»   » ഡേര്‍ട്ടി പിക്ചറിനും മുന്‍പേ സെക്‌സിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് വിദ്യാ ബാലന്‍, ചിത്രം ???

ഡേര്‍ട്ടി പിക്ചറിനും മുന്‍പേ സെക്‌സിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് വിദ്യാ ബാലന്‍, ചിത്രം ???

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണിയായ വിദ്യാ ബാലന്‍ കരുത്തിന്‍രെ മാത്രമല്ല മേനിയഴകിന്റേയും അംഗവടിവിന്റേയും കൂടി പ്രതിരൂപമാണ്. ബീഗം ജാന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് താന്‍ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെന്ന് അഭിനേത്രി തുറന്നു പറഞ്ഞത്. റീഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തുടക്കത്തില്‍ മലയാളത്തില്‍ നിന്നും തമിഴിലുമായി നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ഒന്നും വെളിച്ചം കാണാതെ പോവുകയായിരുന്നു. ആ സമയത്ത് അഭിനയം നിര്‍ത്താന്‍ പോലും തീരുമാനിച്ചിരുന്നുവെന്നും താരം പറഞ്ഞു.

തുടക്കത്തിലെ നിരാശ

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ തുടക്കത്തില്‍ ലഭിച്ചിരുന്നുവെങ്കിലും ഒരെണ്ണം പോലും വെളിച്ചം കാണാത്തിനാല്‍ നിരാശയുണ്ടായിരുന്നു. നിരാശ കാരണം അഭിനയം നിര്‍ത്തിയാലോ എന്നു പോലും ആലോചിച്ചിരുന്നു.

അഭിനയത്തോടുള്ള അടങ്ങാത്ത മോഹം

എന്നാല്‍ അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് ഈ അഭിനേത്രിയെ സിനിമയോടൊപ്പം ചേര്‍ത്തു നിര്‍ത്തിയത്. അന്നത്തെ ആ നിരാശയ്ക്കും ദേഷ്യത്തിനുമെല്ലാമുള്ള ഉത്തരമാണ് ബീഗം ജാനെന്നും അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി.

English summary
Vidya Balan shares her experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam