Don't Miss!
- News
കണ്ണൂരിലെ റെയിൽവേ ഭൂമി കൈയേറ്റം: അഴിമതിയുടെ തുടർച്ചയെന്ന് കെ സുധാകരൻ
- Sports
IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!
- Finance
ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേഗത്തിൽ അടച്ചു തീർക്കാം
- Lifestyle
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം; ഈ നാളുകളില്‍ കടം വാങ്ങരുത് കൊടുക്കരുത്: കുടുംബത്തില്‍ ദാരിദ്ര്യം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Technology
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- Automobiles
ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു
'എന്റെ മാതാപിതാക്കള്‍ പോലും അതേക്കുറിച്ച് ചോദിക്കുന്നില്ല'; വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് സോനാക്ഷി സിന്‍ഹ
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനാക്ഷി സിന്‍ഹ. മുന്‍കാല നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളെന്ന വിശേഷണവും സോനാക്ഷിക്കുണ്ട്.
സല്മാന് ഖാന് നായകനായ ദബാങ്ങിലൂടെയായിരുന്നു സോനാക്ഷിയുടെ ആദ്യ ചുവടുവെയ്പ്പ്. ആദ്യ സിനിമയിലൂടെ തന്നെ കരിയറില്‍ മികച്ച തുടക്കമിട്ട സോനാക്ഷിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിലെ മുന്‍നിര നായികയായി പേരെടുത്ത സോനാക്ഷി നിരവധി സൂപ്പര്താരങ്ങളൊപ്പം അഭിനയിച്ചുകഴിഞ്ഞു.

35-കാരിയായ സോനാക്ഷിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായും വിവാഹം ഉടനെ നടക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് താരം സ്ഥിരീകരിച്ചിട്ടില്ല.
തന്റെ കരിയറിലല്ല, പകരം വ്യക്തിജീവിതത്തെക്കുറിച്ച് ചൂഴ്ന്നറിയാനാണ് പലര്‍ക്കും താത്പര്യമെന്ന് സോനാക്ഷി ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.
'പലര്‍ക്കും എന്റെ കരിയറിലെ വളര്ച്ചയെക്കുറിച്ചറിയാന് താത്പര്യമില്ല. എല്ലാവരും എന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം കഥകള്‍ മെനയുകയാണ്. തന്റെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍ക്കു പോലും അത്ര ജിജ്ഞാസയില്ല. എന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുന്നതാണ് എനിക്കിഷ്ടം. ഇനി അതല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഊഹിച്ചെടുക്കാം.

എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് എനിക്ക് ഇഷ്ടമുള്ളതേ പുറംലോകത്തെ അറിയിക്കാറുള്ളൂ. അതിനുള്ള സമയം ആകുമ്പോള്‍ പറയും. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പലപ്പോഴും ഇതെന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലും കാണാനാകും. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ചില കാര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളും എല്ലാവര്ക്കും ലഭ്യമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.' സോനാക്ഷി സിന്‍ഹ തുറന്നുപറയുന്നു.
ദബംഗിലൂടെ അരങ്ങേറിയ സൊനാക്ഷി പിന്നീട് റൗഡി റാത്തോഡ്, ലുട്ടേര, ബോസ്, ആര് രാജ്കുമാര്, ഹോളിഡെ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഡാന്‍സ് നമ്പറുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കക്കുഡ, ഡബിള്‍ എക്സ്എല്‍ തുടങ്ങിയവയാണ് സൊനാക്ഷിയുടെ പുതിയ സിനിമകള്‍.
-
'രണ്ട് ഭാര്യമാരുള്ള സ്വര്‍ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി
-
ഇനി രഹസ്യമോ ഒളിച്ചുകളികളോ ഇല്ല! പാപ്പരാസികള്‍ക്ക് മുന്നില്‍ പ്രണയം വെളിപ്പെടുത്തി തമന്നയും വിജയിയും
-
ജയന്റെ മരണം അങ്ങനെ പറ്റിപ്പോയതാണ്! സിനിമയെ പറ്റി അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്; പ്രേം നസീറിന്റെ പ്രസംഗം വൈറൽ