twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എബിസിഡി-2' രണ്ടുദിവസം കൊണ്ട് വാരിയത് 28 കോടി രൂപ

    By Anwar Sadath
    |

    മുംബൈ: ബോളിവുഡ് സിനിമ 'എബിസിഡി-2' ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. ചിത്രം വെറും രണ്ടുദിവസം കൊണ്ട് കലക്ടു ചെയ്തത് 28.81 കോടി രൂപ. വരുണ്‍ ധവാനും ശ്രദ്ധ കപൂറും നായികാ നായകന്മാരായ ചിത്രത്തില്‍ വന്‍ വരവേല്‍പാണ് തീയേറ്ററുകളില്‍ ലഭിച്ചത്. ടിക്കറ്റിനായി യുവാക്കളുടെ തിക്കും തിരക്കുമാണെന്നാണ് റിപ്പോര്‍ട്ട്.

    ഡാന്‍സിനെ ആസ്പദമാക്കി റെമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രമാണ് എബിസിഡി 2. ട്രേഡ് അനലിസ്റ്റ് തരുണ്‍ ആദര്‍ശ് ആണ് സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ ആദ്യദിനം 14.30 കോടി രൂപ കലക്ടു ചെയ്തപ്പോള്‍, ശനിയാഴ്ച 14.51 കോടി രൂപയായിരുന്നു കലക്ഷന്‍.

    varunabcd

    ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 50 കോടി രൂപ നേടുമെന്ന് കരുതപ്പെടുന്ന സിനിമയ്ക്ക് സ്വപ്‌ന സമാനമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 45 കോടി രൂപയോളം ആദ്യത്തെ ആഴ്ച അഡ്വാന്‍സ് ബുക്കിങ് വഴി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും വലിയൊരു തുടക്കം സിനിമയുടെ അണിയറക്കാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

    റംസാനില്‍ റിലീസ് ചെയ്തിട്ടുപോലും സിനിമ ബോക്‌സോഫീസില്‍ കുതിക്കുന്നത് സിനിമാ നിരൂപകരെ അമ്പരപ്പിച്ചിട്ടുണ്ട്. ലാസ് വേഗാസില്‍ നടക്കുന്ന ഡാന്‍സ് മത്സരത്തില്‍ വിജയിക്കുന്ന ഡാന്‍സ് ട്രൂപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. 2015ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ആദ്യദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമയെന്ന ബഹുമതി എബിസിഡി 2 ഇതിനികംതന്നെ കരസ്ഥമാക്കിക്കഴിഞ്ഞു.

    English summary
    Bollywood movie ABCD 2 collects Rs 28 crore in 2 days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X