twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സിനിമയക്ക് 3 കോടി, വിവാദ നായകന്റെ ജീവിതം രാജാവിനെ പോലെ ; മഹേഷ് ഭട്ടിന്റെ ജീവിത കഥ

    By Maneesha IK
    |

    ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനും നിര്‍മ്മാതാവുമാണ് മഹേഷ് ഭട്ട്. 1980-90 കാലഘട്ടത്തില്‍ സംവിധാന രംഗത്ത് തിളങ്ങി നിന്ന അദ്ദേഹം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എക്കാലത്തേയും ബോളിവുഡിലെ മികച്ച റൊമാന്റികി ചിത്രമായ 'ആഷിക്കി' സംവിധാനം ചെയ്തതും മഹേഷ് ഭട്ടാണ്. ശേഷം, ആര്‍ത്, സഡക്ക്, സ്സക്കം, സരന്‍ഷ് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു

    തൊണ്ണൂറുകളിലെ എക്കാലത്തെയും അറിയപ്പെടുന്ന ഡാഡി (1989), സ്വയം (1991), കൂടാതെ അവര്‍ഗി (1990), ആഷിഖി (1990), ദില്‍ ഹേ കി മന്ത നഹിന്‍ (1991) എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹം സംവിധാനം ചെയ്തു. 1999-ല് പുറത്തിറങ്ങിയ കാര്‍തൂസ് ആണ് മഹേഷ് ഭട്ട് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പൂജ ഭട്ടും സഞ്ജയ് ദത്തുമായിരുന്നു സടക്കിലെ നായിക നായകന്മാര്‍.

    Mahesh Bhatt

    ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, മഹേഷ് ഭട്ട് വീണ്ടും സംവിധായക രംഗ്ത്തേക്ക് തിരിച്ചെത്തി. 1991ല്‍ പുറത്തിറങ്ങിയ സടക്കിന്റെ രണ്ടാം ഭാഗം ഒരുക്കിക്കൊണ്ടാണ് മഹേഷ് ഭട്ട് തന്റെ സിനിമാമേഖലയിലേക്കുള്ള മടങ്ങി വന്നത്. 'സടക് 2' എന്ന പേര് നല്കിയ ചിത്രത്തില്‍ ലീഡ് റോളിലെത്തിയത് നടിയും അദ്ദേഹത്തിന്റെ മകളായ ആലിയ ഭട്ടും, നടനായ ആദിത്യ റോയ് കപൂറുമായിരുന്നു. ഇത് കൂടാതെ താരങ്ങളായ പൂജ ഭട്ട്, സഞ്ജയ് ദത്ത്, പ്രിയങ്ക ബോസ് എന്നിവരും ചിത്രത്തിലെത്തി.

    സിനിമയിലെ ജീവിതത്തിന് അപ്പുറത്തേക്ക് അദ്ദേഹത്തിന്റെ പേര് നിരവധി വിവാദങ്ങളില്‍ പരമാര്‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടിയും മിസ് വേള്‍ഡുമായ സുഷ്മിത സെന്‍ മഹേഷ് ഭട്ടിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അഭിനയിക്കാന്‍ അറിയാത്ത കാലത്ത് മഹേഷ് ഭട്ട് തന്നെ ഒരുപാട് കരയിപ്പിച്ച് ഉണ്ടെന്ന് പറഞ്ഞു. അഭിനയ ലോകത്തേക്ക് എത്തിയ തന്നെ എല്ലാവരുടേയും മുന്നില്‍ വെച്ച് കളിയാക്കി എന്നും സുഷ്മിത കൂട്ടിച്ചേര്‍ത്തു.

    സിനിമയക്കപ്പുറത്തേക്ക് മഹേഷ് ഭട്ടിന്റെ പ്രശസ്തിയും, സമ്പത്തും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്് പലപ്പോഴും ബോളിവുഡ് സിനിമ ലോകത്തെ പല ചര്‍ച്ചകളിലും വിഷയമായിട്ടുണ്ട്. തുടര്‍ന്ന് വായിക്കാം,

    ഭട്ട് ബ്രദേഴ്സിന്റെ പ്രൊഡക്ഷന്‍ ഹൗസ്
    മഹേഷ് ഭട്ട് തന്റെ സഹോദരനായ മുകേഷ് ഭട്ടിനൊപ്പം ഒരു പ്രൊഡക്ഷന്‍ ഹൗസ് നടത്തികൊണ്ടു പോകുന്നു. വിശേഷ് ഫിലിംസ്' എന്നറിയപ്പെടുന്ന പ്രൊഡക്ഷന്‍ ഹൗസാണ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ റാസി, ആഷിഖി, മര്‍ഡര്‍ എന്നിവ നിര്‍മ്മിച്ചത്. മഹേഷിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ഈ പ്രൊഡക്ഷന്‍ ഹൗസ് എന്ന് വാര്‍ത്തകള്‍ പറയുന്നു.

    സമ്പത്ത് കണക്ക്
    മഹേഷ് ഭട്ടിന്റെ വീട് സ്ഥിതി ചെയ്യുന്നത് ജൂഹുവിലാണ്. പൂജാ ഭട്ട്, രാഹുല്‍ ഭട്ട്, ഷഹീന്‍ ഭട്ട്, ഭാര്യ സോണി റസ്ദാന്‍ എന്നിവരോടൊപ്പമാണ് മഹേഷ് ഭട്ട് താമസിക്കുന്നത്.കല്യാണ ശേഷം, മകള്‍ ആലിയ ഇവിടെ നിന്ന് മാറി.

    ഇത് കൂടാതെ, നവി മുംബൈയില്‍ 6.5 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വസ്തുവും മഹേഷ് ഭട്ടിന് സ്വന്തമായുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ താല്പര്യമുളള മഹേഷ് ഭട്ട് പല രാജ്യങ്ങളിലായി പ്രോപ്പര്‍ട്ടികള്‍ നിക്ഷേപിച്ചിട്ടുണ്ട്. സിനിമ മേഖലയിലും അദ്ദേഹത്തിന് നിക്ഷേപം നടത്തിയിട്ടുണ്ട്. വിശേഷ് പ്രൊഡക്ഷന്‍ ഹൗസ് അവയിലൊന്നണ്.

    സിനിമകളിലെ പ്രതിഫലം
    ഒരു മാസം മഹേഷ് ഭട്ടിന് ലഭിക്കുന്ന വരുമാനം 3 കോടിയാണ്. ഇത്തരത്തില്‍ അദ്ദേഹം 36 കോടി രൂപയാണ് ഒരു വര്‍ഷം സിനിമ സംവിധാനത്തിലൂടെ നേടുന്നത്. ശരാശരി അദ്ദേഹത്തിന് ഒരു സിനിമയില്‍ നിന്ന് കിട്ടുന്ന തുക 11 കോടിയാണ്.

    കോടികളുടെ കാറുകള്‍
    മഹേഷ് ഭട്ടിന് കാറുകളോട് പ്രത്യേക താല്‍പര്യമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആഡംബര കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ കൈയ്യില്‍ മെഴ്‌സിഡസ് ബെന്‍സ്, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു തുടങ്ങിയ കാറുകളുടെ ശേഖരണമുണ്ട്. 1.2 മുതല്‍ 2 കോടി രൂപ വരെയാണ് അവയുടെ വില.

    കോടികളുടെ ആസ്തിയ്ക്ക് ഉടമ
    ഏകദേശം 373 കോടി രൂപയുടെ ആസ്തിയ്ക്ക് ഉടമ മഹേഷ് ഭട്ട്. നിരവധി മേഖലകളിലായി മഹേഷ് മഹേഷ് ഭട്ടിന് നിക്ഷേപമുണ്ട് . കഴിഞ്ഞ വര്‍ഷത്തെകണക്കനുസരിച്ച്, 55% ആസ്തി അദ്ദേഹത്തിന് കൂടിയിട്ടുണ്ട്.പേഴ്സണ്ല്‍ ഇന്‍വെസ്റ്റ്്മെന്റ് ഏകദേശം 115 കോടി രൂപയാണ്.

    Read more about: mahesh bhatt
    English summary
    .Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X