»   » ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍, മലയാളത്തിലായാലും ഹിന്ദിയിലായാലും തമിഴിലായാലും പുതുമുഖങ്ങളുടെ അരങ്ങേറ്റം ദിനംപ്രതിയെന്നോണം നടക്കുകയാണ്. ഒട്ടേറെ കഴിവുറ്റ താരങ്ങളാണ് സിനിമയിലെത്തി പുത്തന്‍ താരങ്ങളായി മാറുന്നത്. ബോളിവുഡ് പോലുള്ള വലിയ ചലച്ചിത്രലോകങ്ങളില്‍ മികച്ച താരമെന്ന പേരുനേടുകയെന്നത് ഏതൊരു പുതുമുഖത്തെയും സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ബോളിവുഡില്‍ കഴിവുതെളിയിക്കുന്നതോടെ ലോകസിനിമയിലേയ്ക്കും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേയ്ക്കുമുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്.

അതുകൊണ്ടുതന്നെ തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡിലെത്തി കഴിവുതെളിയിക്കാന്‍ എക്കാലത്തും മത്സരിച്ചുകൊണ്ടേയിരിക്കുന്നു. 2012ലും പതിമൂന്നിലുമായി ബോളിവുഡില്‍ അനേകം പുതുതാരങ്ങള്‍ എത്തിയിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നും ഹിന്ദിയിലെത്തിയവരും ഏറെയുണ്ട്.

ഇതാ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി പേരെടുത്തുകഴിഞ്ഞ ചില താരങ്ങള്‍.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

കൈ പോ ചേ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് വരവറിയിച്ചത്. ചിത്രത്തിന്റെ അവസാനഭാഗങ്ങളില്‍ സുശാന്ത് നടത്തിയ പ്രകടനം വലിയ കയ്യടിയാണ് നേടിയത്. പിന്നീട് പരിണീതി ചോപ്രയ്‌ക്കൊപ്പം ശുദ്ധ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലും സുശാന്ത് അഭിനയിച്ചു. ടിവി സീരിയലുകളില്‍ നിന്നാണ് സുശാന്ത് സിനിമയിലെത്തിയത്. അടുത്തതായി അമീര്‍ ഖാനൊപ്പമാണ് സുശാന്ത് അഭിനയിക്കാന്‍ പോകുന്നത്.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

ധനുഷ് ഒരിക്കലും ഒരു പുതുമുഖമല്ല, പ്രത്യേകിച്ചും തെന്നിന്ത്യക്കാര്‍ക്ക്. തമിഴകത്തെ അടുത്ത സൂപ്പര്‍താരമാണ് ധനുഷെന്നാണ് എല്ലാവരും പറയപ്പെടുന്നത്. പക്ഷേ ബോളിവുഡിനെ സംബന്ധിച്ച് ധനുഷ് പുതുമുഖമാണ്. രാജ്‌നാ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡിനെ കയ്യിലെടുത്തത്. സോനം കപൂറാണ് ധനുഷിന്റെ ആദ്യ ബോളിവുഡ് നായിക. ആനന്ദ് എല്‍ റായ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ധനുഷ് വീണ്ടും ബോളിവുഡില്‍ എത്തുന്നുണ്ട്.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ മറ്റൊരു താരമാണ് അമിത്. അമിതും അഭിഷേക് കപൂറിന്റെ കൈ പോ ചെയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 10 ജന്‍പഥ് എന്ന പുതിയ ചിത്രത്തിലും അമിത് അഭിനയിക്കുന്നുണ്ട്.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

സുശാന്ത് സിങ് രജപുതിനൊപ്പം ശുദ്ധ് ദേശി റൊമാന്‍സിലാണ് വാണി കപൂര്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മനോഹരമായ പുഞ്ചിരിയാണ് വാണിയിലെ ഏറ്റവും ആകര്‍ഷകമായ ഘടകം. രണ്ടാം നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും ഈ കഥാപാത്രത്തിലൂടെ തന്റെ കഴിവ് തെളിയ്ക്കാന്‍ വാണിയ്ക്ക് കഴിഞ്ഞു. യശ് രാജ് ഫിലിംസുമായി മൂന്ന് ചിത്രത്തിലേയ്ക്ക് വാണി ഇതിനകം തന്നെ കരാറൊപ്പിട്ടുകഴിഞ്ഞു.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

രാമയ്യ വസ്ത വയ്യ എന്ന ചിത്രത്തിലൂടെയാണ് ഈ ചുരുളന്‍മുടിക്കാരന്‍ യുവാവ് അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ചിത്രം വമ്പന്‍ വിജയം നേടിയില്ലെങ്കിലും ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ ഗിരീഷിന് ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

രാം ചരണ്‍ തേജയുടെ ആദ്യ ബോളിവുഡ് ചിത്രമായ സന്‍ജീറിന് എട്ടുനിലയില്‍ പൊട്ടാനായിരുന്നു വിധി. പക്ഷേ ചിത്രത്തിലെ ആംഗ്രി യങ് മാന്‍ ഇമേജ് രാം ചരണിന് ഗുണം ചെയ്തു. ഈ കഥാപാത്രം രാമിന് ചില്ലറ പ്രശംസയൊന്നുമല്ല നേടിക്കൊടുത്തിരിക്കുന്നത്. രാമിന്റെ കഴിവുകണ്ട് സല്‍മാന്‍ ഖാന്‍ താരത്തിന് ഒരു പുത്തന്‍ ചിത്രം വാഗ്ദാനംചെയ്തിരിക്കുകയാണ്.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഏറെ പ്രശസ്തയാണ് തമന്ന. അഭിനയിക്കാനും നൃത്തം ചെയ്യാനുമെല്ലാമറിയുന്ന തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ആരാധക വൃന്ദം തന്നെയാണ്. തമന്നയും കണ്ണുവെച്ചിരിക്കുന്ന ബോളിവുഡ് വിജയത്തിലാണ്. അജയ് ദേവ്ഗണിനൊപ്പമാണ് തമന്ന ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചത്. ഇവരൊന്നിച്ച ഹിമ്മത്വാല എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമന്നയ്ക്ക് ബോളിവുഡില്‍ ഏറെ പുതിയ അവസരങ്ങളുണ്ട്.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

ബിഗ് ബജറ്റ് ചിത്രമായ ഷൂട്ട് ഔട്ട് എറ്റ് വാദ്‌ലയില്‍ സഹനടനായി എത്തിയ സിദ്ധാന്ത് കപൂറും പുതുനിരയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. ശക്തി കപൂറിന്റെ മകനായ സിദ്ധാന്ത് കപൂര്‍ അഭിനയത്തില്‍ താന്‍ മോശക്കാരനല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ഡിസ്‌കോ ജോക്കിയായിരുന്ന സിദ്ധാന്ത് ബോളിവുഡില്‍ സജീവമാവുകയാണ്.

ബോളിവുഡിലെ ശ്രദ്ധേയരായ പുതുമുഖങ്ങള്‍

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി ഭാഗ്യം തേടുന്ന നായികമാരില്‍ ഒരാളാണ് തപസീ പന്നു. ഡേവിഡ് ധവാന്റെ ചഷ്മി ബദ്ദൂര്‍ എന്ന ചിത്രത്തിലാണ് തപസി ആദ്യം അഭിനയിച്ചത്. ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം നേടിയില്ലെങ്കിലും ചിത്രത്തിലെ അയലത്തെ പെണ്‍കുട്ടി ഇമേജ് തപസിയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

English summary
we were more surprised to watch some talented newcomers of bollywood this year. While some of these debutantes managed to make a mark irrespective of their films' performance at the box-office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam