For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിതാവ് മരിച്ചെങ്കിലും സങ്കടമില്ല; ജെമിനി ഗണേശന്റെ വേര്‍പാടിന് ശേഷം മകളും നടിയുമായ രേഖ പറഞ്ഞതിങ്ങനെ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത അഭിനയ പ്രതിഭകളില്‍ ഒരാളായിരുന്നു ജെമിനി ഗണേശന്‍. മഹാനദി എന്ന ചിത്രത്തിലൂടെ ജെമിനി ഗണേശന്റെ വ്യക്തി ജീവിതത്തിലെ ഒരു കാലഘട്ടം കാണിച്ചിരുന്നു. അതേ സമയം നടി രേഖയുടെ പിതാവാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

  കാതല്‍ മന്നന്‍ എന്ന പേരിലാണ് ജെമിനി ഗണേശന്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. എംജിആര്‍, ശിവാജി ഗണേശന്‍ എന്നിവരുടെ കൂടെ അന്ന് കട്ടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ താരത്തിന് സാധിച്ചു. തമിഴ് സിനിമയിലെ ത്രീമൂര്‍ത്തികള്‍ എന്നായിരുന്നു മൂവരും അറിയപ്പെട്ടത്. അതേ സമയം കുടുംബജീവിതത്തില്‍ ജെമിനി ഗണേശന് ചില താളപിഴകള്‍ സംഭവിച്ചു. താരത്തിന്റെ മരണത്തില്‍ മകള്‍ രേഖയ്ക്ക് ഒട്ടും വേദന തോന്നാത്തതും അതുകൊണ്ടായിരുന്നു. വിശദമായി വായിക്കാം...

  Also Read: ഞാനായി ഒന്നും പറയുന്നില്ലെന്ന് കരുതിയതാണ്; അനുശ്രീയുമായിട്ടുള്ള വിവാഹത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ഭര്‍ത്താവ്

  വെള്ളിത്തിരയിലെ സൂപ്പര്‍താരമായി തിളങ്ങി നിന്ന കാലത്ത് ജെമിനി ഗണേശന് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. അതില്‍ മൂന്ന് പേരെ വിവാഹം കഴിക്കുകയും ഭാര്യമാരെ പോലെ ജീവിക്കുകയും ചെയ്തു. ഔദ്യോഗികമായി വിവാഹം കഴിച്ചില്ലെങ്കിലും ജെമിനി ഗണേശന്റെ രണ്ടാമത്തെ ഭാര്യ പുഷ്പവല്ലിയില്‍ ജനിച്ച മകളാണ് രേഖ. ജീവിച്ചിരുന്ന കാലത്ത് രേഖ മകളാണെന്ന് കരുതുകയോ അവളുമായി അടുപ്പം പുലര്‍ത്തുകയോ ഒന്നും നടന്‍ ചെയ്തിരുന്നില്ലെന്നതാണ് വസ്തുത.

  Also Read: ശോഭനയുമായി താമശ പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല; ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ദേഷ്യപ്പെട്ടുവെന്ന് റഹ്മാൻ

  2005 ലാണ് ജെമിനി ഗണേശന്‍ മരിക്കുന്നത്. അതിന് ശേഷം ഒരു അഭിമുഖത്തില്‍ പിതാവിനെ കുറിച്ച് രേഖ വാചാലയായി. 'അദ്ദേഹം എന്റെ കൂടെ ഭാഗമായതിനാല്‍ ഞാനെന്തിന് സങ്കടപ്പെടണം. അദ്ദേഹത്തിന്റെ ജീനുകളും അദ്ദേഹത്തിന്റെ സമ്പന്നമായ ജീവിതത്തിനും കേവലമായ അസ്തിത്വത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. അതുകൊണ്ട് എന്തിന് ഞാന്‍ ദുഃഖിക്കുകയും സങ്കടപ്പെടുകയും ചെയ്യണമെന്ന്', രേഖ ചോദിക്കുന്നു.

  പിതാവുമായി മോശമായൊരു നിമിഷം ഉണ്ടാകേണ്ടി വന്നില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം എനിക്ക് ഉണ്ടായിരുന്നതായി ഞാന്‍ ചിന്തിച്ചിട്ടുണ്ട്. കാരണം അത് യഥാര്‍ഥ്യത്തെക്കാള്‍ മനോഹരമാണ്. ഞാന്‍ ഇഷ്ടപ്പെടുന്നതെല്ലാം ലൗകിക പരിമിതികളില്‍ അയോഗ്യവുമാണെന്ന് രേഖ പറയുന്നു. വലിയ കാര്യങ്ങള്‍ക്കിടയിലുള്ള ചെറിയൊരു കണ്ണി മാത്രമാണ് ഞാന്‍. മരണത്തിലൂടെ കടന്ന് പോകുന്ന ആദ്യത്തെ വ്യക്തിയല്ല അദ്ദേഹം, അതുപോലെ ആദ്യമായി അവാര്‍ഡ് വാങ്ങിക്കുന്ന വ്യക്തിയുമല്ല ഞാന്‍.

  നല്ലതോ ചീത്തയോ വൃത്തിക്കെട്ടതോ എന്താണെങ്കിലും അതെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. ജീവിതത്തിലെ ഓരോ അനുഭവങ്ങള്‍ നല്‍കുന്ന കാര്യങ്ങള്‍ നന്നായി വിനിയോഗിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതേപ്പറ്റി മറ്റുള്ളവര്‍ എന്ത് വിചാരിച്ചാലും അതെന്റെ ജീവിതത്തിലെ നല്ല ജോലിയാണെന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളു', എന്നുമാണ് പിതാവിനെ കുറിച്ച് ചോദിച്ചവരോട് രേഖ മറുപടിയായി പറഞ്ഞത്.

  നാല് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന നടനായിരുന്നു ജെമിനി ഗണേശന്‍. ആദ്യം അലമേലു എന്ന സ്ത്രീയെയാണ് താരം വിവാഹം കഴിച്ചത്. ആ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ നടി പുഷ്പവല്ലിയുമായി ബന്ധമുണ്ടായി. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും പങ്കാളികളായി ജീവിച്ചു. ശേഷം നടി സാവിത്രിയെ വിവാഹം കഴിച്ചു. അതിന് ശേഷം ജുലിയാന ആന്‍ഡ്രൂ എന്നൊരു സ്ത്രീ കൂടി ജെമിനി ഗണേശന്റെ ജീവിത്തതിലേക്ക് വന്നിരുന്നു.

  Read more about: rekha രേഖ
  English summary
  Bollywood Actress Rekha Opens Up About She Have No Grieve On Father Gemini Ganesan's Demise. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X