Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ആദ്യ ഭാര്യയോട് കുറ്റസമ്മതം നടത്തി ശ്രീദേവിയെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ച് ബോണി കപൂര്‍
ദൈവം സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് തീരുമാനിച്ചതാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും വിവാഹം എന്നാണ് ബോളിവുഡിന്റെ വിശ്വാസം. ശ്രീദേവിയെ കണ്ടതും പ്രണയിച്ചതും വിവാഹം ചെയ്തതുമൊക്കെ ഇന്നലെ എന്ന പോലെ ഇന്നും ബോണി കപൂറിന്റെ മനസ്സിലുണ്ട്.
അന്ന് മോന ഷൗരിയുമായുള്ള ബോണി കപൂറിന്റെ വിവാഹം കഴിഞ്ഞിരുന്നു. മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ആദ്യ ഭാര്യയോട് ശ്രീദേിയോടുള്ള തന്റെ പ്രണയത്തെ കുറിച്ച് കപൂര്‍ വെളിപ്പെടുത്തിയതത്രെ. അന്ന് ഇന്റസ്ട്രിയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു ശ്രീ. എട്ട് മുതല്‍ എട്ടര ലക്ഷം വരെയായിരുന്നു ശ്രീയുടെ പ്രതിഫലം.

ശ്രീദേവിയുമായി അടുക്കണമെങ്കില്‍ അമ്മയിലൂടെ മാത്രമേ സാധിയ്ക്കൂ എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം അമ്മയെ സ്വാധീനിയ്ക്കണം. മിസ്റ്റര്‍ ഇന്ത്യയുടെ തിരക്കഥാ ചര്‍ച്ചയൊക്കെ കഴിഞ്ഞ ശേഷം പ്രതിഫലത്തെ കുറിച്ച് സംസാരിച്ചു. 'ഞാന്‍ അവരുടെ പ്രതിഫല തുകയെ കുറിച്ച് കേട്ടിട്ടുണ്ട്. ആ തുക നല്കാന് എനിക്ക് കഴിയില്ല. 11 ലക്ഷം രൂപ മാത്രമേ ഞാന്‍ നല്‍കൂ' എന്ന് പറഞ്ഞപ്പോള്‍ ശ്രീദേവിയുടെ അമ്മ എന്നെ ഒന്ന് നോക്കി. ആരെടാ ഇവന് പറഞ്ഞതിലും അധികം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഭ്രാന്തന് എന്ന് അവര്‍ കരുതിക്കാണും. എന്തായാലും അതോടെ ശ്രീയുടെ അമ്മയുമായി അടുത്തു.
സെറ്റില്‍ ശ്രീദേവിയ്ക്ക് ഒന്നിനും ഒരു കുറവും വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മികച്ച മേക്കപ്പ് റൂം മുതല്‍ ധരിയ്ക്കുന്ന വസ്ത്രം വരെ എല്ലാം മികച്ചത് തന്നെ നല്കാന് ശ്രദ്ധിച്ചു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇതൊക്കെ കണ്ടുകൊണ്ട് നിന്ന എന്റെ ആദ്യ ഭാര്യയോട്, ശ്രീദേവിയോട് എനിക്ക് അടങ്ങാത്ത പ്രണയമാണെന്ന് സമ്മതിച്ചു.
മിസ്റ്റര്‍ ഇന്ത്യയ്ക്ക് ശേഷം ശ്രീദേവി എന്റെ ചാന്ദ്നി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് ശ്രീദേവിയോടുള്ള ഭ്രമം അവരുടെ പണത്തിനോടും പ്രശസ്തിയോടും ഉള്ള ഭ്രാന്തല്ല, മറിച്ച് യഥാര്‍ത്ഥ പ്രണയമാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ ശ്രീദേവിയും എന്നെ മനസ്സിലാക്കി തുടങ്ങി. പിന്നെ എല്ലാം പെട്ടന്നായിരുന്നു.
Recommended Video
1996 ല്‍ ബോണി കപൂര്‍ മോന ഷൗരിയെ വിവാഹ മോചനം ചെയ്യുകയും അതേ വര്‍ഷം തന്നെ ശ്രീദേവിയെ വിവാഹം ചെയ്യുകയും ചെയ്തു. രണ്ട് മക്കള്‍ അവരുടെ പ്രണയത്തിന്റെ തെളിവാണ്. എന്നാല്‍ 2018 ല്‍ മരണത്തിന്റെ പേരില്‍ ദൈവം ബോണി കപൂറിനെയും ശ്രീദേവിയെയും അകറ്റി. പെട്ടന്നായിരുന്നു ശ്രീദേവിയുടെ മരണം
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത