»   » കരിഷ്മ കപൂര്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു

കരിഷ്മ കപൂര്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടി കരിഷ്മ കപൂര്‍ ഭര്‍ത്താവ് സഞ്ജയ് കപൂറിനൊപ്പം നല്‍കിയ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. ഇരുവരും സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ നിന്നാണ് നടി പിന്മാറിയത്. ഹര്‍ജിയില്‍ നിന്നും പിന്മാറുകയാണെന്ന് കാട്ടി നടി ബാന്ദ്രയിലെ കുടുംബ കോടതിയില്‍ പെറ്റിഷന്‍ സമര്‍പ്പിച്ചിരുന്നു.

സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിച്ചതിന്റെ പേരിലായിരുന്നു നേരത്തെ ഇരുവരും സംയുക്തമായി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ നേരത്തെ ഉറപ്പു നല്‍കിയ കാര്യങ്ങളില്‍ നിന്നും ഭര്‍ത്താവ് പിന്‍മാറിയതോടെ കരിഷ്മ വിവാഹ മോചനത്തിനുള്ള തന്റെ അനുമതി പിന്‍വലിക്കുകയായിരുന്നു.

karishma-kapoor

ആറുമാസത്തിനുള്ളില്‍ സാമ്പത്തിക കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാമെന്നായിരുന്നു സഞ്ജയ് കപൂര്‍ രേഖാമൂലം കരിഷ്മയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ വാഗ്ദാനം പാലിച്ചില്ലെന്നും അതിനാല്‍ സംയുക്തമായ വിവാഹമോചന ഹര്‍ജി സാധിമല്ലെന്നുമാണ് കരിഷ്മയുടെ നിലപാട്.

കരിഷ്മ ഹര്‍ജി പിന്‍വലിച്ചതോടെ സ്വന്തം നിലയ്ക്ക് സഞ്ജയ് വിവാഹമോചന ഹര്‍ജി നല്‍കേണ്ടിവരും. അങ്ങിനെയാണെങ്കില്‍ ജീവനാംശത്തിന്റെ കാര്യത്തില്‍ കോടതിയില്‍ നിന്നുമുണ്ടാകുന്ന തീര്‍പ്പാണ് അന്തിമമായി നിലനില്‍ക്കുക. 2003ലാണ് കരിഷ്മയും സഞ്ജയ് കപൂറും വിവാഹിതരായത്. ഇവര്‍ക്ക് സമൈറയെന്നും കിയാനെന്നും പേരുള്ള രണ്ടു കുട്ടികളുണ്ട്.

English summary
bollywood actress Karisma Kapoor withdraws divorce petition
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam