»   » പ്രീതി സിന്റ വിവാഹ ഫോട്ടോകള്‍ ലേലം ചെയ്യും

പ്രീതി സിന്റ വിവാഹ ഫോട്ടോകള്‍ ലേലം ചെയ്യും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: വിവാഹത്തിനൊരുക്കം നടത്തുന്ന ബോളിവുഡ് സുന്ദരി നടി പ്രീതി സിന്റ തന്റെ വിവാഹ ഫോട്ടോകള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള പ്രീതി തന്റെ ആസ്തി വര്‍ധിപ്പിക്കാനല്ല ഫോട്ടോകള്‍ ലേലം ചെയ്യുന്നത്. മറിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായാണ് ലേലം.

വിവാഹ വാര്‍ത്തകള്‍ നടി അടുത്തിടെ തള്ളിക്കളഞ്ഞെങ്കിലും ലോസ് ആഞ്ചലസ് സ്വദേശിയായ ജീനുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്നുതന്നെയാണ് ബോളിവുഡ് മാധ്യമങ്ങള്‍ ഉറപ്പിച്ചു പറയുന്നത്. അമേരിക്കയില്‍ സ്വകാര്യ ചടങ്ങായി സംഘടിപ്പിക്കുന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ.

preity

ഈ ചടങ്ങുകളുടെ ഫോട്ടോകളാണ് ലേലം ചെയ്തു വില്‍ക്കാന്‍ പ്രീതി സിന്റ ആലോചിക്കുന്നത്. വിവാഹശേഷം മുംബൈയില്‍ വെച്ചുനടക്കുന്ന വന്‍ പാര്‍ട്ടിയില്‍ ബോളിവുഡിലെ പ്രമുഖരെയെല്ലാം ക്ഷണിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ഷല്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും മാനേജ്‌മെന്റ് ബിരുദമെടുത്തയാളാണ് ജീന്‍. ഇരുവരും കടുത്ത പ്രണയത്തിലാണെങ്കിലും ഇഷ്ടം പരസ്യമായി തുറന്നു പറഞ്ഞിട്ടില്ല.

നേരത്തെ ഇന്ത്യന്‍ ബിസിനസ് പ്രമുഖന്‍ നെസ് വാഡിയയുമായി പ്രീതി വര്‍ഷങ്ങളോളും പ്രണയത്തിലായിരുന്നു. ഈ കാലയളവില്‍ ഇരുവരും ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സിന്റെ സഹ ഉടമകളാവുകയും ചെയ്തു. ബന്ധം പിരിഞ്ഞശേഷവും ഇരുവരും ടീമിന്റെ ഉടമകളായി തുടരുകയാണ്.

English summary
Bollywood actress Preity Zinta to auction her wedding pictures for charity

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam