»   » ഏഴു നായികമാര്‍ ഒന്നിച്ചാല്‍ എങ്ങനെയിരിക്കും?ആംഗ്രി ഇന്ത്യന്‍ ഗോഡ്‌സെയുടെ ട്രെയിലര്‍ കാണൂ

ഏഴു നായികമാര്‍ ഒന്നിച്ചാല്‍ എങ്ങനെയിരിക്കും?ആംഗ്രി ഇന്ത്യന്‍ ഗോഡ്‌സെയുടെ ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ഏഴു നായികമാര്‍ ഒരേ സ്‌ക്രീനില്‍ ഒന്നിച്ചൊരു ബോളിവുഡ് സിനിമ. സ്ത്രീകളെ മുഖ്യ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച് ആംഗ്രി ഇന്ത്യന്‍ ഗോഡ്‌സ് എന്ന ചിത്രം എത്തുന്നു. 2001ല്‍ പുറത്തിറക്കിയ സംസാര എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ പാന്‍ നളിനാണ് ഈ ചിത്രവും ഒരുക്കുന്നത്.

ഏഴു സ്ത്രീകളുടെ ആഘോഷങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും, പിണക്കങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആംഗ്രി ഇന്ത്യന്‍ ഗോഡ്‌സെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏഴു സ്ത്രീകള്‍ ഒരുമിച്ചാല്‍ എങ്ങനെയിരിക്കും, അതാണ് ഈ ട്രെയിലര്‍ പറയുന്നത്.

angryindiangoddesses

സെപ്തംബര്‍ 18ന് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കും. സന്ധ്യ മൃദുല്‍, തനിഷ്ഠ ചാറ്റര്‍ജി, സാറ ജെയിന്‍ ഡയസ്, അനുഷ്‌ക മന്‍ചന്ദ, അമൃത മാഗര, രാജശ്രീ ദേശ് പാണ്ഡേ, പവ്‌ലിന്‍ ഗുജറാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.

English summary
bollywood new film angry indian goddesses trailer released
Please Wait while comments are loading...

Malayalam Photos

Go to : More Photos