»   » മമതയ്ക്ക് പിന്നാലെ പഴയക്കാല താരങ്ങളും ,ലഹരി മരുന്ന് കടത്തിലെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍

മമതയ്ക്ക് പിന്നാലെ പഴയക്കാല താരങ്ങളും ,ലഹരി മരുന്ന് കടത്തിലെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ലഹരി മരുന്ന് കടത്ത് മമത കുല്‍ക്കര്‍ണിയ്ക്ക് പിന്നാലെ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 80കളിലെയും 90കളിലെയും താരങ്ങള്‍ കുടുങ്ങുമെന്നാണ് സൂചന. 90കളില്‍ ബോളിവുഡില്‍ നായിക നടിയായിരുന്ന മമത് കുല്‍കര്‍ണിയെ ലഹരി മരുന്ന് കേസിലെ മുഖ്യ പ്രതിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു.

രണ്ടായിരം രൂപയുടെ ലഹരി മരുന്ന് കേസിലാണ് നടിയെ പിടികൂടിയത്. രാജ്യന്തര ലഹരി മരുന്ന് കടത്തിലെ മുഖ്യ കണ്ണി മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയാണെന്നും പോലീസ് പുറത്ത് വിട്ടിരുന്നു. രണ്ട് മാസം മുമ്പ് ഇതേ കേസില്‍ 17 പേര്‍ പ്രതികളാണെന്ന് തെളിഞ്ഞിരുന്നു. പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏഴു പേര്‍ ഇപ്പോഴും ഒളിവിലാണ്.

mamta-kulkarni

യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ് ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടി മമ്ത കേസിലെ മുഖ്യ പ്രതിയാണെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ നടിയുടെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും അന്വേഷിച്ച് വരികയാണ്.

English summary
Bollywood, TV actors under scanner in ephedrine drug bust case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam