For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  |

  ബോളിവുഡില്‍ ഹിററ് സിനിമകളുണ്ടാവുകയെന്നത് വലിയ കാര്യമല്ല. പക്ഷേ, ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങളുടെ കാര്യം അതല്ല.

  ടെലിവിഷന്‍ സെറ്റുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും സാര്‍വത്രികമായിട്ടും മെഗാ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുന്നത് എങ്ങനെയാണ്.

  ഏറ്റവും മികച്ച പത്തു ചിത്രങ്ങള്‍

  ദബംഗ്(2010

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  പുതുമുഖ സംവിധായകനായ അഭിനവ് കശ്യപ്, ഇതുവരെ പരീക്ഷിയ്ക്കപ്പെടാത്ത നായിക സോനാക്ഷി സിന്‍ഹ. സല്‍മാന്‍ ഖാന്റെ പുതിയ ലുക്ക് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 140കോടി രൂപയാണ് ചിത്രം ചുരുങ്ങിയ കാലം കൊണ്ട് വാരികൂട്ടിയത്.

  ത്രി ഇഡിയറ്റ്‌സ്(2009)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  ചേതന്‍ ഭഗത്തിന്റെ കഥയില്‍ രാജ്കുമാര്‍ ഹിറാനിയുടെ ന്യൂ ജനറേഷന്‍ ചിത്രമായിരുന്നു ഇത്. ആമിര്‍ ഖാനും മാധവനും ഷര്‍മാന്‍ ജോഷിയും കരീനാ കപൂറും മത്സരിച്ചഭിനയിച്ച ചിത്രം. 200 കോടി നേടി ഇഡിയറ്റ്‌സ് സ്വന്തമാക്കിയ റെക്കോഡ് ഇപ്പോഴും തകര്‍ക്കാതെ നില്‍ക്കുകയാണ്.

  ഗദാര്‍-എക് പ്രേം കഥ(2001)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  സണ്ണി ഡിയോളും അമിഷാ പട്ടേലും മുഖ്യ കഥാപാത്രങ്ങളായെത്തി. കാര്‍ഗിലിനുശേഷമുയര്‍ന്ന ദേശീയ വികാരത്തെ പരമാവധി മുതലാക്കിയ ചിത്രം ബോക്‌സ് ഓഫിസ് ഇളക്കി മറിച്ചു.

  ദില്‍വാല ദുല്‍ഹനിയാ ലെ ജായേംഗെ(1995)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  ബോളിവുഡിലെ മികച്ച റൊമാന്റിക് സിനിമകളിലൊന്നാണിത്. യാഷ് ചോപ്ര നിര്‍��ിച്ച ചിത്രം ആദിത്യ ചോപ്രയാണ് സംവിധാനം ചെയ്തത്. ഷാറൂഖ് ഖാനും കാജോളും മുഖ്യകഥാപാത്രങ്ങളായെത്തി.

  ഹം ആപ്‌കെ ഹെ കോന്‍(1994)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  സംഗീതത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള കുടുംബചിത്രമായിരുന്നു ഇത്. സൂരജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാധുരി ദീക്ഷിതും സല്‍മാന്‍ ഖാനും ജോടികളായെത്തി. ബോക്‌സ് ഓഫിസില്‍ 135 കോടിയാണ് നേടിയത്

  ഷോലെ(1975)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  ധര്‍മേന്ദ്ര, അമിതാബ് ബച്ചന്‍, സഞ്ജീവ്, ഹേമ മാലിനി, ജയഭാദുരി, അംജദ് ഖാന്‍ എന്നിവര്‍ അഭിനയിച്ച ഈ ആക്ഷന്‍ ചിത്രം വര്‍ഷങ്ങളോളം ഓടിയ തിയേറ്ററുകളുണ്ട്. രമേഷ് സിപ്പിയായിരുന്നു സംവിധായകന്‍. 3 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം അക്കാലത്ത് തന്നെ 15 കോടി സ്വന്തമാക്കിയിരുന്നു.

  മുഗള്‍ ഇ അസം(1960)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  കെ ആസിഫ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൃഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയുമാണ് അഭിനയിച���ചത്. അക്ബര്‍ ചക്രവര്‍ത്തിയുടെ കഥയാണ്. കൊട്ടാരം നര്‍ത്തകിയായ അനാര്‍ക്കലിയും സലിം രാജകുമാരനും തമ്മിലുള്ള പരിശുദ്ധ പ്രണയത്തിന്റെ കഥയാണിത്.

  മദര്‍ ഇന്ത്യ(1957)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  ഹിന്ദി സിനിമയിലെ ഇതിഹാസം എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാറുള്ളത്. സുനില്‍ദത്തും രാജേന്ദ്രകുമാറും രാജ്കുമാറും നര്‍ഗീസും ഒന്നിച്ച ചിത്രം. മഹബൂബ് ഖാനാണ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത്.

  ആവാര (1951)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  രാജ്കപൂര്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജ് കപൂറും നര്‍ഗീസുമായിരുന്നു മുഖ്യതാരങ്ങള്‍. ശങ്കര്‍-ജയ്കിഷന്റെ മനോഹരമായ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി.

  കിസ്മത്(1943)

  ബോളിവുഡിലെ 10 ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍

  ഗ്യാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ അശോക് കുമാറായിരുന്നു നായകന്‍. കല്‍ക്കയിലെ ഒരു തിയേറ്ററില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷമാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. അശോക് കുമാര്‍ ഇതോടെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറുമായി.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X