»   » നിങ്ങള്‍ വിശ്വസിക്കില്ല ഈ നടിമാര്‍ക്ക് 40 കഴിഞ്ഞെന്ന് !!

നിങ്ങള്‍ വിശ്വസിക്കില്ല ഈ നടിമാര്‍ക്ക് 40 കഴിഞ്ഞെന്ന് !!

By: pratheeksha
Subscribe to Filmibeat Malayalam

സുന്ദരികളും സുന്ദരന്മാരുമായ താരങ്ങള്‍ ഊര്‍ജ്ജ്വസ്വലതയോടെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ അവരുടെ യഥാര്‍ത്ഥ പ്രായം ആര്‍ക്കും പിടികിട്ടിയെന്നു വരില്ല. ബോളിവുഡിലെ ചില  സുന്ദരിമാരുടെ പ്രായം നാല്പതുകളിലാണ്.

അഭിനയത്തോട് വിടപറഞ്ഞവരും ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നവരുമെല്ലാം ഇവരിലുണ്ട്. വിശ്വസിക്കാന്‍ പറ്റില്ല. ഇവര്‍ക്ക് ഇത്ര പ്രായമായെന്ന് ..ആരൊക്കെയാണെന്നറിയണ്ടേ....

Read more: ''ബോളിവുഡിലെ ഏറ്റവും നല്ല നടന്‍ മറ്റാരുമല്ല അമിതാഭ് ബച്ചന്‍ തന്നെ'' !!

ദില്‍വാലെ...

ബംഗാളി സുന്ദരി കജോളിന് എത്ര പ്രായമുണ്ടായിരിക്കുമെന്ന് നിങ്ങള്‍ക്കറിയുമോ . ദില്‍വാലെ സുന്ദരിക്ക് ഈ വര്‍ഷം 42 തികയുകയാണ്. 1992 ല്‍ ബേഗുദി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കജോളിന് പിന്നീട് ഒട്ടേറെ ശ്രദ്ധേയ വേഷങ്ങളാണ് ലഭിച്ചത്. 1999 ല്‍ നടന്‍ അജയ് ദേവ് ഗണിനെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏതു റോളും പഴയ അതേ ഊര്‍ജ്ജസ്വലതയോടെ ചെയ്യാന്‍ കഴിയുന്ന നടിയാണ് കജോള്‍. ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട് .1996 ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന കജോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

നൃത്തറാണി

നിറഞ്ഞ ചിരിയോടെ ബോളിവുഡിനെ ത്രസിപ്പിച്ച താരസുന്ദരി മാധുരി ദീക്ഷിതിന് കഴിഞ്ഞ മെയ് 15 നു 49 വയസ്സുകഴിഞ്ഞു. ബോളിവുഡിലെ നൃത്ത റാണി കൂടിയായിരുന്ന മുന്‍ താരത്തിനു പദ്മശ്രീഉള്‍പ്പെടെ 15 ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ അബോധ് ആണ് മാധുരിയുടെ ആദ്യ ചിത്രം.

ഐ പി എല്‍ ക്രിക്കറ്റ്

നുണക്കുഴിയുള്ള ബോളിവുഡ് സുന്ദരിയെ ഓര്‍മ്മയില്ലെ പ്രീതി സിന്‍ന്റയെ. മോഡലിങ് രംഗത്തു നിന്നും സിനിമയിലെത്തിയ നടിയ്ക്ക് 41 വയസ്സ് പൂര്‍ത്തിയായത്രേ.. അന്താരാഷ്ട്ര കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായും ഐ പി എല്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ടെല്ലാം പ്രീതി സിന്റയെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണാറുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്

മുന്‍ ബോളിവുഡ് നടി ശില്പ ഷെട്ടിയെയും അഭിനയത്തില്‍ നിന്നും വിടപറഞ്ഞ ശേഷം കാണുന്നത് ഐപി എലുമായി ബന്ധപ്പെട്ടാണ്. രാജസ്ഥാന്‍ റോയലിന്റെ ഉടമയായിരുന്നു ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര. ബാസിഗര്‍ ആണ് ശില്പയുടെ ആദ്യ ചിത്രം. ജൂണ്‍ എട്ടിന് നടിയ്ക്കു 41 വയസ്സു തികഞ്ഞു.

ബര്‍സാത്ത്

നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയും മുന്‍ നടിയുമായ ട്വിങ്കിള്‍ ഖന്ന 1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഒട്ടേറെ ചിത്രങ്ങളില്‍ ട്വിങ്കിള്‍ അഭിനയിച്ചു .മുന്‍ നടി ഡിംപിള്‍ കപാഡിയുടെ മകള്‍ കൂടിയായ ട്വിങ്കിളിനും 42 തികഞ്ഞത്രേ..

രാജാ ഹിന്ദുസ്ഥാനി

മറ്റൊരു ബോളിവുഡ് സുന്ദരിയാണ് കരിഷ്മ കപൂര്‍. രാജാ ഹിന്ദുസ്ഥാനിയടക്കം പ്രേക്ഷകര്‍ ഓര്‍ക്കുന്ന ഒട്ടേറെ നല്ല ചിത്രങ്ങള്‍ കരിഷ്മയുടേതായുണ്ട്. കരിഷ്മയ്ക്കും ജൂണ്‍ 21 നു 41 വയസ്സു തികഞ്ഞു.

25 വയസ്സ്

അഭിനയത്തോട് വിടപറഞ്ഞ് കുടുംബിനിയായി കഴിയുന്ന രവീണ മൂന്നു കുട്ടികളുടെ അമ്മയാണ് .41 കഴിഞ്ഞ രവീണ ടണ്ഠനെക്കണ്ടാല്‍ 25 ആണെന്നേ തോന്നൂ എന്നാണ് പറയുന്നത്.

കഹോ നാ പ്യാര്‍ ഹേ

ഋത്വിക്കിനൊപ്പം കഹോ നാ പ്യാര്‍ ഹേ യില്‍ ആടിപ്പാടിയ സുന്ദരിയാണ് അമീഷ പട്ടേല്‍ .അതിനു ശേഷം ഗദര്‍ എന്ന ചിത്രത്തിലും താരം നല്ലൊരു വേഷം ചെയ്തു. നടിയ്ക്ക് ഈ വര്‍ഷം 40 വയസ്സു തികഞ്ഞെന്നു വിശസിക്കാന്‍ പറ്റുമോ?

സര്‍ഫറോഷ്

ആഗ്, ദില്‍ജലേ,ഭായ്, സര്‍ഫറോഷ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സോനാലിയെ ഓര്‍ക്കുക. സോനാലിക്കും ഈ വര്‍ഷം 41 കഴിഞ്ഞു.

ദസ്തക്

മുന്‍ മിസ്സ് യൂണിവേഴ്‌സ് ആയിരുന്ന സുഷ്മിത സെന്നിനുമായി 40 വയസ്സ്. 1996 ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടി അവസാനമായി അഭിനയിച്ച ചിത്രം 2004 ല്‍ പുറത്തിറങ്ങിയ മേ ഹൂം നാ ആയിരുന്നു.

ഇരുവര്‍

മുന്‍ലോകസുന്ദരിയും ബച്ചന്‍ കുടുംബത്തിലെ മരുമകളുമായ ഐശ്വര്യ റായിക്കും 42 വയസ്സു പൂര്‍ത്തിയായി. 2009 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച താരം ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1997 ല്‍ റിലീസായ തമിഴ് ചിത്രം ഇരുവറിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുളള ഐശ്വര്യയുടെ രംഗപ്രവേശം. ബോളിവുഡില്‍ താരത്തിന്റെ ആദ്യ ചിത്രം ഔര്‍ പ്യാര്‍ ഹോഗയാ ആയിരുന്നു. ദേവദാസ് ,ചോക്കര്‍ ബാലി, ഹം ദില്‍ ദേ ചുക്കേ സനം തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളില്‍ ആഷ് അഭിനയിച്ചു. ഇപ്പോളും അഭിനയരംഗത്തു തുടരുകയാണ് നടി .

English summary
Bollywood celebrities who have defied aging and are all grace and glamour even in their forties!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam