»   » ബോളിവുഡ് ചിത്രം തമാശയുടെ ആദ്യ ചിത്രം പുറത്ത്

ബോളിവുഡ് ചിത്രം തമാശയുടെ ആദ്യ ചിത്രം പുറത്ത്

Posted By:
Subscribe to Filmibeat Malayalam

റണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ചേര്‍ന്നഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം തമാശയുടെ ഷൂട്ടിങ്ങ് ഫോട്ടോ പുറത്തുവിട്ടു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന തമാശയുടെ ആദ്യ ചിത്രം പ്രത്യക്ഷപ്പെട്ടത് ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

റണ്‍ബീറും ദീപികയും ഒരുമിച്ചുള്ള ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. കോര്‍ട്ടിക്കയിലെ ഒരു ദ്വീപില്‍ ഇരുവരും സന്തോഷിച്ച് ഉല്ലസിക്കുന്ന ചിത്രമാണ് പുറത്തു വന്നത്. ചിത്രത്തിലെ ഗാനം ചിത്രീകരിക്കുന്നതിനിടെയിലെ ചിത്രമാണെന്നാണ് പറയുന്നത്.

tamasha

ഹൈവേയ്ക്ക് ശേഷം ഇംതിയാസ് അലി ഒരുക്കുന്ന ചിത്രമാണ് തമാശ. ബച്ച്‌നാ ഏ ഹസീനോ, യേ ജവാനി ഹേ ദിവാനി എന്നീ സിനിമകളില്‍ റണ്‍ബീര്‍ കപൂറും, ദീപിക പദുക്കോണും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ചിത്രങ്ങളായിരുന്നു രണ്ടും.

ഏറെ പ്രതീക്ഷയോടെയാണ് ഈ പ്രണയജോഡികളുടെ ചിത്രത്തെ ബോളിവുഡ് കാണുന്നത്. ഹൈവേയിലെ പൊലെത്തന്നെ ഇതിലും ഇംതിയാസ് അലിക്കൊപ്പം എ.ആര്‍. റഹ്മാനുണ്ട്. ഹൈവേയിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

English summary
ranbir kapoor and deepika padukone first look in tamasha film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam