Don't Miss!
- Sports
IND vs NZ: നാലു പേരുണ്ടെങ്കില്‍ കളി മാറിയേനെ, കിവീസ് അവരെ മിസ്സ് ചെയ്തു! അക്മല്‍ പറയുന്നു
- News
'ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; പൊതിച്ചോറിനുള്ളിലെ കുറിപ്പ്
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
- Automobiles
ലാഭത്തിലേക്ക് ചിറകുവിരിച്ചു പറന്ന് വിസ്താര എയർലൈൻസ്
- Lifestyle
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
'വിവാഹം അംഗീകരിക്കാൻ ആദിൽ തയ്യാറായിട്ടില്ല, അമ്മയ്ക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല'; പൊട്ടിക്കരഞ്ഞ് രാഖി
എന്നും വിവാദങ്ങളിൽ ആറാടുന്ന താരമാണ് ബോളിവുഡ് നടിയും നർത്തകിയുമായ രാഖി സാവന്ത്. രാഖിയുടെ വിവാഹം, പ്രണയം എല്ലാം തന്നെ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബിസിനസ്സ്കാരനുമായി വിവാഹം ചെയ്തു എന്ന് മുമ്പൊരിക്കൽ പ്രഖ്യാപിച്ച രാഖി ഒരിക്കലും ഭർത്താവിന്റെ മുഖം കാണിച്ചിട്ടില്ല.
ടി.വി ഷോയിലെത്തിയ ശേഷം അദ്ദേഹവുമായി ബന്ധം പിരിഞ്ഞു എന്നും രാഖി പറയുകയുണ്ടായി. അതിനുശേഷം വീണ്ടും വിവാഹിതയായിയെന്ന് രാഖി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കാമുകനായിരുന്ന ആദിൽ ഖാനാണ് രാഖിയുടെ ഭർത്താവെന്നും വിവാഹം 2022 മെയ് മാസത്തിൽ നടന്നിരുന്നുവെന്നും രാഖി വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പോസ്റ്റ് ചെയ്തുകൊണ്ട് അറിയിച്ചു. എന്നാൽ ആദിലിനെ വിവാഹം ചെയ്യാൻ രാഖി മതം മാറിയോ എന്നാണ് മറ്റൊരു ചർച്ച നടക്കുന്നത്.
നിക്കാഹ് കഴിഞ്ഞ ശേഷം നിയമപരമായുള്ള കോർട്ട് വെഡ്ഡിംഗും നടത്തി എന്നാണ് വിവരം. മുതിർന്നവരുടെ സാന്നിധ്യത്തിൽ രാഖിയും ആദിലും പരസ്പരം ഹാരം ചാർത്തി.
Also Read: 'അങ്ങനെ അവർ ഒന്നിച്ചു... ജീവിതത്തിലെ സതീഷേട്ടനും രേവതിയും'; ജിസ്മയും വിമലും വിവാഹിതരായി!
വിവാഹം നടന്ന വിവരം പരസ്യമാക്കേണ്ടെന്ന് ആദിലിന് നിർബന്ധമായിരുന്നു എന്നും രാഖി പറഞ്ഞിരുന്നു. അതേസമയം ഇവരുടെ വിവാഹം വ്യാജമെന്ന് പറഞ്ഞ് ആദിൽ എത്തിയിരുന്നു. ഇരുവരും വിവാഹിതരായെന്നും എന്നാൽ രാഖിയെ ഭാര്യയായി സ്വീകരിക്കാൻ കുടുംബം തയ്യാറായിട്ടില്ലെന്നും ആദിൽ പിന്നീട് വ്യക്തമാക്കി.
പാപ്പരാസികൾക്ക് പ്രിയപ്പെട്ട നടിയാണ് രാഖി. തന്റെ എല്ലാ കാര്യവും രാഖി പാപ്പരാസികളോട് വിവരിക്കും. ഒന്നും മറച്ചുവെക്കാറില്ല. അത്തരത്തിൽ രാഖി പാപ്പരാസികളോട് സംസാരിക്കുന്ന പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാഖി വീഡിയോയിൽ സംസാരിക്കുന്നത്. ആദിലുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തകർന്ന അവസ്ഥയിലായിരുന്നു നടി. അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ നടി തന്റെ ദാമ്പത്യ പ്രശ്‌നങ്ങൾ അറിഞ്ഞാൽ അമ്മയ്ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
രാഖി തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോൾ വല്ലാതെ കരയുന്നത് കാണാമായിരുന്നു. ആദിലിന്റെ കുടുംബവുമായി താൻ ചാറ്റ് നടത്തിയെന്നും രാഖി വെളിപ്പെടുത്തി. എന്നാൽ വിവാഹം അംഗീകരിക്കാൻ ആദിൽ തയ്യാറായില്ലെന്നും രാഖി പറഞ്ഞു.

'ഞങ്ങളുടെ വിവാഹം കോടതി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അവന് അത് നിരസിക്കാൻ കഴിയില്ല.... അല്ലേ?. അമ്മ ആശുപത്രിയിലാണ്. അത് മാത്രമാണ് ഉള്ളിൽ നിന്ന് എന്നെ വേദനപ്പിക്കുന്നത്. ഈ പ്രശ്നങ്ങൾ അറിഞ്ഞാൽ അമ്മ വിഷമിക്കും. എന്റെ ദാമ്പത്യം സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആദിലിനെ വിവാഹം കഴിച്ചുവെന്ന് ലോകം അറിയണം.'
'എന്തുകൊണ്ടാണ് അവൻ ഞങ്ങളുടെ വിവാഹം മറച്ചുവെക്കുന്നതെന്ന് എനിക്കറിയില്ല. ഇന്ന് രാവിലെ ഞാൻ അവനോട് പറഞ്ഞു.... നമ്മുടെ വിവാഹം പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന്. അവൻ മാതാപിതാക്കളെ ഭയപ്പെടുന്നുണ്ടോ?. അതോ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്?' കരഞ്ഞുകൊണ്ട് രാഖി പറഞ്ഞു.
വിവാഹ സർട്ടിഫിക്കറ്റിൽ രാഖി അനന്ത് സാവന്ത് എന്നാണ് നടിയുടെ പേര് കാണാവുന്നത്. എന്നാലിവർ രാഖി സാവന്ത് ഫാത്തിമ എന്ന് പേര് മാറ്റി എന്നാണ് ചില റിപ്പോർട്ടുകളിലെ പരാമർശം. തന്റെ വിവാഹത്തെക്കുറിച്ചറിഞ്ഞാൽ ആദിലിന്റെ സഹോദരിയുടെ വിവാഹത്തിന് വരനെ കണ്ടുപിടിക്കാൻ പ്രയാസമാകും എന്ന നിലപാടിലായിരുന്നത്രേ ആദിൽ.
രാഖിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമെങ്കിലും രാഖിയെ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നത് ഇപ്പോഴും നടന്നുവരുന്ന കാര്യമാണെന്ന് ആദിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഗ്നിചക്ര എന്ന ചിത്രത്തിലൂടെയായിരുന്നു രാഖിയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. നിരവധി സിനിമകളില്‍ വേഷമിട്ട താരം ബിഗ് ബോസിലും മത്സരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പമായാണ് രാഖി ഷോയിലേക്കെത്തിയത്.