»   » താരങ്ങളും അവരുടെ വിശ്വാസങ്ങളും

താരങ്ങളും അവരുടെ വിശ്വാസങ്ങളും

Posted By:
Subscribe to Filmibeat Malayalam

മറ്റേതൊരു മേഖലയെക്കാളും വ്യത്യസ്തവും വര്‍ണാഭവുമാണ് ചലച്ചിത്രലോകം. സിനിമാക്കാരില്‍ ഭൂരിഭാഗവും അന്ധവിശ്വാസികളാണെന്ന് പൊതുവേ പറയാറുണ്ട്. സിനിമയുടെ പൂജ മുതല്‍ അത് റിലീസ് ചെയ്യുന്ന ദിവസം വരെ ജ്യോതിഷം നോക്കി തീരുമാനിയ്ക്കുകയും ന്യൂമറോളജി പ്രകാരം ചിത്രത്തിന്റെ പേരിടുകയും ചെയ്യുക സിനിമാലോത്ത് പതിവാണ്.

സിനിമയെന്ന് പറയുമ്പോള്‍ അതില്‍ താരങ്ങളും പെടുമല്ലോ താരങ്ങളില്‍ പലര്‍ക്കുമുണ്ട് ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍. ചിലര്‍ സിനിമയില്‍ ക്ലിക്കാകാതെ വരുമ്പോള്‍ പേരുപോലും മാറ്റാറുണ്ട്. ബോളിവുഡിലും ഇതെല്ലാം പതിവാണ്. ഇതാ ചില ബോളിവുഡ് താരങ്ങളുടെ വിശ്വാസങ്ങളും.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

ന്യൂമറോളജിയിലാണ് ഷാരൂഖിന് വിശ്വാസം. ഷാരൂഖിന്റെ വാഹനങ്ങളുടെയെല്ലാം നമ്പര്‍ പ്ലേറ്റില്‍ മൂന്ന് അഞ്ചുകള്‍ കാണാന്‍ കഴിയും. അഞ്ചുകളില്ലാത്ത വണ്ടി വാങ്ങാനും ഉപയോഗിക്കാനുമൊന്നും ഷാരൂഖ് തയ്യാറല്ലത്രേ.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

ബോളിവുഡിലെ കാര്‍ പ്രേമികളില്‍ പ്രധാനിയാണ് സഞ്ജയ് ദത്ത്. കാറുകളുടെ നമ്പറിന്റെ കാര്യത്തല്‍ ദത്തും ന്യൂമറോളജി വിശ്വാസക്കാരനാണ്. തന്റെ പക്കലുള്ള റോള്‍സ് റോയ്‌സ് ഫാന്റ്ം, ഫെറാറി, ബുഗാട്ടി വെയ്‌റോണ്‍ വണ്ടികള്‍ക്കെല്ലാം 4545 എന്ന നമ്പറാണ് ദത്ത് സ്വന്തമാക്കിയിരിക്കുന്നത്. 9 എന്ന സംഖ്യ തന്റെ ഭാഗ്യനമ്പറാണെന്നും ദത്ത് വിശ്വിസിക്കുന്നുണ്ടത്രേ.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

കാറിന്റെ കാര്യം വരുമ്പോള്‍ കരീനയും-സെയ്ഫും സഖ്യാശാസ്ത്ര വിശ്വാസികളാകും. കരീനയുടെ ഭാഗ്യ നമ്പര്‍ 3 ആണ്. സെയ്ഫിന്റേതാകട്ടെ ഏഴും. ഈ സംഖ്യകള്‍ വച്ചാണ് ഇവര്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

എല്ലാ കൈകളിലും മോതിരങ്ങള്‍ അണിഞ്ഞുമാത്രമേ നടന്‍ അര്‍ജ്ജുന്‍ രാംപാലിനെ കാണാന്‍ കഴിയൂ. കാണുന്നവര്‍ക്ക് ഇത് ഫാഷന്റെ ഭാഗമാണെന്ന് തോന്നുമെങ്കിലും സത്യം അഥല്ല.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

വിശ്വാസങ്ങളില്‍ നിന്നും വിദ്യ ബാലനും അകലത്തിലല്ല. പാകിസ്താനില്‍ നിര്‍മ്മിക്കുന്ന ഹഷ്മിയെന്ന കാജല്‍ അല്ലാതെ മറ്റൊന്നും വിദ്യ കണ്ണിലണിയില്ല. ഇതണിഞ്ഞാല്‍ ചെയ്യുന്നതെന്തും ശരിയാകുമെന്നാണേ്രത വിദ്യയുടെ വിശ്വാസം.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

വാച്ചിലാണ് ശില്‍പയുടെ ആത്മവിശ്വാസവും വിശ്വാസവും. സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്ന വേളകളില്‍ ലക്കി വാച്ചണിഞ്ഞാണേ്രത ശില്‍പ സ്റ്റേഡിയത്തില്‍ എത്താറുള്ളത്.

താരങ്ങളും അവരുടെ വിശ്വാസങ്ങളും

നടന്‍ സോനൂ സൂദൂം ന്യൂമറോളജിയില്‍ വിശ്വസിക്കുന്നയാളാണ്. ഭാഗ്യ നമ്പറായ 7 ന് വേണ്ടി സോനു മൂന്ന് ലക്ഷം രൂപയിലേറെ ചെലവാക്കിയിട്ടുണ്ട്. പുതിയ ഓഡി കാര്‍ വാങ്ങിയപ്പോള്‍ അതിന് 7 എന്ന ഭാഗ്യ നമ്പര്‍ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു ഇത്.

English summary
Bollywood celebrities have been known to be extensively superstitious, especially around the time their movies are about to release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam