For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  By Soorya Chandran
  |

  സിനിമ ഒരു മായിക ലോകമാണ്. ആഡംബരത്തിന്റെയും പണത്തിന്റേയും വിസ്മയ ലോകം. പണവും പ്രശസ്തിയും മാറ്റുനോക്കുന്ന സിനിമ അതുകൊണ്ട് തന്നെ അന്ധവിശ്വാസങ്ങളുടേയും ലോകമാണ്.

  അന്ധ വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റേത് ഭാഷാചിത്രങ്ങളേക്കാള്‍ മുന്നിലാണ് ബോളിവുഡ്. സിനിമയുടെ പൂജ മുതല്‍ അങ്ങോട്ട് സിനിമാക്കാര്‍ അന്പലങ്ങളിലും പള്ളികളിലും കയറി ഇറങ്ങും. സന്യാസിമാരേയും ആള്‍ദൈവങ്ങളേയും കണ്ട് കുമ്പിടും. ന്യൂമറോളജിക്കാര്‍ പറയുന്നത് പോലെ വേണമെങ്കില്‍ പേരുതന്നെ മാറ്റിക്കളയും. നമ്മുടെ പ്രമുഖ ബോളിവുഡ് താരങ്ങളൊക്കെത്തന്നെയും ഇത്തരം ചില വിശ്വാസങ്ങള്‍ പിന്‍തുടരുന്നവരാണ്. അവരുടെ വിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് കാണാം.

   ഷാറൂഖ് ഖാന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  555... കിങ് ഖാന്‍ ഷാറൂഖ് വിശ്വസിക്കുന്നത് ഈ നമ്പര്‍ തനിക്ക് ഭാഗ്യം സമ്മാനിക്കുമെന്നാണ്. ഷാറൂഖിന്റെ എല്ലാ വണ്ടികളുടേയും നമ്പര്‍ 555 ആയിരിക്കും. എന്തിന് ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാറൂഖും ദീപികയും ചേര്‍ന്ന് പോകുന്ന ബൈക്കിന്റെ നമ്പര്‍ പോലും 555 ആണ്. സിനിമയുടെ പോസ്റ്ററിലും ഇത് കാണാം.

  സല്‍മാന്‍ ഖാന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  വൈഡൂര്യക്കല്ല് പതിപ്പിച്ച ഒരു ബ്രേസ്ലെറ്റ് ഇല്ലാതെ സല്‍മാന്‍ഖാനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അത് സിനിമയിലായാലും ജീവിതത്തിലായാലും. തന്റെ ഏറ്റവും വലിയ ഭാഗ്യദായക വസ്തുവായാണ് സല്‍മാന്‍ ഇതിനെ കാണുന്നത്. സല്‍മാന്റെ അച്ഛന്‍ സലീം ഖാനും ഇത്തരമൊരു ബ്രേസ്ലെറ്റ് ധരിക്കാറുണ്ട്.

  ആമിര്‍ ഖാന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  തന്റെ സിനിമകള്‍ക്ക് റിലീസ് ചെയ്യാന്‍ പറ്റിയ സമയം ഏതെന്ന് ചോദിച്ചാല്‍ ആമീര്‍ ഖാന്‍ പറയും 'ക്രിസ്തുമസ്' എന്ന്. ഗജ്‌നി, ത്രീ ഇഡിയറ്റ്‌സ്, താരേ സമീന്‍ പര്‍... ഇവയെല്ലാം ക്രിസ്തുമസ് സമയത്താണ് റിലീസ് ചെയ്തത്. ഇനി വരാനിരിക്കുന്ന ധൂം ത്രീയും ഡിസംബര്‍ 25 നാണ് റിലീസ് ചെയ്യുക.

  രണ്‍ബീര്‍ കപൂര്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  8 എന്ന നമ്പറിനോടാണ് രണ്‍ബീര്‍ കപൂറിന് പ്രണയം. രണ്‍ബീറിന്റെ അമ്മയുടെ പിറന്നാല്‍ ഒരു ജൂലായ് 8 നാണ്. ഇതുകൊണ്ടാണ് താരം 8 നെ ഏറെ സ്‌നേഹിക്കുന്നതെന്നാണ് പറയുന്നത്. തന്റെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ 8 എന്ന നമ്പര്‍ ഇല്ലാത്തിനെ കുറിച്ച് ചിന്തിക്കാന്‍ പോലും രണ്‍ബീറിന് കഴിയില്ല.

  അമിതാഭ് ബച്ചന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌സ്( എബിസിഎല്‍) തകര്‍ന്നടിഞ്ഞ കാലം. അമിതാഭിനെ പാപ്പരായി പ്രഖ്യാപിച്ചേക്കുമെന്ന് പോലും ശ്രുതികള്‍ പരന്നിരുന്നു. ആ സമയത്താണ് ഒരു ജ്യോതിഷി ഇന്ദ്രനീല കല്ലുകൊണ്ടുള്ള മോതിരം ധരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇന്ദ്രനീലക്കല്ലിന്റെ മാന്ത്രികം കൊണ്ടാണോ എന്നറിയില്ല, അമിതാഭ് ശക്തമായി തിരിച്ചെത്തി.

  ശില്‍പ ഷെട്ടി

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയാണ് ശില്‍പ ഷെട്ടി. തന്റെ ടീം കളിക്കാനിറങ്ങുമ്പോള്‍ രണ്ട് വാച്ചുകള്‍ ധരിക്കാറുണ്ട് ശില്‍പ. എതിര്‍ടീം ബാറ്റ് ചെയ്യുമ്പോള്‍ കാലുകള്‍ പിണച്ചാണത്രെ ശില്‍പ ഇരിക്കാറ്.

  ഹൃത്വിക് റോഷന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  എല്ലാവര്‍ക്കും പൊതുവെ പത്ത് വിരലുകള്‍ ഉള്ളപ്പോള്‍ ഹൃത്വിക് റോഷന് വിരല് 11 ആണ്. പക്ഷേ ആ വിരലാണ് തനിക്ക് ഭാഗ്യം കൊണ്ടുവരുന്നതെന്നാണ് താരത്തിന്റെ വിശ്വാസം. അതുകൊണ്ട് തന്നെ ആ അധികവിരല്‍ മുറിച്ചമാറ്റാനും ഹൃത്വിക് റോഷന്‍ തയ്യാറല്ല.

  പ്രീതി സിന്റ

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  ഐപിഎല്‍ ടീം ഉടമകളിലെ മറ്റൊരു ബോളിവുഡ് സാന്നിധ്യമാണ് പ്രീതി സിന്റ. കിങ്‌സ് 11 പഞ്ചാബിന്റെ ഉടമ. ഒരോ മത്സരത്തിന് മുമ്പം പ്രീതി സ്ഥിരമായി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടത്രെ. തിരിച്ചെത്തി എല്ലാ ടീം അംഗങ്ങള്‍ക്കും പ്രസാദ വിതരണവും നടത്തും.

   വിദ്യ ബാലന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  ഹഷ്മി എന്ന് വിളിക്കുന്ന പ്രത്യേക തരം കണ്‍മഷി മാത്രമേ വിദ്യ ബാലന്‍ ഉപയോഗിക്കാറുള്ളു. പാകിസ്താനില്‍ നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഹഷ്മി കണ്‍മഷി തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിദ്യയുടെ വിശ്വാസം.

  ബിപാഷ ബസു

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  എല്ലാ ശനിയാഴചയും ബിപാഷ ബസു നാരങ്ങയും പച്ചമുളകും വാങ്ങും. വീട്ടില്‍ പാചകത്തിന് വേണ്ടിയല്ല എന്ന് മാത്രം. കാറില്‍ ഇട്ടുവക്കാനാണ്. ദുഷ്ട ശക്തികളെ അകറ്റാന്‍ ഇത് ഉപകരിക്കുമെന്നാണ് ബിപാഷയുടെ വിശ്വാസം.

  രാകേഷ് റോഷന്‍

  ബോളിവുഡ് താരങ്ങളും അന്ധവിശ്വാസങ്ങളും

  നടനും സംവിധായകനുമായ രാകേഷ് റോഷന്‍ പേരില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഏത് സിനിമയായാലും അതിന്റെ തുടക്കം 'കെ' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കാംചോറില്‍ തുടങ്ങി ഇപ്പോള്‍ ക്രിഷ് ത്രീ വരെ അത് എത്തി നില്‍ക്കുന്നു.

  English summary
  Most of us have some kind of superstition and so do the Bollywood stars. They are no different than the ordinary man when it comes to lucky charms and superstitions.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X