For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ കയറി പിടിച്ചു, കൈകളിൽ പിടിച്ചു വലിച്ചു! ആളെ കണ്ട് ഞെട്ടി, ലൈംഗികാതിക്രമത്തെ കുറിച്ച് നടി

  |

  രാത്രികളിൽ മാത്രമല്ല പകൽ വെളിച്ചത്തിലും സ്ത്രീകൾ സുരക്ഷിതരല്ല. സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്നു പറയുമ്പോഴും ഞെട്ടിപ്പിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. സംഭവം ഗുരുതരമാകുമ്പോഴാണ് ചിലതൊക്കെ പുറത്തു വരുന്നത്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിൽ സെലിബ്രിറ്റിയെന്നോ സാധാരണക്കാരനെന്നോയില്ല.

  ശരീരഭാഗമെന്ന് കാണിച്ചു തരാമോ!! ഇതിലും മികച്ച ലൈവ് സ്വപ്നങ്ങളിൽ മാത്രം, എ ലൈവ് സ്റ്റോറി കാണൂ

  ഇപ്പോൾ പുറത്തു വരുന്നത് ബോളിവുഡ് താരം സുസ്മിത സെന്നിനു നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചാണ്. താരം തന്നെയാണ് താനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. താരങ്ങൾക്കൊപ്പം സുരക്ഷയ്ക്കായി ബോഡിഗാർഡുകൾ ഉണ്ടായിട്ടു പോലും സ്ഥിതി പരിതാപകരമാണെന്നും താരം പറയുന്നുണ്ട്.

  ഒരുനാൾ നീയും പറന്നുയരുമെന്ന് അറിയാമായിരുന്നു!! മകൾക്ക് ആശംസയുമായി സൂപ്പർ സ്റ്റാർ

   ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു

  ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു

  ഈ സംഭവത്തിന് വർഷങ്ങളുടെ പഴക്കമില്ല. സംഭവം നടന്നിട്ട് ആറ് മാസമേയായിട്ടുള്ളൂ. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിയ്ക്ക് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ആൾക്കൂട്ടത്തിനിടയിലൂടെ ബോഡിഗാഡ്സിന്റെ അകമ്പടിയോട് കൂടിയാണ് താൻ നടന്ന് നീങ്ങിയത് . അപ്പോഴാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമമുണ്ടായത്. അതു അത്രയും ജനങ്ങൾക്കിടയിൽ. ആളുകൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് ആളെ തിരിച്ചറിയില്ലെന്നാണ് അയാൾ കരുതിയത്. എന്നാൽ താൻ കൈയോടെ പിടി കൂടിയെന്നും താരം പറ‍ഞ്ഞു.

   പിന്നിൽ 15 കാരൻ

  പിന്നിൽ 15 കാരൻ

  എന്നാൽ തന്നെ ലൈംഗികമായിന ചൂഷണം ചെയ്യാൻ ശ്രമിച്ച് ആളെ കണ്ട് താൻ ‍ ഞെട്ടുകയായിരുന്നു. ഒരു പതിനഞ്ച് വയസു മാത്രം പ്രായമുളള ഒരു പയ്യൻ. എന്നാൽ അവൻ പിടിക്കപ്പെട്ടപ്പോൾ താൻ ചെയ്ത കുറ്റം മറച്ചു വയ്ക്കാൻ ശ്രമിക്കുകയായിരുന്നു. താൻ ചെയ്ത കാര്യം നിരന്തരം നിഷേധിക്കുകയായിരുന്നു. എന്നാൽ താൻ അവനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. തന്റെ അഭിപ്രായത്തിൽ യോജിച്ചു തന്നെ നിൽക്കുകയായിരുന്നു. അവസാനം ആ പതിനഞ്ച്കാരന് തന്റെ തെറ്റ് സമ്മതിക്കേണ്ടി വന്നു.

  പരാതി നൽകാതിരുന്നതിന്റെ കാരണം

  പരാതി നൽകാതിരുന്നതിന്റെ കാരണം

  തനിയ്ക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണ ശ്രമത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. അതിന്റെ കാരണവും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവന്റെ പ്രായം കണക്കിലെടുത്താണ് താൻ പോലീസിൽ പരാതിപ്പെടാതിരുന്നത്. രസത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ കുറ്റകൃത്യമാണെന്ന് അന്ന് ഞാൻ അവന് ബോധ്യപ്പെടുത്തി കൊടുത്തിരുന്നു . അതിനു ശേഷം കുട്ടി തന്നോട് ക്ഷമയും ചോദിച്ചിരുന്നു. കൂടാതെ ഇനി ഇത്തരത്തിൽ ആരോടും പെരുമാറില്ലെന്ന് ഉറപ്പും നൽകിയ ശേഷമാണ് അവൻ പോയത്.

   ബോഡിഗാർഡ് ഉണ്ടായിട്ടും കാര്യമില്ല

  ബോഡിഗാർഡ് ഉണ്ടായിട്ടും കാര്യമില്ല

  സാധാരണ ഗതിയിൽ ബോളിവുഡ് സ്റ്റാറുകൾ അകമ്പടിയായി ബോഡിഗാർഡുകൾ ഉണ്ടായിരിക്കും. ഇവർക്കൊപ്പമായിരിക്കും പൊതുവേദിയിൽ‌ താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇവിടെ ബോഡിഗാർഡുകളുടെ അകമ്പടിയുളള സമയത്താണ് താരത്തിനെതിരെ മോശമായ അനുഭവം ഉണ്ടായത്. നൂറ് കണക്കിന് ബോഡിഗാർഡുകളുടെ സേവനം ഉണ്ടെങ്കിലും തങ്ങൾ സ്ത്രീകൾ തന്നെ ഇത്തരക്കാർക്ക് നേരെ കൈകാര്യം ചെയ്യേണ്ടി വരുന്നു. എന്ന് ആമുഖമായി പറഞ്ഞിടാണ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം തുറന്നു പറ‍ഞ്ഞത്

  English summary
  Bollywood diva Sushmita Sen share’s her experience when a 15-year-old boy misbehaved with her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X