»   » ശില്‍പയ്ക്ക് പിറന്നാള്‍; മാപ്പുചോദിച്ച് കുന്ദ്ര

ശില്‍പയ്ക്ക് പിറന്നാള്‍; മാപ്പുചോദിച്ച് കുന്ദ്ര

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ശില്‍പഷെട്ടിക്ക് 38 വയസ്സുകഴിഞ്ഞെന്ന് പെട്ടെന്നാരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ അമ്പരന്നുപോകുമെന്ന് തീര്‍ച്ച. ഏറെക്കാലമായി സിനിമാരംഗത്തുണ്ടെങ്കിലും ശില്‍പ ഷെട്ടിയെ കണ്ടാല്‍ ശരിക്കും ഉള്ളതിന്റെ പകുതി പ്രായമേ തോന്നൂ എന്നാണ് സത്യം. ഒത്തുകളിയും വിവാദങ്ങളും പോലീസ് കേസുമൊക്കെ ആയി ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തിനിടയിലും ശില്‍പയുടെ ശരീരസൗന്ദര്യം കാക്കുന്നത് യോഗയാണ് എന്നത് പരസ്യമായ രഹസ്യം.

പിറന്നാള്‍ ദിനത്തില്‍ ശില്‍പ ഷെട്ടിയോട് മാപ്പുചോദിച്ചുകൊണ്ടാണ് ഭര്‍ത്താവ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെട്ടത്. ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയായ രാജ് കുന്ദ്ര വാതുവെപ്പില്‍ പങ്കാളിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇങ്ങനെ താന്‍മൂലം മനസ്സുവിഷമിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടയായതിനാണ് കുന്ദ്ര ഭാര്യയോട് ട്വിറ്റര്‍ പേജിലൂടെ മാപ്പ് ചോദിക്കുന്നത്.

Raj Kunjdra and Shilpa Shetty

ശില്‍പ ഷെട്ടിക്ക് പിറന്നാള്‍ സന്ദേശം അയച്ചതിന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനോട് നന്ദി പറയുന്നുമുണ്ട് രാജ് കുന്ദ്ര. നന്ദി ബച്ചന്‍ സാര്‍, താങ്കളുടെ ആശംസയ്ക്ക്. നിങ്ങളുടെ സന്ദേശം അവളെ ചിരിപ്പിച്ചു - കുന്ദ്ര ട്വിറ്റര്‍ പേജില്‍ എഴുതി. രാജസ്ഥാന്‍ റോയല്‍സ് താരമായ അജിന്‍ക്യ രഹാനെയും ശില്‍പ ഷെട്ടിക്ക് പിറന്നാള്‍ ആശംസകളുമായെത്തിയിരുന്നു.

1975 ജൂണ്‍ എട്ടിനാണ് ശില്‍പ ഷെട്ടിയുടെ ജനനം. 1994 ല്‍ ആഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശില്‍ ശ്രദ്ധേയയാകുന്നത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2009ല്‍ ബിസിനസ്സുകാരനായ രാജ് കുന്ദ്രയുമായി വിവാഹം. വിയാന്‍ രാജ് കുന്ദ്രയാണ് ഏകമകന്‍.

English summary
Raj Kundra sends apologies and wishes to Shilpa Shetty on birthday via her twitter page.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam