»   » ഹൃദയാഘാതം വില്ലന്റെ വേഷത്തിലെത്തി; ബോളിവുഡിന്റെ അമ്മ മനസ് ഇനി വിങ്ങുന്ന ഓര്‍മകളില്‍!!!

ഹൃദയാഘാതം വില്ലന്റെ വേഷത്തിലെത്തി; ബോളിവുഡിന്റെ അമ്മ മനസ് ഇനി വിങ്ങുന്ന ഓര്‍മകളില്‍!!!

Posted By:
Subscribe to Filmibeat Malayalam

സീരിയല്‍ നടിയായും ഹിന്ദി, മറാത്തി സിനിമകളിലുടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി റീമ ലാഗു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബോളിവുഡിലെ നിരവധി സിനിമയില്‍ അഭിനയിച്ച നടി 'മേ ഹുന്‍ രജിനികാന്ത്' എന്ന സിനിമയുടെ രണ്ടാം ഭാഗം 'മേ ഹൂന്‍ കില്ലര്‍' എന്ന സിനിമയിലാണ് അവസനമായി അഭിനയിച്ചത്. ഒപ്പം ടെലിവിഷന്‍ സീരിയലുകളിലുടെ ജനശ്രദ്ധ നേടിയ നടി 'തുസാ മസാ ജമീന' എന്ന മറാത്തി സീരിയലിലെ പ്രധാന കഥാപാത്രമായിരുന്നു.

റീമ ലാഗു

1958 ല്‍ ജനിച്ച റീമ ലാഗു ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ഹോസ്പിറ്റലില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിനിമ നടി, സീരിയല്‍ നടി, മോഡല്‍ എന്നിങ്ങനെ പല മേഖലകളിലും റീമ തന്റെ കഴിവു തെളിയിച്ചിരുന്നു. ബോളിവുഡിന് പുറമെ മറാത്തി സിനിമകളിലുടെയും ടെലിവിഷന്‍ പരമ്പരകളിലുടെയുമാണ് റീമ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചത്.

മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍

ഇന്നലെ വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലെത്തിച്ച റീമ അവിടെ നിന്നും അന്തരിക്കുകയായിരുന്നു.

ബോളിവുഡിന്റെ അമ്മ

1970 കളില്‍ സിനിമയിലെത്തിയ റീമ ബോളിവുഡില്‍ നിരവധി സിനിമകളിലഭിനയിച്ചിരുന്നു. പ്രമുഖ നടന്മാരായ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചിരുന്നത്.

ടെലിവിഷന്‍ സീരിയലുകളിലുടെ ജനഹൃദയങ്ങളിലേക്ക്

ടെലിവിഷന്‍ സീരിയലുകളാണ് നടിയെ കൂടുതല്‍ പ്രശസ്തിയിലെത്തിച്ചത്. മറാത്തിയിലെ പ്രശസ്ത സീരിയലായ 'തുസാ മസാ ജമീന' എന്ന സീരിയലിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

English summary
Reema Lagoo, Bollywood’s favourite mom dies of cardiac arrest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam