»   » വിവാദങ്ങള്‍ക്ക് വിട, വെക്കേഷന്‍ ആഘോഷിച്ച് ഐശ്വര്യ റായ്‌യും കുടുംബവും

വിവാദങ്ങള്‍ക്ക് വിട, വെക്കേഷന്‍ ആഘോഷിച്ച് ഐശ്വര്യ റായ്‌യും കുടുംബവും

By: Nihara
Subscribe to Filmibeat Malayalam

വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഐശ്വര്യ റായിയും കുടുംബവും. ഐശ്വര്യയും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്‌ക്കൊപ്പം മുംബൈ എയര്‍ പോര്‍ട്ടില്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ഏറെ നാള്‍ നീണ്ട് നിന്ന ഗോസിപ്പ് പ്രചാരണങ്ങള്‍ താല്‍ക്കാലികമായി അവസാനിക്കുമെന്ന് കരുതാം.

ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തയും പിന്നാലെ ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മുന്‍പ് പ്രചരിച്ചിരുന്നു. 2016 ല്‍ ഐശ്വര്യ അഭിനയിച്ച സര്‍ബ്ജിത് കൊമേഷ്യല്‍ വിജയം നേടിയില്ലെങ്കിലും ഓസ്‌കാര്‍ ഫൈനല്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യേ ദില്‍ ഹെ മുഷ്‌കിലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം 200 കോടി ക്ലബില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

അവധിക്കാലം കുടുംബത്തോടൊപ്പം

അഭിഷേക് ബച്ചനും ആരാധ്യയ്ക്കുമൊപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഐശ്വര്യ റായ്. മകളോടൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ഇരുവരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുടുംബത്തിന് പ്രാധാന്യം നല്‍കുന്നു

സിനിമാ താരത്തിനുമപ്പുറം കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്പതികളാണ് ഐശ്വര്യയും അഭിഷേകും.

ഇടവേളയ്ക്ക് ശേഷം സിനിമയില്‍

2010 ല്‍ പുറത്തിറങ്ങിയ ഗുസാരി എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഐശ്വര്യ 2015 ല്‍ ജബ്‌സ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്.

വിവാദങ്ങള്‍ വീണ്ടും

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏയ് ദില്‍ഹെ മുഷ്‌കിലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറുമായുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ്ബി രംഗത്തു വന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ചോ??

കുടുംബ ജീവിതത്തിലെ പ്രശ്‌നം കാരണം ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബച്ചന്‍ കുടുംബം രംഗത്തെത്തിയിരുന്നു.

English summary
Bollywood actress Aishwarya Rai is busy for enjoying vacation with family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam