»   » ബോളിവുഡില്‍ നിന്നും ഒരിക്കലും ബാഹുബലി പോലെ ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ല,അതിന്റെ കാരണം ഇതാണ്!!

ബോളിവുഡില്‍ നിന്നും ഒരിക്കലും ബാഹുബലി പോലെ ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ല,അതിന്റെ കാരണം ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ശക്തമായി തന്നെ വിജയത്തിലേക്കെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ യശസ് ഉയര്‍ത്താന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു.

ബാഹുബലി പോലൊരു സിനിമ ബോളിവുഡില്‍ നിന്നും നിര്‍മ്മിക്കാന്‍ കഴിയുമോ? കഴിയില്ലെന്നും അതിനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെന്നും പറഞ്ഞ് ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബാഹുബലിയിലെ സൗണ്ട് എന്‍ജീനിയറായിരുന്ന പി എം സതീഷാണ് ബോളിവുഡില്‍ നിന്നും ബ്രഹ്മാന്‍ഡ ചിത്രമായ ബാഹുബലി പോലെ ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരിക്കുന്നത്.

ബോളിവുഡിന് ഒരിക്കലും ബാഹുബലി പോലെരു സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ല

പുതിയൊരു ചരിത്രമായിരുന്നു ബാഹുബലി. ഇന്ത്യന്‍ സിനിമയുടെ വിസ്മയം. വിവിധ ഭാഷകളിലായി ബാഹുബലി ലോകത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ അതു പോലൊരു ചിത്രം ബോളിവുഡില്‍ നിന്നും നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് ചിത്രത്തിന്റെ സൗണ്ട് എന്‍ജീനിയര്‍ പറയുന്നത്.

അഭിനേതാക്കള്‍ക്ക് നല്‍കുന്ന തുക

ബാഹുബലിയുടെ നിര്‍മാണത്തിനിറക്കിയ തുകയെല്ലാം തിരികെ കിട്ടി. അഭിനേതാക്കള്‍ക്ക് അതില്‍ നിന്നും ചെറിയൊരു ഭാഗം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ബോളിവുഡിലെ അവസ്ഥ ഇങ്ങനെയല്ല. താരങ്ങള്‍ കൈ പറ്റുന്ന തുകയാണ് വലുതാണ്. സിനിമയുടെ നിര്‍മാണത്തിനും മറ്റും ഇതോടെ ചിലവ് കുറയുകയാണെന്നുമാണ് സതീഷ് പറയുന്നത്.

ബാഹുബലി അത്ഭുതമായി തോന്നിയത്

ബാഹുബലിയില്‍ നിന്നും അത്ഭുതമായി തോന്നിയിരുന്ന കാര്യം അതായിരുന്നു. സിനിമയുടെ നിര്‍മാണത്തിനായിരുന്നു പണമിറക്കിയിരുന്നത്. അതൊരിക്കലും താരങ്ങള്‍ തിന്നു മുടിച്ചിട്ടില്ലെന്നും സതീഷ് പറയുന്നു.

ബോളിവുഡിലെ താരങ്ങള്‍

ബോളിവുഡില്‍ ഒരു സിനിമയിലഭിനയിക്കുന്നതിന് താരങ്ങള്‍ അവരുടെ അവശ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അതിനായി മാത്രമാണ് പണം ഉപയോഗിക്കുന്നതുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ തന്നെ സിനികളുടെ നിര്‍മാണം മന്ദഗതിയിലാവുകയും ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

ബാഹുബലിയിലെ ശബ്ദങ്ങള്‍ക്ക് മാറ്റ് പകര്‍ന്നത്

ബാഹുബലിയിലെ സൗണ്ട് എന്‍ജീനിയറായ പി എം സതീഷിന്റെ കഴിവാണ് മനോഹരമായ ശബ്ദത്തില്‍ ബാഹുബലി തിയറ്ററുകളില്‍ മുഴങ്ങി കേട്ടത്.

സൗത്ത് ഇന്ത്യന്‍ സിനിമകള്‍

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യുന്നത് പുതിയ കാര്യങ്ങളാണെന്നാണ് സതീഷ് പറയുന്നത്. സിനിമയില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

English summary
Bollywood Can Never Make A Film Like Baahubali 2 As Stars Eat Up All The Money!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam