twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    By Lakshmi
    |

    ബോളിവുഡില്‍ സ്‌പോര്‍ട്‌സ് പ്രമേയമായ ഏറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ചിലതെല്ലാം വലിയ വിജയമാവുകയും ചെയ്തിട്ടുണ്ട്. ചക്‌ദേ ഇന്ത്യ, പട്യാല ഹൗസ് , ലഗാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ ശ്രദ്ധനേടിയവയായിരുന്നു.

    പ്രമുഖ താരങ്ങളാണ് ഇത്തരം പല ചിത്രങ്ങളിലും അഭിനയിച്ചിരിക്കുന്നത്. വ്യത്യസ്ത സ്‌പോര്‍ട്‌സ്, ഗെയിംസ് വിഭാഗങ്ങളില്‍ കഴിവുതെളിയിച്ചവരുടെ ജീവിത കഥകളാണ് മിക്കപ്പോഴും ഇത്തരം ചിത്രങ്ങള്‍ക്ക് അടിസ്ഥാനമായിട്ടുള്ളത്.

    ഇതാ ബോളിവുഡില്‍ ഇറങ്ങിയ ചിസ സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രമേയമായ ചിത്രങ്ങള്‍.

    ഭാഗ് മില്‍ഖാ ഭാഗ്

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ബോളിവുഡിലെ സ്‌പോര്‍ട്‌സ് പ്രമേയമായ ചിത്രങ്ങളുടെ നിരയിലെ ഏറ്റവും പുതിയചിത്രമാണ് ഭാഗ് മില്‍ഖ ഭാഗ്. മുന്‍ ഇന്ത്യന്‍ കായികതാരമായിരുന്ന മില്‍ഖ സിങ്ങിന്റെ ജീവിതകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ഈ ചിത്രം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, മീഷ ഷാഫി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

    കൈ പോ ചെ

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ചേതന്‍ ഭഗതിന്റെ ദി 3 മിസ്‌റ്റേക്‌സ് എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൈ പോ ചെ. സ്വന്തമായി സ്‌പോര്‍ട്‌സ് ഷോപ്പും, സ്‌പോര്‍ട്‌സ് അക്കാദമിയും തുടങ്ങാനാഗ്രഹിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഗുജറാത്തില്‍ വളരെ സാധാരണമായ പട്ടം പറത്തല്‍ മത്സരത്തിലെ ഒരു പ്രയോഗമാണ് കൈ പോ ചെ. സ്വന്തം പട്ടം കൊണ്ട് മറ്റൊരാളുടെ പട്ടത്തെ മുറിയ്ക്കുമ്പോള്‍ വിജയ് കൈ പോ ചെയെന്ന് ഉറക്കെ പറയുക പതിവാണ്.

    ചക് ദേ ഇന്ത്യ

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന കബീര്‍ ഖാന്റെ കരിയറിനെ മുന്‍നിര്‍ത്തി ചെയ്ത ചിത്രമായിരുന്നു ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. ഹോക്കിയ്ക്ക് ഏറെ ആരാധകരെയുണ്ടാക്കിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

    ധന്‍ ധനാ ധന്‍ ഗോള്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ചക് ദേ ഇന്ത്യയുടെ വന്‍ വിജയത്തെത്തുടര്‍ന്ന് സ്‌പോര്‍ട്‌സ് പ്രമേയമായ മറ്റ് ചില ചിത്രങ്ങളും ബോളിവുഡിലുണ്ടായി. അതിലൊന്നായിരുന്നു ജോണ്‍ എബ്രഹാം നായകനായ ധന്‍ ധനാ ധന്‍ ഗോള്‍. ഫൂട്‌ബോളിനെ ആസ്പദമാക്കി കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ ചിത്രമായിരുന്നുഇത്. പക്ഷേ വലിയ വിജയം നേടാന്‍ ഈ ചിത്രത്തിന് കഴിയാതെ പോയി.

    പട്യാല ഹൗസ്

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    അക്ഷയ് കുമാര്‍ നായകനായ പട്യാല ഹൗസ് ക്രിക്കറ്റിനെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വംശജനായ ക്രിക്കറ്ററായിട്ടായിരുന്നു ചിത്രത്തില്‍ അക്ഷയ് അഭിനയിച്ചത്. പിതാവിന്റെ അസുഖത്തെത്തുടര്‍ന്ന് ക്രിക്കറ്റ് താരത്തിന് കളി വിടേണ്ടിവരുകയും. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തുകയും ചെയ്യുന്ന കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറും ഋഷി കപൂറും ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവച്ചത്.

    ജോ ജീത്ത വോഹി സിക്കന്ദര്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ഇന്റര്‍ കോളെജ് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പായിരുന്നു അമീര്‍ ഖാന്‍ നായകനായ ഈ ചിത്രത്തിന്റെ പ്രമേയം. ക്ലൈമാക്‌സിലുള്ള സൈക്കിള്‍ റേസ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. മികച്ച ചിത്രത്തിനുള്ള ഫിലിംഫേര്‍ അവാര്‍ഡ് ഈ ചിത്രം സ്വന്തമാക്കിയിരുന്നു. അമീറിന്റെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിലൊന്ന് ഈ ചിത്രത്തിലേതാണ്.

    ലഗാന്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു ലഗാന്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ കര്‍ഷകരും തമ്മിലുള്ള ക്രിക്കറ്റ് മത്സരം തന്നെയായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്. ഈ ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. അമീര്‍ ഖാനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

    വിക്ടറി

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ഹര്‍മാന്‍ ബവേജ അഭിനയിച്ച വിക്ടറി കരിയറില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന്റെ കഥയാണ് വിക്ടറി പറഞ്ഞത്. ഈ ചിത്രത്തില്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ അതിഥി താരമായി എത്തിയിരുന്നു. ഹര്‍ഭജന്‍ സിങ്, സൈമണ്ട്‌സ്, മുത്തയ്യ മുരളീധരന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. കഥ നല്ലതായിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

    ജന്നത്ത്

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ഇമ്രാന്‍ ഹഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജന്നത്ത് ക്രിക്കറ്റിലെ വാതുവെപ്പിനെക്കുറിച്ചുള്ള കഥയായിരുന്നു പറഞ്ഞത്. പാകിസ്താന്‍ ക്രിക്കറ്റ് കോച്ചായിരുന്ന ബോബ് വൂല്‍മറുടെ മരണത്തെക്കുറിച്ചും ചിത്രത്തില്‍ പ്രതിപാദിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. സാമ്പത്തിക വിജയം നേടിയ ചിത്രത്തിലെ സൗണ്ട് ട്രാക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    അവ്വാല്‍ നമ്പര്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ദേവ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലും അമീര്‍ ഖാനായിരുന്നു നായകന്‍. ക്രിക്കറ്റിലെ വ്യക്തപരമായ വിദ്വേഷങ്ങളുടെ കഥ പറഞ്ഞ ചിത്രം പക്ഷേ വിജയം നേടിയില്ല. 1990കളില്‍ ഇറങ്ങിയ സ്‌പോര്‍ട്‌സ് വിഷയമായ അപൂര്‍വ്വം സിനിമകളില്‍ ഒന്നായിരുന്നു ഇത്.

    പാന്‍ സിങ് ടൊമര്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    കായിക താരമായ പാന്‍ സിങ് ടൊമറിന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു ഇത്. ഇന്ത്യന്‍ നാഷണല്‍ ഗെയിംസില്‍ സ്വര്‍ണമെഡില്‍ നേടിയ ഇന്ത്യന്‍ സൈനികനായിരുന്ന പാന്‍ സിങ് പിന്നീട് കുപ്രസിദ്ധ കൊള്ളക്കാരനാവുകയാണ് ചിത്രത്തില്‍. ഇര്‍ഫാന്‍ ഖാനായിരുന്നു പാന്‍ സിങ്ങായി അഭിനയിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്ത് ഇര്‍ഫാന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങളുട കാര്യത്തിലും പണംവാരലിന്റെ കാര്യത്തിലും ചിത്രം വലിയ വിജയമായിരുന്നു.

    ഹാട്രിക്ക്

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ഭര്‍ത്താവിന്റെ ക്രിക്കറ്റ് ഭ്രമം മൂലം തകരുന്ന ഒരു വിവാാഹബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഹാട്രിക്ക്. സ്‌പോര്‍ട്‌സ് ഭ്രമം ജീവിതത്തെ എങ്ങനെ ബാധിയ്ക്കുന്നുവെന്ന് പറഞ്ഞ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണിത്. പരേശ് റാവല്‍, റിമി സെന്‍, കുനാര്‍ കപൂര്‍, നാന പാടേക്കര്‍ തുടങ്ങിയവരെല്ലാമായിരുന്നു ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

    ഇഖ്ബാല്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ക്രിക്കറ്റിനെ പ്രണയിക്കുന്ന ഗ്രാമീണനായ ഒരു ആണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു ഇത്. നാഗേഷ് കുക്കുനൂര്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രേയത് തല്‍പാടെ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നസീറുദ്ദീന്‍ ഷായും അഭിനയിച്ചിട്ടുണ്ട്. ചിത്രം വലിയ വിജയം നേടിയിരുന്നു.

    സേ സലാം ഇന്ത്യ

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ക്രിക്കറ്റിനെ പ്രണയിക്കുന്ന നാല് കുട്ടികളുടെ കഥപറയുന്ന ചിത്രമായിരുന്നു ഇത്. കുട്ടികള്‍ ക്രിക്കറ്റിനെ പ്രണയിക്കുകയും അവരുടെ സ്‌കൂള്‍ ഗുസ്തിയ്ക്ക് പ്രാധാന്യം നല്‍കുകയുമാണ്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു.

    ഓള്‍ റൗണ്ടര്‍

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായി മാറുന്ന ഒരു സാധാരണയുവാവിന്റെ കഥപറഞ്ഞ ചിത്രമായിരുന്നു ഓള്‍ റൗണ്ടര്‍. കുമാര്‍ ഗൗരവ്, രതി അഗ്നിഹോത്രി എന്നിവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

    മീരാഭായ് നോട്ട് ഔട്ട്

    സ്‌പോര്‍ട്‌സ് വിഷയമായ ബോളിവുഡ് ചിത്രങ്ങള്‍

    ക്രിക്കറ്റ് കമന്റേറ്ററായി ശ്രദ്ധിക്കപ്പെട് മന്ദിര ബേദി പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലും ക്രിക്കറ്റായിരുന്നു വിഷയം. മഹേഷ് മഞ്ജരേക്കര്‍, ഇജാസ് ഖാന്‍, അനുപം ഖേര്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

    English summary
    Take a look at Bollywood movies based on sports and sporting icons
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X