»   » സ്റ്റാഫിന്റെ ശമ്പളം താരങ്ങള്‍ തന്നെ നല്‍കണം

സ്റ്റാഫിന്റെ ശമ്പളം താരങ്ങള്‍ തന്നെ നല്‍കണം

Posted By:
Subscribe to Filmibeat Malayalam
Film
താരങ്ങളുടെ സ്റ്റാഫിന്റെ ശമ്പളം ഇനി മുതല്‍ നിര്‍മ്മാതാക്കള്‍ നല്‍കില്ലെന്ന് ബോളിവുഡ് നിര്‍മ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്‌സ് ഗില്‍ഡ് അറിയിച്ചു. ഇതനുസരിച്ച് താരങ്ങളുടെ മേക്കപ്പ്മാന്‍, ഡ്രൈവര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ്, സെക്യൂരിറ്റി തുടങ്ങിയവരുടെ ശമ്പളം അവരവര്‍ തന്നെ നല്‍കണം.

താരങ്ങളുടെ സ്റ്റാഫിന്റെ ശമ്പളം കൂടി താങ്ങാന്‍ കഴിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇവരില്‍ ചിലര്‍ 15,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്ന് സിനിമാനിര്‍മ്മാതാവും സിനിമ-ടിവി നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റുമായ മുകേഷ് ഭട്ട് പറയുന്നു. ഇപ്പോള്‍ താരങ്ങള്‍ തന്നെ വന്‍ തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഇതിനിടയില്‍ സ്റ്റാഫിന്റെ ശമ്പളം കൂടിയാവുമ്പോള്‍ നിര്‍മ്മാതാവിന് അധിക ചെലവാണ്.

സംഘടനയുടെ തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ഷാരൂഖ് ഖാന്‍. അമീര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, ഹൃതിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര നടന്‍മാരെല്ലാം അറിയിച്ചിട്ടുണ്ട്. നടിമാരില്‍ കത്രീന കൈഫും തീരുമാനത്തോട് യോജിപ്പാണെന്ന് അറിയിച്ചു.

English summary
The Producers’ Guild that has issued a diktat, asking them to bear the entire expense of their entourage, including makeup artists, hair stylists, drivers, spot boys and security. Earlier, it was the filmmakers who’d pay an actor’s staff.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam