»   » ദീപികയുമായി കടിപിടിയില്ല അനുഷ്‌ക്ക

ദീപികയുമായി കടിപിടിയില്ല അനുഷ്‌ക്ക

Posted By:
Subscribe to Filmibeat Malayalam
Anushka-Deepika
തന്നെക്കുറിച്ച് പരന്നിരിയ്ക്കുന്ന പുതിയ ഗോസിപ്പ് കേട്ട് ആകെ ചൂടിലാണ് ബോളിവുഡ് സുന്ദരി അനുഷ്‌ക്ക ശര്‍മ. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍സുന്ദരിയ ദീപിക പദുകോണും താനും തമ്മില്‍ വമ്പന്‍ കമ്പനികളുടെ ബ്രാന്റ് അംബാസിഡറാവാന്‍ വേണ്ടി കടിപിടി നടത്തുവെന്ന വാര്‍ത്തകളാണ് അനുഷ്‌ക്കയെ രോഷം കൊള്ളിയ്ക്കുന്നത്.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ കിക്കിലെ നായികപദവി സ്വന്തമാക്കാന്‍ എന്ത് സാഹസത്തിനും ഇരുവരും തയാറാണെന്നും പരദൂഷണക്കാര്‍ പറയുന്നു. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഉഗ്രന്‍ പോരാട്ടമാണ് നടത്തുന്നതത്രേ.

ബോളിവുഡ് താരമായ രണ്‍വീര്‍ സിങിനെ സ്വന്തമാക്കാനാണിതെന്നും പറയപ്പെടുന്നു. രണ്‍വീറുമായി അനുഷ്‌ക്ക ഈയടുത്ത് ഡേറ്റിങ് നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ രണ്‍വീറുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ് ദീപിക.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അനുഷ്‌ക്ക നിഷേധിയ്ക്കുകയാണ്. ദീപികയുമായി ഒരു തരത്തിലുള്ള മത്സരവുമില്ല, മറ്റൊരാളില്‍ നിന്ന് അവസരങ്ങള്‍ തട്ടിയെടുക്കേണ്ട ഗതികേട് തനിയ്ക്കില്ലെന്നും തനിയ്ക്ക് ഇഷ്ടം ഓഫറുകള്‍ വരുന്നുണ്ടെന്നും അനുഷ്‌ക്ക വിശദീകരിയ്ക്കുന്നു.

English summary
The rumours are rife that both Anushka and Deepika are hell bent grabbing big films and endorsements from each other.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam