For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

By Lakshmi
|

സെലിബ്രിറ്റികള്‍ പ്രത്യേകിച്ചും ചലച്ചിത്രതാരങ്ങളെയെല്ലാം വലിയ ആരാധനയോടെയാണ് സാധാരണപ്രേക്ഷകര്‍ കാണാറുള്ളത്. പലപ്പോഴും പല സിനിമകളിലായി അവര്‍ ചെയ്തു പോയിട്ടുള്ള കഥാപാത്രങ്ങളായിത്തന്നെയാണ് പലരും അവരെ കാണാറുള്ളത്. ഈ ആരാധനയും പ്രശസ്തിയുമെല്ലാം എല്ലാ താരങ്ങളും ആസ്വദിയ്ക്കുകയും ചെയ്യാറുണ്ട്.

ആരാധകരുടെ താരാരാധന അതിരുവിടാറുണ്ട് പലുപ്പോഴും, വെറും ആരാധന പ്രണയമായും വിവാഹാഭ്യര്‍ത്ഥനയായുമെല്ലാം മാറുന്നത് സ്ഥിരം പരിപാടിയാണ്. എന്നാല്‍ ചിലപ്പോഴെല്ലാം ഈ ആരാധന എല്ലാ അതിരുകളും ഭേദിച്ച് താരങ്ങളെ ആക്രമിക്കുന്നതിലേയ്ക്കും പീഡിപ്പിക്കുന്നതിലേയ്ക്കും വരെ എത്താറുണ്ട്. അത്തരം സംഭവങ്ങളില്‍ മനംമടുത്തുപോയതാരങ്ങള്‍ ഏറെയുണ്ട്, മുന്‍നിര താരങ്ങള്‍ക്കുപോലും ഇത്തരം പീഡനങ്ങളില്‍ നിന്നും രക്ഷയില്ല. താരങ്ങള്‍ പലപ്പോഴും സിനിമ നല്‍കുന്ന പ്രശസ്തിയെയും പ്രഭയെയയും ശപിച്ചുപോകാറുണ്ടാകും ഇത്തരം അവസരങ്ങളില്‍. ഇതാ അത്തരത്തില്‍ ആരാധകരുടെ ശല്യം ചെയ്യലും പീഡനവും ഏല്‍ക്കേണ്ടി വന്ന ചില താരങ്ങള്‍.

ശ്രുതി ഹസ്സന്‍

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

ആരാധന അതിരുകടന്ന പ്രേക്ഷകന്റെ കൈക്രിയയ്ക്ക് വിധേയയാതിന്റെ ഷോക്കില്‍ നിന്നും നടി ശ്രുതി ഹസ്സന്‍ ഇപ്പോഴും മുക്തയായിട്ടുണ്ടാകില്ല. 2013 നവംബര്‍ 19നായിരുന്നു ശ്രുതി ഹസന് നേരെ ആക്രമണമുണ്ടായത്. മുംബൈയിലെ അപാര്‍ട്‌മെന്റില്‍ വച്ചായിരുന്നു ആക്രമണം. ആദ്യആക്രമണത്തിനിടെ മനസാന്നിധ്യം വീണ്ടെടുത്ത് അവസരോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രമാണ് ശ്രുതി വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ശ്രുതിയോട് ഭ്രാന്തമായ ആരാധനയുള്ള ആളായിരുന്നു അക്രമിയെന്നാണ് വിവരം.

വിദ്യ ബാലന്‍

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന് ശേഷം ആരാധന മൂത്തൊരാളായിരുന്നു വിദ്യ ബാലന് തലവേദനയുണ്ടാക്കിയത്. പതിവ് ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്ന ആരാധകന്‍ ഒടുക്കം വിദ്യയുടെ വീട്ടിലും ഫഌറ്റിലും കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്തായാലും ഈ സമയത്ത് വിദ്യ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് രക്ഷയായി. വിദ്യ ഉള്ളപ്പോഴൊരിക്കല്‍ ബലംപ്രയോഗിച്ച് വീട്ടില്‍ കടക്കാന്‍ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

ഷാഹിദ് കപൂര്‍

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

നടിമാര്‍ മാത്രമല്ല ബോളിവുഡില്‍ നടന്മാരും ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനത്തിന്റെ ഇരകളാകാറുണ്ട്. അത്തരത്തിലൊരാളാണ് ഷാഹിദ് കപൂര്‍. ഷാഹിദിന് തലവേദനയുണ്ടാക്കിയ ആരാധിക ഒരു ഹൈപ്രൊഫൈല്‍ വ്യക്തിയായിരുന്നു. ഇതിഹാസ താരം രാജ്കുമാറിന്റെ മകള്‍ വസ്തവിക്തയായിരുന്നു ഷാഹിദിനെ വിടാതെ പിന്തുടര്‍ന്നത്. ഇടക്ക് താന്‍ ഷാഹിദിന്റെ ഭാര്യയാണെന്നുവരെ വാസ്തവിക്ത പറഞ്ഞുകളഞ്ഞു. അപാര്‍ട്‌മെന്റില്‍ വന്ന് ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഷാഹിദ് അവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ജോണ്‍ എബ്രഹാം

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

ദോസ്താനയെന്ന ചിത്രത്തിന് ശേഷമാണ് ജോണ്‍ എബ്രഹാമിന് ആരാധികമാര്‍ക്കൊപ്പം ആരാധകന്മാരുമുണ്ടായത്. ഫോണിലൂടെ തുടങ്ങിയ ശല്യപ്പെടുത്തല്‍ വീട്ടിലേയ്ക്കും വ്യക്തിപരമായ കാര്യങ്ങളിലേയ്ക്കും നീങ്ങിയപ്പോള്‍ ജോണും പൊലീസിന്റെ സഹായം തേടുകയായിരുന്നു.

ഹൃത്തിക് റോഷന്‍

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

ആരെയും വീഴ്ത്താനുള്ള സൗന്ദര്യമുണ്ട് ഹൃത്തിക്കിന്, അതുകൊണ്ടുതന്നെ ആരാധകരുടെ എണ്ണത്തിന് കണക്കില്ല. അടുത്തിടെ ഇക്കൂട്ടത്തില്‍ ഒരു യുവതി ഹൃത്തിക്കിന്റെ മുംബൈയിലെ വീട്ടില്‍ ബലമായി കയറാന്‍ ശ്രമിക്കുകയും ഹൃത്തിക്കിനെ കണ്ടില്ലെങ്കില്‍ തിരിച്ചുപോകില്ലെന്ന് വാശിപിടിയ്ക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. രണ്ട് വട്ടം ഇത്തരത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച അന്നയെന്ന ഇവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിടികൂടി തിരിച്ചയയ്ക്കുയായിരുന്നു.

കത്രീന കെയ്ഫ്

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

കത്രീനയോട് ആരാധന മൂത്ത ഒരാള്‍ ഒന്‍പത് മാസത്തോളമാണ് താരത്തിന് തലവേദന സൃഷ്ടിച്ചത്. ഷൂട്ടിങ് സെറ്റുകളിലും താമസസ്ഥലങ്ങളിലുമെല്ലാം പിന്നാലെയെത്തിയ ആരാധകന്‍ കത്രീനയുടെ വീട്ടില്‍ കടക്കാനും ശ്രമം നടത്തി, ഒടുവില്‍ കരീനയും പൊലീസിനെ വിളിച്ചു.

കങ്കണ റാണൗത്ത്

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

ജിമ്മില്‍ വച്ചായിരുന്നു കങ്കണയ്ക്ക് ആരാധകന്റെ ശല്യം അനുഭവിക്കേണ്ടിവന്നത്. ദൈര്‍ഘ്യമേറിയ പ്രണയലേഖനങ്ങളെഴുതി അയച്ചായിരുന്നു ഇയാള്‍ കങ്കണയോടുള്ള സ്‌നേഹം വ്യക്തമാക്കിയത്.

അസിന്‍

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

സിംഗപ്പൂര്‍വരെ പിന്തുടരുന്ന ആരാധകനായിരുന്നു അസിന്റെ പ്രശ്‌നം. താരം താമസിക്കുന്ന ഹോട്ടലിലെത്തിയ ഇയാള്‍ സമ്മതമില്ലാതെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.

 മിന്നിഷ ലംബ

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

മാനസിക നില തെറ്റിയൊരാള്‍ മിന്നിഷയെ ബുദ്ധിമുട്ടിച്ചത് ഒരു മാസത്തോളമായിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നത് പതിവായപ്പോള്‍ മിന്നിഷ പൊലീസില്‍ പരാതി നല്‍കി.

മുഗ്ദ ഗോഡ്‌സേ

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

വിവാഹാഭ്യാര്‍ത്ഥനയുമായി എത്തിയ ഒരാളുടെ ശല്യം കാരണം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്ന താരമാണ് മുഗ്ദ. പല നമ്പറുകളില്‍ നിന്നും വിളിച്ചും യാത്രകളില്‍ പിന്തുടരന്‍ന്നും ഇയാള്‍ മുഗ്ദയെ ശല്യപ്പെടുത്തിയിരുന്നു.

സുസ്മിത സെന്‍

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

സുസ്മിതയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായൊരാള്‍ സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്, ഒപ്പം വിലയേറിയ സമ്മാനങ്ങള്‍ താരത്തിന് അയയ്ക്കാനും ഇയാള്‍ മറന്നില്ല. ഒടുക്കം എന്തിനും വഴങ്ങുന്നില്ലെന്ന് വന്നപ്പോള്‍ കൊല്ലുമെന്ന ഭീഷണിയായി. അവസാനം സഹിക്കവയ്യാതെ സുസ്മിതയും പൊലീസില്‍ അഭയം തേടി.

ദിയ മിര്‍സ

ആരാധകര്‍ തലവേദനയുണ്ടാക്കിയ താരങ്ങള്‍

വര്‍ഷങ്ങളോളമായി ദിയ മിര്‍സയ്ക്ക് ആരാധകന്റെ ശല്യം സഹിക്കേണ്ടിവന്നത്. ബൊക്കയും വിവാഹമോതിരവുമെല്ലാമായെത്തിയ പ്രൊപ്പോസ് ചയ്ത ആരാധകനില്‍ നിന്നും രക്ഷനേടാന്‍ ദിയ മിന്‍സ സ്വകാര്യ സെക്യൂരിറ്റിക്കാരെ നിയമിക്കുകയായിരുന്നു.

English summary
Popularity comes with a price, as some stars found out the hard way. Take a look at some of the celebs that dealt with fans who took obsession to a whole new level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more