Don't Miss!
- Lifestyle
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
അഭിനയിക്കാന്‍ വരുന്നതിന് മുന്‍പത്തെ അവസ്ഥ ഇതല്ല; ശരീരഭാരം 90 കിലോ വരെ ആയിരുന്നെന്ന് നടി സോണിയ
ബോളിവുഡില്‍ ജോണ്‍ ഏബ്രഹാമിന്റെ നായികയായി 'താര വാസ് ബിലാല്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സോണിയ രതീ. സിനിമയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു കാലത്ത് അമിതഭാരമുണ്ടായിരുന്ന താന്‍ സിനിമയിലെത്തുന്നതിന് മുന്‍പാണ് ഭാരം കുറച്ചതെന്നാണ് പുതിയൊരു അഭിമുഖത്തില്‍ സോണിയ പറയുന്നത്.
'ഇതൊക്കെ സംഭവിക്കുന്നുവെന്ന് ഞാന്‍ എന്നെ തന്നെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അല്പം ഉത്കണ്ഠയുണ്ട്. കാരണം ഞാന്‍ അഭിനയിക്കുന്നത് ഏറ്റവും വലിയൊരു പ്രോജക്ടിലാണ്. എന്റെ ഏറ്റവും മികച്ചത് തന്നെയാണോ ചെയ്തതെന്ന് ഞാന്‍ നിരന്തരം എന്നോട് തന്നെ ചോദിക്കുന്നുണ്ട്. സിനിമയിലെ എന്റെ കഥാപാത്രമായ താര ആളുകളുടെ ഹൃദയം കീഴടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അവള് എനിക്കും വളരെ സ്പെഷ്യലാണെന്ന് സോണിയ പറയുന്നു.

തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയുടെ ഭാഗമാവാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ സോണിയ പറഞ്ഞിരുന്നു.
'സിനിമയിലെ താര ഇരുപത്തിയഞ്ച് വയസുള്ള പെണ്‍കുട്ടിയാണ്. സമര്‍ത്ഥയും വിചിത്ര സ്വഭാവം ഉള്ള ആളുമാണ്. ഡല്‍ഹിയിലുള്ള മുത്തച്ഛനാണ് താരയെ വളര്‍ത്തുന്നത്. ശേഷം വിദേശത്തേക്ക് പോവുന്ന താരയ്ക്ക് അപ്രതീക്ഷിതമായി അവിടുന്ന് ലഭിക്കുന്ന സൗഹൃദങ്ങളും അതിലൂടെ ഉണ്ടാകുന്ന സ്വതന്ത്ര്യവും മറ്റുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം'.
മികച്ച സ്ക്രീപ്റ്റും കഴിവുള്ളവര്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടുമാണ് താനിതിന്റെ ഭാഗമായത് എന്നാണ് സോണിയ പറയുന്നത്. മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി ഹിന്ദി പഠിക്കുകയും ഡല്‍ഹിയിലെ ഉച്ചാരണത്തില്‍ തന്നെ സംസാരിക്കാന്‍ പഠിക്കുകയും ചെയ്തിരുന്നു. യുഎസില്‍ ജനിച്ച് വളര്‍ന്ന സോണിയ ഹരിയാന്‍വി കുടുംബാംഗമാണ്. അതുകൊണ്ട് താന്‍ സംസാരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു എന്നും നടി പറയുന്നു.

തന്റെ ഹിന്ദിയ്ക്ക് കുറച്ച് ഹരിയാന്‍വി ടച്ച് ഉണ്ട്. അതുപോലെ ഇംഗ്ലീഷ് പൂര്‍ണമായും അമേിക്കന്‍ സ്റ്റൈലാണ്. ഭാഷയുടെ കാര്യം മാറ്റി വെക്കുകയാണെങ്കില്‍ താര എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയും വികാരങ്ങളും സ്വഭാവികമായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. അതേ സമയം താന്‍ അമിതഭാരമുണ്ടായിരുന്ന ആളാണെന്ന് പലര്‍ക്കും അറിയില്ലെന്നാണ് സോണിയ വെളിപ്പെടുത്തുന്നത്. ശരീരം ഈ അവസ്ഥയിലേക്ക് എത്തിക്കാന്‍ ഒത്തിരി പരിശ്രമിക്കേണ്ടതായിട്ടും വന്നിരുന്നു.
ഈ ആഴ്ച അവന് പുറത്ത് പോകും; ബ്ലെസ്ലിയെ കുറിച്ചുള്ള കുറ്റം പറഞ്ഞ് റോണ്‍സനും അഖിലുമടക്കമുള്ള താരങ്ങള്‍
'ഞാന്‍ 90 കിലോഗ്രാം ഭാരമുള്ള ആളായിരുന്നു. അതില്‍ സ്വയം ബോധമുള്ളത് കൊണ്ട് വലിയ വാഗ്ദാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്കിലെ ഒരു സ്റ്റാര്‍ട്ടപ്പില്‍ എനിക്ക് ജോലി ലഭിച്ചു. അങ്ങനെ ഞാന്‍ സ്വന്തമായി ജോലി ചെയ്തു. അഭിനയ ക്ലാസുകള്‍ എടുത്തു, ഓഫ് ബ്രോഡ്വേ നാടകളില്‍ അഭിനയിച്ചു. ആദ്യം ഒരു ഫുള്‍ടൈം എന്‍വൈ യില്‍ നടിയായി. ആ സമയത്ത് തന്റെ സഹോദരന് മുംബൈയിലായിരുന്നു. അഭിനയിക്കാന്‍ വരുന്നതിനോട് മാതാപിതാക്കള്‍ എതിര്‍ത്തു. പക്ഷേ അവര്‍ എന്നില്‍ വിശ്വസിച്ചു. സഹോദരന് എന്റെ കൂടെ ഉണ്ടായിരുന്നതിനാല്‍ അത്രയധികം ഭയപ്പെടുത്തുന്നതൊന്നും ഉണ്ടായിട്ടില്ലെന്നും' നടി വ്യക്തമാക്കുന്നു.