For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറിയുമോ ഇവരെ ?

  By Lakshmi
  |

  പലപ്പോഴും നടന്മാരും നടിമാരും പ്രശസ്തിയുടെ നെറുകയിലേയ്ക്കുയരുമ്പോള്‍ അവരുടെ കുടുംബാംഗങ്ങളും താരപരിവേഷമുള്ളവരായി മാറാറുണ്ട്. സൂപ്പര്‍താരങ്ങളുടെ മാതാപിതാക്കന്മാരും സഹോദരങ്ങളും പങ്കാളികളും മക്കളുമെല്ലാം പലപ്പോഴും ഇത്തരത്തിലൊരു പ്രഭാവലയത്തിലാണ് ഉണ്ടാകാറുള്ളത്.

  ഒന്നു ശ്രദ്ധിച്ചാലറിയാം, ബോളിവുഡിലും മറ്റും മുന്‍നിര താരങ്ങളുടെയെല്ലാം കുടുംബാംഗങ്ങള്‍ മിക്കവാറും താരങ്ങളുടെ വിരുന്നുകളിലെ സ്ഥിരം സാന്നിധ്യമായിരിക്കും. ഇങ്ങനെ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലിലെല്ലാം മിക്കവാറും ഇവരും കാണാം. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇല്ലാത്ത ചിലരുണ്ട്. അതിപ്രശസ്തരായ താരങ്ങളുടെ സഹോദരങ്ങളില്‍ ചിലര്‍ അധികം അറിയപ്പെടാത്തവരായിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ കൂടുതല്‍ താല്‍പര്യം കാണിക്കാത്തതാണോ അതല്ല പാപ്പരാസികള്‍ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാത്തതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും. ഓ ഇത് താരത്തിന്റെ സഹോദരനാണോ, അല്ലെങ്കില്‍ സഹോദരിയാണോയെന്ന് അതിശയിച്ചുപോകുന്ന രീതിയില്‍ പല താരസഹോദരങ്ങളുണ്ട് ബോളിവുഡില്‍ അവരില്‍ ചിലര്‍ ഇതാ.

  ശ്വേത ബച്ചന്‍ നന്ദ

  അറിയുമോ ഇവരെ ?

  ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകളാണ് ശ്വേത. ഇളയസഹോദരനായ അഭിഷേക് ബച്ചന്‍ സിനിമയിലെത്തുകയും താരമായി മാറുകയും ചെയ്‌തെങ്കിലും ശ്വേത പക്ഷേ സിനിമയുടേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും വെള്ളിവെളിച്ചത്തിലേയ്ക്ക് അധികം വന്നിട്ടില്ല.

  അര്‍പ്പിത ഖാന്‍

  അറിയുമോ ഇവരെ ?

  സല്‍മാന്‍ ഖാന്റെ സഹോദരന്മാരെല്ലാം സിനിമയിലൂടെ വിവിധ രംഗങ്ങളില്‍പ്രശസ്തരാണ്. സല്‍മാനൊപ്പം അഭിനയിക്കുകയോ, ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ഒക്കെ ചെയ്യുന്നവരാണ് സഹോദരന്മാര്‍. എന്നാല്‍ സഹോദരി അര്‍പ്പിത ഖാന്‍ ഇത്തരത്തില്‍ അധികം വാര്‍ത്തകളില്‍ വന്നെത്താത്തൊരു മുഖമാണ്. പക്ഷേ സല്‍മാന്റെ സഹോദരീ സ്‌നേഹം ഏറെ പ്രശസ്തമാണുതാനും.

  ഷെഹനാസ് ലലരുഖ്

  അറിയുമോ ഇവരെ ?

  സാക്ഷാല്‍ കിങ് ഖാന്റെ മുതിര്‍ന്ന സോഹദരിയാണ് ഷെഹനാസ്. വളരെ അപൂര്‍വ്വമായി മാത്രമേ ഷാരൂഖും കുടുംബവും പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഷെഹനാസിനെ കാണാറുള്ളു.

  ആദിത്യ റായ്

  അറിയുമോ ഇവരെ ?

  ലോകപ്രശസ്തയാണ് നമ്മുടെ ഐശ്വര്യ റായ്. ഫാഷന്‍ റാംപില്‍ നിന്നുമെത്തി സുന്ദരീകിരീടം സ്വന്തമാക്കി പിന്നീട് ബോളിവുഡില്‍ കിരീടം വെയ്ക്കാത്ത റാണിയായി മാറിയ ഐശ്വര്യയുടെ മുതിര്‍ന്ന സഹോദരന്‍ ആദിത്യ റോയിയെ അധികം ആര്‍ക്കും പരിചയമുണ്ടാകില്ല. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറാണ് ആദിത്യ റായ്.

  ഹര്‍ഷവര്‍ധന്‍ കപൂര്‍

  അറിയുമോ ഇവരെ ?

  അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ഇന്ന് വലിയ താരമാണ്. റിയ കപൂറും പ്രശസ്തയായ താരസന്തതി തന്നെ. പക്ഷേ ഇവരുടെ ഇളയസഹോദരനായ ഹര്‍ഷവര്‍ധന്‍ കപൂര്‍ വല്ലപ്പോഴും മാത്രമേ ക്യാമറകളുടെ വെളിച്ചത്തിലേയ്ക്ക് എത്താറുള്ളു. സംവിധാനമാണ് ഹര്‍ഷവര്‍ധന്റെ വലിയ മോഹം.

  ബിജോയേത ബസു

  അറിയുമോ ഇവരെ ?

  ബോളിവുഡിന്റെ ഫിറ്റ് വുമണായ ബിപാഷ ബസുവിന്റെ സഹോദരിയാണ് ബിജോയേത. അപൂര്‍വ്വമായി മാത്രമാണ് ബിപാഷയ്‌ക്കൊപ്പം ഏതെങ്കിലും ചടങ്ങുകളില്‍ ബിജോയേത എത്താറുള്ളത്.

  അനിഷ പദുകോണ്‍

  അറിയുമോ ഇവരെ ?

  ബോളിവുഡിന്റെ ലക്കി സ്റ്റാര്‍ പദവിയിലാണ് ഇന്ന് ദീപിക പദുകോണ്‍. പഴയകാല ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുകോണിന് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ദീപികയും അനിഷയും. ദീപിക സിനിമയിലുടെ വെള്ളിവെളിച്ചത്തിലാണെങ്കില്‍ അനിഷ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. ഗോള്‍ഫ് ആണ് അനിഷയുടെ മേഖല

  സുനൈന റോഷന്‍

  അറിയുമോ ഇവരെ ?

  ഹൃത്തിക് റോഷന്റെ ഏക സഹോദരിയായ സുനൈന റോഷനെയും അധികം പേര്‍ക്കൊന്നും അറിയാനിടയില്ല. വിവാഹമോചനം നേടിയ സുനൈന ഹൃത്തിക്കിനും മാതാപിതാക്കള്‍ക്കുമൊപ്പം തന്നെയാണ് താമസം.

  രംഗോലി

  അറിയുമോ ഇവരെ ?

  ബോളിവുഡ് സുന്ദരി കങ്കണ റാണൗത്തിന്റെ സഹോദരിയായായ രംഗോലി റാണൗത്തിനെയും അധികം പേര്‍ക്കൊന്നും അറിയാനിടയില്ല.

  സിദ്ധാര്‍ത്ഥ് കൊയ്രാള

  അറിയുമോ ഇവരെ ?

  ബോളിവുഡിനും തെന്നിന്ത്യയ്ക്കും പ്രിയങ്കരിയായ താരമായ മനീഷ കൊയ്രാളയുടെ ഇളയ സഹോദരനാണ് സിദ്ധാര്‍ത്ഥ് കൊയ്രാള. 2006ല്‍ ഇറങ്ങിയ അന്‍വര്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.

  സിദ്ധാര്‍ത്ഥ് ചോപ്ര

  അറിയുമോ ഇവരെ ?

  ബോളിവുഡിലെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയങ്ക ചോപ്രയുടെ സഹോദരനാണ് സിദ്ധാര്‍ത്ഥ് ചോപ്ര.

  റിധിമ കപൂര്‍

  അറിയുമോ ഇവരെ ?

  ഋഷി കപൂറിന്റെ മകളും രണ്‍ബീറിന്റെ സഹോദരിയുമായ റിധിമ കപൂറും സിനിമാലോകത്തിന് അത്ര പരിചിതമല്ലാത്ത മുഖമാണ്. റിധിമ ഒരു ഫാഷന്‍ ഡിസൈനറാണ്.

  സാബ അലി ഖാന്‍

  അറിയുമോ ഇവരെ ?

  മന്‍സൂര്‍ അലി ഖാന്‍ പടൗഡിയ്ക്കും ശര്‍മിള ടാഗോറിനും മൂന്നുമക്കളുണ്ടെന്ന് അറിയുന്നത് ചിലര്‍ക്കെങ്കിലും ഒരു അത്ഭുതമായിരിക്കും കാരണം സെയ്ഫ് അലി ഖാനും സോഹ അലി ഖാനും മാത്രമാണ് ചലച്ചിത്രമേഖലിയിലുള്ളത്. അതുകൊണ്ടുതന്നെ ചലച്ചിത്രപ്രേക്ഷകര്‍ക്ക് സാബയെ കൂടുതല്‍ പരിചയമുണ്ടാകില്ല.

  English summary
  Here's a roundup of celebrity siblings who live in the shadow of the more famous sibling.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X