»   » എലികളും മനുഷ്യനും തമ്മില്‍ എന്താണ് വ്യത്യാസം, 'ട്രാപ്പഡ്' ബോക്‌സ് ഓഫീസില്‍ ഹിറ്റാവുന്നു!!!

എലികളും മനുഷ്യനും തമ്മില്‍ എന്താണ് വ്യത്യാസം, 'ട്രാപ്പഡ്' ബോക്‌സ് ഓഫീസില്‍ ഹിറ്റാവുന്നു!!!

Posted By:
Subscribe to Filmibeat Malayalam

റിലീസായി ദിവസങ്ങള്‍ കൊണ്ട് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് രാജ്കുമാര്‍ റാവുവിന്റെ പുതിയ സിനിമ 'ട്രാപ്പ്ഡ്'. മാര്‍ച്ച് പതിനേഴിനാണ് സിനിമ റിലീസായത്.

വിക്രമാദിത്യ മോത്‌വന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാജ്കുമാര്‍ റാവു ആണ് നായകനായി എത്തുന്നത്. ഗീതാഞ്ജലി ധാപ്പയാണ് നായിക. ചിത്രം ശരിക്കും ട്രാപ്പിലായിരിക്കുകയാണ്.

ഇതിവൃത്തം

ചിത്രത്തില്‍ രാജ്കുമാര്‍ റാവു ശൗര്യ എന്ന കഥാപാത്രത്തിലാണ് വരുന്നത്. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ദിവസങ്ങളോളം കുടുങ്ങി പോയ അവസ്ഥയില്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നതാണ് ചിത്രത്തിലുടെ കാണിക്കുന്നത്.

ഭക്ഷണം പോലുമില്ലാതെ

കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെ കഴിയുന്ന ശൗര്യ പ്രാവിനെ ഭക്ഷിക്കുകയും എലികളോട് സംസാരിക്കുന്നതുമൊക്കെ കാണം.

ഒഴിവാക്കിയ സീന്‍ പുറത്തായി

സിനിമയില്‍ നിന്നും ഒഴിവാക്കിയ സീന്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കാന്‍ തുടങ്ങിയത്.

എലിയും മനുഷ്യനും തമ്മിലുള്ള സാമ്യതകള്‍

മാളത്തില്‍ കുടുങ്ങിയിരിക്കുന്ന എലിയും മനുഷ്യനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ശൗര്യ ചോദിക്കുന്നു. എന്നാല്‍ രണ്ടാളും മാളത്തിലുടെ ഓടുകയെ ഉള്ളുവെന്നും അദ്ദേഹം പറയുന്നു.

സിബിഎഫ്‌സി സിനിമയിലെ ആ രംഗം ഒഴിവാക്കി

സിനിമയിലെ രംഗം സിബിഎഫ്‌സി ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ആ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കപ്പെടുകയായിരുന്നു. സിനിമയുടെ പ്രവര്‍ത്തകര്‍ ഈ രംഗം യുട്യൂബിലുടെ പുറത്തെത്തിക്കുകയായിരുന്നു.

ഹൗസ്ഫുള്‍

ട്രാപ്പ്ഡ് 300 തിയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ എല്ലായിടത്തും ഹൗസ്ഫുളാണ്. 2.3 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ സിനിമ ആദ്യ ദിവസങ്ങളില്‍ തന്നെ 4.5 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടി.

English summary
Trapped deleted scene which was chopped by the CBFC. Rajkummar Rao talks to a rat and says both men and mouse “run after holes”.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam