»   » ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമകളില്‍ പ്രത്യേകിച്ചും ഭാര്യ-ഭര്‍ത്താവ് പ്രണയവും, കാമുകന്‍-കാമുകി പ്രണയവുമെല്ലാം പറയുന്ന സിനിമകളില്‍ ചുംബനത്തെ മാറ്റിവെയ്ക്കാന്‍ കഴിയില്ല. ഒരു ചുംബനം പോലുമില്ലാത്ത പ്രണയചിത്രം കാണാന്‍ ആരു പോകും. ഈ ചോദ്യം ഓരോ സംവിധായകനും സ്വയം ചോദിയ്ക്കുന്നുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ തന്റെ ചിത്രത്തിന്റെ ചുംബനസീന്‍ എത്രയും മികച്ച രീതിയില്‍ ഒരുക്കണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുകയും ചെയ്യും. അത്തരം ചിന്തയുടെ ഫലമായി എത്രയെത്ര ചുംബനസീനുകളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. ചില ചുംബനങ്ങള്‍ വിവാദങ്ങളായപ്പോള്‍ ചിലത് എന്നും പ്രേക്ഷക ഹൃദയത്തില്‍ പ്രണയത്തിന്റെ പര്യായമായി നിലകൊള്ളുന്നവയാണ്.

തെന്നിന്ത്യയില്‍ പ്രത്യേകിച്ചും മലയാളത്തിലും മറ്റും ചുംബനരംഗങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ആരും അത്ര പുരോഗമിച്ചിട്ടില്ല. ചുരുക്കം ചില ചിത്രങ്ങളിലെ ബോള്‍ഡ് ചുംബനരംഗങ്ങള്‍ ഒഴിച്ചാല്‍ നമ്മുടെ നടിമാരും നടന്മാരുമൊന്നും ആഴത്തില്‍ ചുംബിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. പക്ഷേ ബോളിവുഡിന്റെ കാര്യം അങ്ങനെയല്ല. ചുംബനത്തെയും കിടപ്പറ സീനിനെയുമെല്ലാം ബോളിവുഡ് തീര്‍ത്തും പ്രൊഫഷണലായിട്ടാണ് സമീപിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മറ്റുഭാഷകളിലൊന്നും കാണാന്‍ കഴിയാത്തത്രയും മനോഹരമായ ചുംബനങ്ങള്‍ ബോളിവുഡില്‍ ഉണ്ടായിട്ടുമുണ്ട്. ഇതാ ബോളിവുഡില്‍ അടുത്തകാലത്തുണ്ടായ ചില മനോഹരമായ ചുംബനരംഗങ്ങള്‍.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

രണ്‍വീര്‍ സിങും ദീപിക പദുകോണും നായകനും നായികയുമാകുന്ന ചരിത്രകഥ പറയുന്ന ചിത്രമാണ് രാം ലീല. ചിത്രത്തില്‍ രണ്‍വീറിന്റെയും ദീപികയുടെയും അനേകം ചൂടന്‍ സീനുകളുണ്ട്. ഇതില്‍ ചുംബനസീനുമുണ്ട്. ഈ ചുംബനസീന്‍ ആരെയും മോഹിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല. ഇപ്പോള്‍ ടീസറില്‍ മാത്രമാണ് ഈ ചുംബനം കാണാന്‍ കഴിയുക ചിത്രമിറങ്ങിക്കഴിഞ്ഞാല്‍ ഈ ചുംബനസീനിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ഡി-ഡെയെന്ന ചിത്രത്തില്‍ ശ്രുതി ഹസനും അര്‍ജുന്‍ രാംപാലും ചേര്‍ന്നുള്ള ചുംബനവും അതിമനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചുംബനം ഒരു ചൂടന്‍ കിടപ്പറ രംഗത്തിലേയ്ക്കാണ് നയിയ്ക്കുന്നത്. അതി സുന്ദരമായിട്ടാണ് ശ്രുതിയും രാംപാലും ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ജബ് തക് ഹേ ജാന്‍ എന്ന ചിത്രത്തിലുമുണ്ട് മനോഹരമായ ഒരു ചുംബനരംഗം. ഷാരൂഖും കത്രീനയും ചേര്‍ന്നുള്ള ഈ ചുംബനരംഗവും ചിത്രത്തിലെ പ്രണയികള്‍ക്കിടയിലെ പ്രണയത്തെ ആര്‍ക്കും മനസിലാക്കിക്കൊടുക്കാന്‍ തക്കവണ്ണമുള്ളതാണ്.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ആദിത്യ റോയ് കപൂറും, ശ്രദ്ധ കപൂറുമുള്ള ആഷിഖി 2ലെ ചുംബനരംഗവും മനോഹരമായ ചിത്രീകരിച്ചൊരു സീനാണ്. ചൂടന്‍ ചുംബനം എന്ന് വിശേഷിപ്പിക്കാവന്ന ഒന്നാണിത്.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ സിദ്ധാര്‍ത്ഥിന്റെയും ആലിയയുടെയും ചുംബനരംഗം വലിയ തരംഗമായി മാറിയിരുന്നു. ഏറെക്കാലത്തിന് ശേഷം ബോളിവുഡില്‍ സംഭവിച്ച മനോഹരമായ ചുംബനങ്ങളിലൊന്നായിരുന്നു അത്.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ഔറംഗസേബ് എന്ന ചിത്രത്തിലുമുണ്ട് നല്ലൊരു ചുംബനരംഗം. പക്ഷേ ഈ ചിത്രത്തിലെ ചുംബനരംഗത്ത് നായിക സാഷയ്ക്ക് അല്‍പം പക്വതക്കുറവ് തോന്നിയ്ക്കുന്നുണ്ടെന്നൊരു വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

അടുത്തകാലത്ത് ബോൡവുഡില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ബര്‍ഫി. ഈ ചിത്രത്തിലുമുണ്ട് മികച്ചൊരു ചുംബനരംഗം. മറ്റെല്ലാ ചിത്രങ്ങളിലുമെന്നപോലെ രണ്‍ബീര്‍ ബര്‍ഫിയില്‍ ഇല്യാനയെ ചുംബിയ്ക്കുന്ന രംഗവും മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ഐ, മേം ഓര്‍ മേന്‍ എന്ന ചിത്രത്തില്‍ ജോണും ചിത്രാംഗതയും അഭിനയിച്ചിരിക്കുന്ന ചുംബനരംഗം അക്ഷരാര്‍ത്ഥത്തില്‍ ഹോട്ടാണ്. ഇമ്രാന്‍ ഹഷ്മിയെ വെല്ലുന്ന തരത്തിലാണ് ചിത്രത്തില്‍ ജോണ്‍ ചുംബനരംഗത്തില്‍ അഭിനയച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്.

ബോളിവുഡിലെ ചില ചൂടന്‍ ചുംബനരംഗങ്ങള്‍

ബാഗ് മില്‍ഖ ബാഗ് എന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തറും റെബേക്ക ബ്രീഡ്‌സും ചേര്‍ന്നഭിനയിച്ച ചുംബനരംഗവും ചൂടന്‍ തന്നെയാണ്.

English summary
Kiss, Love, Liplock, Bollywood, Ram Leela, Barfi, Jab Tak He Jan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam