»   » വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലത്രെ; പൂജ മിശ്ര അയല്‍ക്കാരോട് ചെയ്യുന്നത്

വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലത്രെ; പൂജ മിശ്ര അയല്‍ക്കാരോട് ചെയ്യുന്നത്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: അടിക്കടി വിവാദമുണ്ടാക്കി വാര്‍ത്താപ്രാധാന്യം നേടാന്‍ ശ്രമിക്കുന്ന നടി പൂജാമിശ്രയ്‌ക്കെതിരെ അയല്‍ക്കാര്‍ രംഗത്ത്. നിരന്തരം ശല്യമുണ്ടാക്കുന്ന നടിയെ തങ്ങളുടെ അയല്‍വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നും ഇവിടം വിട്ടുപോകണമെന്നുമാണ് റസിഡന്റ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശം. മുംബൈയിലെ ലോകാന്ദവാലയിലെ വിന്‍സര്‍ ടവറിലുള്ള കുടുംബ ഫ് ളാറ്റിലാണ് പൂജയുടെ താമസം.

പൂജയുടെ ശല്യം അടുത്തവീട്ടുകാര്‍ക്ക് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് റസിഡന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്. എന്നാല്‍, ഒരാളെ അവരുടെ വീട്ടില്‍ കയറരുതെന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന് കാട്ടി ചിലര്‍ രംഗത്തെത്തി. എന്നാല്‍, ശല്യക്കാരിയെ മാറ്റി നിര്‍ത്താന്‍ റസിഡന്റ്‌സ് അസോസിയേഷന് അധികാരമുണ്ടെന്ന് മറുവിഭാഗവും പറയുന്നു.

pooja-misra

വിഷയത്തില്‍ പൂജാ മിശ്ര സ്വാഭാവികമായും കുറ്റപ്പെടുത്തുന്നത് അയല്‍ക്കാരെ തന്നെയാണ്. ശല്യം ചെയ്യുന്നത് അയല്‍ക്കാരാണെന്നും തന്നെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ സാധിക്കില്ലെന്നും പൂജ പറഞ്ഞു. മാത്രമല്ല, തന്റെ കരിയര്‍ നശിപ്പിക്കാന്‍ അയല്‍ക്കാര്‍ കൂടോത്രം ചെയ്യന്നുവെന്നും മുന്‍ ബിഗ് ബോസ് താരവും ഐറ്റം ഡാന്‍സറുമായ പൂജ പറഞ്ഞു.

പൊതുസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ പ്രത്യേക വിരുതുള്ളയാളാണ് പൂജ മിശ്ര. ഒരു ഹോട്ടലില്‍വെച്ച് ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിക്കവെ ഹോട്ടല്‍ ജീവനക്കാര്‍ തടയുന്നതും മാനേജരെ പൂജ അടിക്കുന്നതുമായ വീഡിയോ ഇതിനിടെ വൈറലായിരുന്നു. കുട്ടിയുടുപ്പിട്ട് ഒരു കടയിലെത്തി പൂജ നടത്തിയ വാഗ്വാദവും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

English summary
Bollywood actress Pooja Misrra banned from entering her own house in Mumbai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam