റില്‍മാനായിരിക്കാനാണ് താരം പറയുന്നത്.

English summary
Huma Qureshi talking about her love crush. And she also explain how to enjoy a romantic life too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam