»   »  ടീന നൽകിയ സമ്മാനം ബോണി കപൂറിന്റെ കണ്ണ് നിറച്ചു! ഇതെന്റെ ഹൃദയത്തിൽ തൊട്ടു, നന്ദി മാത്രം...

ടീന നൽകിയ സമ്മാനം ബോണി കപൂറിന്റെ കണ്ണ് നിറച്ചു! ഇതെന്റെ ഹൃദയത്തിൽ തൊട്ടു, നന്ദി മാത്രം...

Written By:
Subscribe to Filmibeat Malayalam

വിടവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ശ്രീദേവി ഇന്നും വേണ്ടപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയും വേദനയായി അവശേഷിക്കുകയാണ്. അത്രയ്ക്ക് ആഘാതമാണ് അവരുടെ മരണം നൽകിയത്. ശ്രീദേവി വിടവാങ്ങി ആഴ്ചകൾ കഴിയുമ്പോഴും അവരം ചുറ്റിപ്പറ്റിയുളള ഒരുപാട് നല്ല കഥകളാണ് പുറത്ത് വരുന്നത്. പലതും ഹൃദയ സ്പർശിയുമാണ്.

sridevi-bony

ആദ്യം രാമേശ്വരം പിന്നെ ഗംഗ! ശ്രീയുടെ ചിതാഭസ്മം ഒഴുക്കിയത് രണ്ടിടത്ത്! പിന്നിൽ ഇങ്ങനെയാരു കാരണം..

താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നു പോയ ബോണി കപൂറിന് ശ്രീദേവിയുടെ ആത്മാർഥ സുഹൃത്തും അനിൽ അംബാനിയുടെ ഭാര്യയുമായി ടീന അംബാനി ഒരു സമ്മാനം നൽകി. ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം ടീനയുടെ സമ്മാനമാണ്.

ബാഹുബലിയും ബല്ലാൽ ദേവനും ഒന്ന് മോഡേണായാൽ എങ്ങനെയിരിക്കും! ദേ ഇതുപോലെ, സെൽഫി പങ്കുവെച്ച് റാണ

സൗഹൃദം

ബോണി കപൂറിനു ടീന അംബാനി നൽകിയത് വെറുമൊരു സമ്മാനം മാത്രമല്ല. ഇവരുടെ സൗഹൃദം വ്യക്തമാക്കുന്ന ഒരു ഘടകമാണ്. വെള്ളി ഫ്രെയിമിൽ അലങ്കരിച്ച ശ്രീദേവിയുടെ കാൻഡിഡ് ചിത്രമാണ് താരത്തിന്റെ ഓർമയിൽ സൂക്ഷിക്കാനായി ടീന അംബാനി ഭർത്താവ് ബോണി കപൂറിനു നൽകിയത്. ശ്രീദേവി അവസാനമായി സുഹൃത്തുക്കളുമായി ഒത്തു കൂടിയ ആഘോഷത്തിന്റെ ചിത്രങ്ങളായിരുന്നു അത്.

പിറന്നാൾ ആഘോഷം

ശ്രീദേവി മരിക്കുന്നതിനും 13 ദിവസങ്ങൾക്ക് മുമ്പായിരുന്നു ടീന ആംബാനിയുടെ 61ാം പിറന്നാൾ. ടീന സുഹൃത്തുക്കൾക്കു വേണ്ടി ഒരുക്കിയ പാർട്ടിയിൽ ശ്രീദേവിയുമുണ്ടായിരുന്നു. അന്നത്തെ ചിത്രങ്ങളാണ് ടിന ബോണിക്കു സമ്മാനിച്ചത്. എന്നാൽ ടീനയുടെ സമ്മാനം കണ്ട് ബോണിയുടെ കണ്ണുകൾ നിറഞ്ഞ ഒഴുകി എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതു തന്റെ ഹൃദയത്തിൽ തട്ടിയ സമ്മാനമാണെന്നും, മനോഹരമായ ഓർമ്മകൾ നൽകിയതിന് ടീനയോട് നന്ദിയുണ്ടെന്നും ബോണി കപൂർ പറഞ്ഞു,

എല്ലാം കഴിഞ്ഞു

ഇനി ‌ ശ്രീദേവിയെ കുറിച്ചു മണ്ണിൽ മരിക്കാത്ത ഒർമകൾ മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം ഭൂമിയോട് ചേർന്ന് കഴിഞ്ഞിരുന്നു. കഴിഞ്ഞ അഴ്ച ശ്രീദേവിയുടെ ചിതാഭസ്മം ഹരിദ്വാർ, രാമേശ്വരം കടലിൽ ഒഴുക്കിയിരുന്നു. ശ്രീദവിയുടെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം ഹരിദ്വാറിൽ ഒഴുക്കിയത്.

ശ്രീദേവിയുടെ മരണം

ബോണി കപൂറിന്റെ മരുമകൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയപ്പോഴാണ് ശ്രീദേവിയ്ക്ക് മരണം സംഭവിച്ചത്. വിവാഹശഷം മകൾ ഖുഷിയും ഭർത്താവ് ബോണി കപൂറും തിരിച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ സഹോദരി ശ്രീലതയോടൊപ്പം കുറച്ചു ദിവസം താമസിക്കാൻ വേണ്ടി താരം ദുബായിൽ തങ്ങുകയായിരുന്നു. ദുബായി ജുമെറ എമറൈറ്റ്സ് ഹോട്ടലിലായിരുന്നു ശ്രീദേവിയുടെ അവസാന നിമിഷങ്ങൾ.

ജീവിതത്തിലേയ്ക്ക് മടങ്ങി പോകുന്നു

താരത്തിന്റെ വിയോഗത്തിനു ശേഷം ഉറ്റവർ തങ്ങളളുടെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി പോകുകയാണ്. അമ്മയുടെ ശേഷക്രിയകൾക്ക് ശേഷം മകൾ ജാൻവി തന്റെ കർമ്മ മേഖലയിലേയ്ക്ക് കടന്നിരിക്കുകയാണ്.ശശാങ്ക് കൈയ്ത്തൻ സംവിധാനം ചെയ്യുന്ന ധഡാങ്കാണ് ജാൻവിയുടെ കന്നി ചിത്രം. അമ്മയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു. ശ്രീദേവുടെ മരണാനതര കർമ്മങ്ങൾക്കു ശേഷം വീണ്ടും ധഡക്കിൽ ജോയിൻ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.ധഡക്കിന്റെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Boney Kapoor couldn't hold back his tears on seeing Tina Ambani's gift for Sridevi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam