»   » ഗായകന്‍ സോനു നിഗം വീണ്ടും മലയാളത്തില്‍

ഗായകന്‍ സോനു നിഗം വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Sonu Nigam
ബോളിവുഡ് ഗായകന്‍ സോനു നിഗം വീണ്ടും മലയാളത്തില്‍ പാടുന്നു. ശ്യാം മോഹന്‍ എന്ന പുതുമുഖ സംവിധായകന്റെ ചിത്രമായ 8.20 എന്ന ചിത്രത്തിനു വേണ്ടിയാണ് സോനു പാടുന്നത്. 'തൂ മഞ്ഞിന്' എന്ന് തുടങ്ങുന്ന ഗാനമാണ്  പാടുന്നത്.

മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച കാണ്ഡഹാറിലും, ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച്‌ 12 എന്ന മമ്മുട്ടി ചിത്രത്തിലും സോനു പാടിയിരുന്നു. സോനുവിന്റെ വലിയ ആരാധകനാണ് ശ്യാം. അതുകൊണ്ടാണ് തന്റെ ആദ്യ ചിത്രത്തില്‍ അദ്ദേഹത്തെകൊണ്ട് പാടിപ്പിക്കണം എന്ന് കരുതിയതെന്നും വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന സോനുവിന്റെ ശബ്ദം വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ശ്യാം പറഞ്ഞു. ഈ പാട്ടിന് സോനുവിന്റെ ശബ്ദമല്ലാതെ വേറാരുടെയും ശബ്ദം യോജിക്കില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. അതിന്റെ കാരണം ശ്യാം തന്നെ പറയുന്നുമുണ്ട്. ഈ ചിത്ത്രതില്‍ പ്രധാന കഥാപാത്രങ്ങള്‍ വിദേശ മലയാളികളാണ് അതിനാല്‍ സംസാരത്തിലും പാട്ടിലും ആ ടച്ച് കൊണ്ടുവരാന്‍ സോനുവിന്റെ ശബ്ദംത്തിന്‍ കഴിയുമെന്നാണ് സംവിധായകന്റെ ഭാഷ്യം.

8.20 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് കര്‍ണ്ണാടിക് സംഗീതഞ്ജനനായ അലക്‌സ് കയ്യാലക്കകം ആണ്. 8.20 പേരു സൂചിപ്പിക്കും പോലെ തന്നെ വ്യത്യസ്തമായിരിക്കുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. അവന്തിക, അര്‍ജുന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ ആരു കൈകാര്യം ചെയ്യാത്ത വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നും ശ്യാം പറയുന്നു. ക്യാപസോ പ്രണയമോ പശ്ചാത്തലമാക്കാത്ത ഒരു കഥയാണെന്നും എന്നാല്‍ യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഇത് രണ്ടും ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

English summary
Bollywood singer sonu nigam revisits m-town. The song, thoo manjin... will feature in shyam mohan's directorial debut, 8.20.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam