»   » സോഹയുടെ ചൂടന്‍ രംഗം സെയ്ഫിന് ഇഷ്ടക്കേട്

സോഹയുടെ ചൂടന്‍ രംഗം സെയ്ഫിന് ഇഷ്ടക്കേട്

Posted By: Super
Subscribe to Filmibeat Malayalam

നടിമാര്‍ അല്‍പവസ്ത്രം ധരിച്ച് അഭിനയിക്കുകയെന്നത് ഇന്നത്തെക്കാലത്ത് വലിയ കാര്യമല്ല, അല്‍പവസ്ത്രധാരികളാ നടിമാര്‍ക്കൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുകയും കിടപ്പറ രംഗങ്ങള്‍ അഭിനയിക്കുകയും ചെയ്യുന്ന നായകന്മാരും ഏറെയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് കര്‍ശനമായി നോ പറയുന്ന നടന്മാരുണ്ടോയെന്നകാര്യം വലിയ സംശയമാണ്, കാരണം അത്തരത്തിലുള്ള സംഭവങ്ങളൊന്നും അധികം വാര്‍ത്തയായിട്ടില്ല. പക്ഷേ ഇങ്ങനെ നടിമാര്‍ക്കൊപ്പം ഏത് രീതിയിലും അഭിനയിക്കുന്ന നായക നടന്മാര്‍ സ്വന്തം വീട്ടിലുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ അഭിനയിയ്ക്കുകയോ നൃത്തം ചെയ്യുകയോ ചെയ്യുന്നതിനെ തടയുകയും എതിര്‍ക്കുകയും ചെയ്യുന്നത് വലിയ വാര്‍ത്തയാകും.

ഇത്തരമൊരു പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ് സാക്ഷാല്‍ സെയ്ഫ് അലി ഖാന്‍. ഏക സഹോദരി സോഹ അലിഖാന്‍ കിടപ്പറരംഗം അഭിനയം സെയ്ഫിന് ഒട്ടും പിടിച്ചിട്ടില്ലെന്നമട്ടിലാണ് ബിടൗണിലെ വാര്‍ത്തകള്‍. അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന തിഗ്മന്‍ഷു ധൂലിയയുടെ സാഹെബ് ബീവി ഓര്‍ ഗാങ്‌സ്റ്റര്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലാണ് നടന്‍ ഇര്‍ഫാന്‍ ഖാനൊപ്പം സോഹ കിടപ്പറരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഈ ചൂടന്‍ രംഗങ്ങള്‍ സെയ്ഫിനെ ചൊടിപ്പിച്ചിരിക്കുകയാണെന്നും, സോഹദരന്റെ അനിഷ്ടം കാരണമാണ് സോഹ ചിത്രത്തിന്റെ പരസ്യപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് വാര്‍ത്തകള്‍.

എന്നാല്‍ താനിത്തരം കാര്യങ്ങളില്‍ തലപുണ്ണാക്കുന്നില്ലെന്നും വളരെ പ്രൊഫഷണലായാണ് അഭിനയത്തെ സമീപിയ്ക്കുന്നതെന്നുമാണ് സെയ്ഫ് പറയുന്നത്. സോഹയും ഇതുതന്നെ ആവര്‍ത്തിയ്ക്കുന്നു സഹോദര്‍ ഇത്തരത്തിലുള്ളൊരു സീന്‍ അഭിനയിക്കുന്നതിനെ അതിര്‍ക്കില്ലെന്നും അഭിനയമെന്നത് തങ്ങള്‍ രണ്ടുപേരുടെയും തൊഴിലാണെന്നും താരം പറയുന്നു.

English summary
Nawab actor Saif Ali Khan is back in news, but neither for his knotty affair nor for any blockbuster. The Race 2 actor is rather hitting headlines for his dearest sister and actress Soha Ali Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam