For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാള്‍ കൈയ്യില്‍ പിടിച്ചു; ആ സ്പര്‍ശനം വല്ലാതെ ഞെട്ടിച്ചു; നേരിട്ട അനുഭവം തുറന്നു പറഞ്ഞ് റിച്ച ഛന്ദ

  |

  ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് റിച്ച ഛന്ദ. വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച താരം ആരാധകരുടെ ഇഷ്ട നടി കൂടിയാണ്. നീരജ് ഗയ്വാനയുടെ ആദ്യ ചിത്രമായ 'മസാന്‍'നില്‍ റിച്ച അവതരിപ്പിച്ച ദേവി പഠക്ക് എന്ന കഥാപത്രവും, അനുരാഗ് കശ്യപിന്റെ 'ഗ്യാങ്ങ് ഓഫ് വാസിപ്പൂര്‍' ലെ നാഗമ്മ എന്ന കഥാപാത്രവും അതിന് ഉത്തമ ഉദാഹരണമാണ്.

  നടി എന്നതിന് അപ്പുറത്തേക്ക് റിച്ചയക്ക് ഒരു ആക്ടിവിസ്റ്റിന്റെ ഹൃദയം കൂടിയുണ്ട്. തന്റെ ഉറച്ച നിലപാടുകള്‍ പലതും നടിക്ക് തന്റേടി എന്ന പേര് സമ്മാനിച്ചെന്നും, താരം ഒരിക്കല്‍ പറഞ്ഞു. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളാണ് ബോളിവുഡ് റിച്ചക്ക് സമ്മാനിച്ചിട്ടുളളതില്‍ ഏറെയും. അതില്‍ നിന്ന് വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങള്‍ ആരും തനിക്ക് നല്‍കിയിട്ടില്ലെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

  Richa Chadha

  അതേ സമയം, ട്രോളുകളെ വെറുക്കുകയും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ആളുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന ഓരാളാണ് റിച്ച ഛദ്ദ . 2013-ല് സിനിമാ നിര്‍മ്മാതാവ് അനുരാഗ് കശ്യപ് നടിയായ റിച്ചയെ ബലാത്സംഗം ചെയ്തുവെന്ന് ഒരു നടന്‍ ആരോപിച്ചിരുന്നു. ആ വിഷയം ബോളിവുഡിലെങ്ങും പാട്ടായി മാറി. തുടര്‍ന്ന്, നടി അയാള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും കോടതിയില്‍ കേസ് വിജയിക്കുകയും ചെയ്തു. ശേഷം, കുറ്റാരോപിതന്‍ റിച്ച ഛദ്ദയ്ക്ക് മാപ്പ് കത്ത് നല്‍കുകയും അപകീര്‍ത്തികരമായ എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

  അടുത്തിടെ നടി, തനിക്ക് നേരെ ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്ന സംസാരിച്ചു. ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായ വിഷയം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. നടിയുടെ വാക്കുകളിങ്ങനെ,

  ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് 'നമുക്ക് അത്താഴം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു വന്നു. അപരിചിതനായ ഒരാളോടൊപ്പം ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ ധൈര്യമില്ലാത്ത സമയം ആയിരുന്നു അത്. ഭക്ഷണം കഴിച്ചുവെന്ന് അയാള്‍ക്ക് മറുപടി നല്‍കിയെങ്കിലും അദ്ദേഹം തന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടിരുന്നു നടി പറഞ്ഞു. അന്ന് അയാള്‍ തന്റെ കൈകളില്‍ തലോടി തന്നെ ഇന്നും അരോചകപ്പെടുത്തുന്നുവെന്ന് , നടി അഭിമുഖത്തില്‍ പറഞ്ഞു.

  കാലങ്ങള്‍ കഴിഞ്ഞ് സിനിമയില്‍ ഇടം നേടിയപ്പോഴും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും റിച്ച പറഞ്ഞു. സിനിമ മേഖലയില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുളളതല്ല. ഇതിനെയല്ലാം പൊരുതി മുന്നോട്ട് പോവുക എന്നതാണ് നമുക്കുളളതെന്ന് നടി കൂട്ടിച്ചേര്‍ത്തു.

  ട്വിറ്ററില്‍ നാല് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള 33 കാരിയായ റിച്ച ഛദ്ദ ബോളിവുഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന താരം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

  ബോളിവുഡ് സിനിമ ലോകത്തെ ഇരുണ്ട വശങ്ങളെ കുറിച്ച് റിച്ച ഛദ്ദ ഒരിക്കല്‍ സംസാരിച്ചിരുന്നു. ബോളിവുഡ് എന്നത് ബാന്ദ്രയ്ക്കും ഗോരേഗാവിനും ഇടയിലുള്ള ഒരു സാങ്കല്‍പ്പിക ഇടമാണ്. ഇവിടെ നിങ്ങള്‍ മറ്റുളളവരുടെ ഇഷ്ടത്തിനും അവരുടെ ആവശ്യങ്ങള്‍ക്കും പണിയെടുക്കേണ്ടി വരും. അത് നിങ്ങളുടെ വളര്‍ച്ചയിലെക്കുളള വഴിയാണെന്ന് അവര്‍ നിങ്ങളോട് പറയും. അവര്‍ക്ക് വേണ്ടി നിങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ, അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്, നടി വെളിപ്പെടുത്തി.

  അഭയ് ഡിയോള്‍ നായകനായ ലക്കി ഓയ് ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടിയാണ് റിച്ച ഛദ്ദ. ശേഷം, മസാന്‍, ഗ്യാങ്ങ് ഓഫ് വാസിപ്പൂര്‍, ഫക്രീ, മാഡം ചീഫ് മിനിസ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

  രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, നടനും ഗായകനുമായ അലി ഫസലുമായി വിവാഹത്തിനായുളള ഒരുക്കത്തിലാണ് നടി.

  Read more about: richa chadha
  English summary
  . Read In Summary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X