»   » ബോളിവുഡില്‍ അഭിനയിക്കാന്‍ പണം വേണം, അവര്‍ നടപ്പാക്കിയത് സിനിമയെ വെല്ലും തിരക്കഥ! എന്നിട്ടോ?

ബോളിവുഡില്‍ അഭിനയിക്കാന്‍ പണം വേണം, അവര്‍ നടപ്പാക്കിയത് സിനിമയെ വെല്ലും തിരക്കഥ! എന്നിട്ടോ?

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ ആരേയും മോഹിപ്പിക്കുന്ന വ്യവസയമാണ് പ്രത്യേകിച്ച് അഭിനയം. ഒരു സിനിമ നടന്‍ അല്ലെങ്കില്‍ നടി ആയാല്‍ ലഭിക്കുന്ന പണവും പ്രശസ്തിയും തന്നെയാണ് എല്ലാവരേയും സിനിമയിലേക്ക് ആകര്‍ക്കുന്നത്. സിനിമയിലേക്ക് എത്താന്‍ കഴിവും ഭാഗ്യവും ആവശ്യമാണ്. എന്നാല്‍ കുറുക്ക് വഴികളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്താന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്.

മംമ്ത മോഹന്‍ദാസിനോട് പ്രണയം... ആ പ്രണയം എങ്ങനെ തുടങ്ങി? ആസിഫ് അലി വെളിപ്പെടുത്തുന്നു!

ഇഷ്ടതാരം മോഹന്‍ലാല്‍, പക്ഷെ സ്വപ്‌ന നായകന്‍ ഈ മലയാള യുവതാരം... ശെല്‍വരാഘവന്‍ പറയുന്നു!

സിനിമ മോഹം തലയ്ക്ക് പിടിച്ചവരെ കബിളിപ്പിച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങളും ഏറെ പ്രവര്‍ത്തിക്കുന്നുണ്ട്. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ പണം കണ്ടെത്തുന്നതിനായി മുംബൈയിലുള്ള ഒരു സംഘം ചെറുപ്പക്കാര്‍ നടപ്പിലാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയാണ്.

അഭിനയ മോഹം തലക്ക് പിടച്ചവര്‍

അഭിനയ മോഹം തലക്ക് പിടിച്ച ചെറുപ്പക്കാരാണ് മുകേഷ് സാകത്, മുകേഷ് രജ്പുത്, ഭവേഷ് ബോയര്‍. ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം തേടി നടന്ന ഇവരോട് പണം തന്നാല്‍ അവരം തരാമെന്ന് ഒരാള്‍ പറഞ്ഞു.

പണം കണ്ടെത്താന്‍

പക്ഷെ ആ വ്യക്തി ആവശ്യപ്പെട്ട പണം ഇവരുടെ കൈയില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ അവര്‍ പണം കണ്ടെത്തുന്നതിനായി അവര്‍ ഒരു പ്ലാന്‍ തയാറാക്കി. ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുക. അതിന് ശേഷം കുട്ടിയുടെ മാതാപിതാക്കളോട് പണം ആവശ്യപ്പെടുക.

ഡോണ്‍ സ്‌റ്റൈല്‍

സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ള തട്ടിക്കൊണ്ട് പോകല്‍ സീന്‍ ഇവര്‍ അവിടെ പ്രായോഗികമാക്കി. മുകേഷ് സാകതിന്റെ പരിചയത്തിലുള്ള കുടുംബത്തിലെ അഞ്ച് വയസുകാരന്‍ പയ്യനെയാണ് അവര്‍ തട്ടിക്കൊണ്ട് പോയത്.

പോലീസ് രംഗത്ത്

ആറ് ലക്ഷം രൂപയാണ് ഇവര്‍ കുട്ടിയുടെ കുടുംബത്തോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. കുട്ടിക്കായി പോലീസ് രംഗത്തിറങ്ങിയതോടെ കിഡ്‌നാപ്പിംഗ് സംഘം ഭയന്നു.

കുട്ടിയെ ഉപേക്ഷിച്ചു

കുട്ടിക്ക് വേണ്ടി പോലീസ് രംഗത്തിറങ്ങുന്ന കാര്യം ഇവര്‍ തയാറാക്കിയ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല. പോലീസ് പിടിക്കും എന്ന് ബോധ്യം വന്ന അവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. വഴിയരികില്‍ നിന്നും പോലീസ് കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ചു.

സംഘം പോലീസ് പിടിയില്‍

കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെങ്കിലും സംഘത്തെ പോലീസ് പിടികൂടി. അപ്പോഴാണ് സംഭവത്തിന് പിന്നിലെ സിനിമ ബന്ധം പോലീസിന് മനസിലായത്. എന്നാല്‍ ഇവരോട് ആരാണ് പണം ആവശ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.

തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ധാരാളം സംഘങ്ങള്‍ പല സിനിമ മേഖകളിലും സംഭവിക്കുന്നുണ്ട്. പുരുഷന്‍മാരില്‍ നിന്ന് പണം തട്ടുകയാണെങ്കില്‍ സ്ത്രീകളെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

English summary
The main accused, knew the boy’s parents, and hatched the plan to kidnap because he wanted money to go to Mumbai and gain entry into Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam