»   » വാലന്റൈന്‍സ് ഡേയില്‍ പ്രീതി സിന്റ വിവാഹിതയായേക്കും

വാലന്റൈന്‍സ് ഡേയില്‍ പ്രീതി സിന്റ വിവാഹിതയായേക്കും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സുന്ദരി പ്രീതി സിന്റെ വാലന്റൈന്‍സ് ഡോയിലോ അതിനടുപ്പിച്ച ദിവസങ്ങളിലോ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങളാണ് പ്രീതിയുടെ വിവാഹം പ്രവചിക്കുന്നത്. ഫിബ്രുവരി 12-16വരെയുള്ള ഏതെങ്കിലും ദിവസത്തില്‍ പ്രീതി വിവാഹിതയായേക്കുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

preityzinta

അമേരിക്കക്കാരനായ യുവാവുമായി പ്രീതി ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കാമുകനുമൊത്ത അമേരിക്കയില്‍ ചെലവഴിക്കുന്ന വാലന്റൈന്‍സ് ദിനങ്ങളില്‍ പ്രീതി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

preityzinta-1

വാര്‍ത്ത ശരിയാണെങ്കില്‍ ലോസ് ആഞ്ചലസില്‍ വെച്ചായിരിക്കും പ്രീതിയുടെ വിവാഹം. വാലന്റൈസ് ആഴ്ച തന്റെ ജീവിതത്തിലെ മനോഹരമായ സംഭവം നടക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള പ്രീതിയുടെ കമന്റിനു ചുവടുപിടിച്ചാണ് ഇപ്പോള്‍ വിവാഹ ഗോസിപ്പുകളും പ്രചരിക്കുന്നത്. പ്രീതിയോ കാമുകനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെയും ഇരുവരുടെയും വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ സജീവമായിരുന്നു.

ഇന്ത്യന്‍ വ്യവസായി നെസ് വാഡിയയുമായി പ്രീതി വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു. ഇരുവരും പിരിഞ്ഞതിന് പിന്നാലെ പരസ്യമായി വഴക്കുകൂടി വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. നിലവില്‍ ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമകളാണ് പ്രീതിയും നെസ് വാഡിയയും

English summary
Bollywood actress Preity Zinta to tie the knot this Valentine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam