»   » എ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ അംഗീകരിക്കാമെന്ന് നിര്‍മാതാവ്! സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യം ഞെട്ടിച്ചു

എ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ അംഗീകരിക്കാമെന്ന് നിര്‍മാതാവ്! സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യം ഞെട്ടിച്ചു

By: Teresa John
Subscribe to Filmibeat Malayalam

പലപ്പോഴും പ്രദര്‍ശനത്തിനെത്തുന്നതിന് തൊട്ട് മുമ്പ് സെന്‍സര്‍ ബോര്‍ഡ് പല സിനിമകളുടെയും ജീവനെ തന്നെ ഇല്ലാതാക്കാറുണ്ട്. ഇതിനെതിരെ പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും മാറ്റം ഒന്നും വന്നിരുന്നില്ല. സാധാരണ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ബോര്‍ഡിന്റെ ആവശ്യം വരാറുണ്ടെങ്കിലും നവാസുദ്ദീന്‍ സിദ്ദിഖിയുടെ സിനിമ 'ബാബുമോശൈ ബന്തൂക്ബസി' എന്ന ചിത്രത്തിന് സംഭവിച്ചത് പോലെ പറ്റിയിട്ടുണ്ടാവില്ല.

നിവിന്‍ പോളിയുടെ അളിയനായ ടോണി ഇടയാടിയെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!

ചിത്രത്തില്‍ നിന്നും 48 രംഗങ്ങള്‍ക്ക് മേലെ ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രീക വെച്ചിരുന്നത്. സംഭവത്തില്‍ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിച്ചെന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് കിരണ്‍ ഷ്രോഫാണ് രംഗത്തെത്തിയിരിക്കുന്നത്.

ബാബുമോശൈ ബന്തൂക്ബസി

ഇത്തവണ സെന്‍സര്‍ ബോര്‍ഡിന്റെ ഇരയായ സിനിമയാണ് ബാബുമോശൈ ബന്തൂക്ബസി. കുഷാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രം റിലീസിന് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് സിനിമയുടെ ജീവന്‍ തന്നെ എടുക്കുന്ന തീരുമാനമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയത്.

48 രംഗങ്ങള്‍ക്ക് മേല്‍ കത്രീക വീണു

ഒന്നും രണ്ടുമല്ല ചിത്രത്തിലെ 48 രംഗങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക വീണിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് ഇത്രയധികം കട്ട് വന്നിരിക്കുന്നത്.

ആരോപണവുമായി നിര്‍മാതാവ് രംഗത്ത്


സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിച്ചെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്ത്രീയായ നിങ്ങള്‍ക്ക് എങ്ങനെ ഇത്തരമൊരു ചിത്രം എടുക്കാന്‍ തോന്നിയെന്നായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ ആദ്യ ചോദ്യം.

പാന്റും ഷര്‍ട്ടും ഇട്ടാല്‍ സ്ത്രീ ആകുമോ?

മറ്റൊരു ബോര്‍ഡംഗം ചോദിച്ചത് പാന്റുസും ഷര്‍ട്ടും ധരിച്ച ഒരുവള്‍ എങ്ങനെ സ്ത്രീ ആകുമെന്നായിരുന്നു. വാര്‍ത്ത സമ്മേളനത്തിനിടെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം ചോദ്യങ്ങളെ കുറിച്ച് നിര്‍മാതാവ് തുറന്ന് പറഞ്ഞിരുന്നത്.

എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നെങ്കില്‍...

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നെങ്കില്‍ തങ്ങള്‍ തൃപ്തരാകുമായിരുന്നു. എന്നാല്‍ അതിനൊപ്പം 48 രംഗങ്ങള്‍ ഒഴിവാക്കണമെന്ന നടപടി സ്വീകരിക്കാന്‍ കഴില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. ഇതിനുള്ള മറുപടിയായിട്ടാണ് മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ വന്നതെന്നും നിര്‍മാതാവ് വ്യക്തമാക്കുന്നു.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ സിനിമ

നവാസുദ്ദീന്‍ സിദ്ദിഖി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ബാബുമോഷായ് ബണ്ടുബാസ്. നവാസുദ്ദീനെ പോലെ കറുത്ത നടന്റെ കൂടെ വെളുത്ത നായികയെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറുടെ വാക്കുകള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

English summary
CBFC member to Babumoshai Bandookbaaz producer: You’re not a woman if you wear shirt and pants
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam