»   » വിവാദമോ റെക്കോര്‍ഡോ??? നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റെക്കോര്‍ഡ് കട്ട്!!!

വിവാദമോ റെക്കോര്‍ഡോ??? നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റെക്കോര്‍ഡ് കട്ട്!!!

By: Karthi
Subscribe to Filmibeat Malayalam

സിനിമ എന്ന കലാരൂപത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കെതിരെ എക്കാലവും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ അടുത്ത കാലം മുതലാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ വിവാദങ്ങളിലേക്ക് നയിക്കാന്‍ തുടങ്ങിയത്. 

ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി സോനം കപൂര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം???

ഭരണകൂടത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന ഇടപെടലുകളാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിവാദത്തിന്റെ പ്രതിക്കൂട്ടിലാക്കിയത്. 'ഉഡ്താ പഞ്ചാബ്', 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' തുടങ്ങിയ ചിത്രങ്ങളിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തിന് റെക്കോര്‍ഡ് കട്ടുകള്‍ നിര്‍ദ്ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. 

ബാബുമോശൈ ബന്തൂക്ബസി

കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാബുമോശൈ ബന്തൂക്ബസി' എന്ന ചിത്രം. നവാസുദ്ദീന്‍ സിദ്ദിഖി നായകനാകുന്ന ഈ ചിത്രത്തിന് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചാണ് സെന്‍സര്‍ ബോര്‍ഡ് വിവാദത്തിലായിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പെഹ്‌ലാജ് നിഹലാനിയാണ് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചത്.

48 കട്ടുകള്‍

48 തിരുത്തലുകളാണ് പെഹ്‌ലാജ് നിഹലാനി 'ബാബുമോശൈ ബന്തൂക്ബസി'ക്ക് നിര്‍ദേശിച്ചത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയധികം കട്ടുകള്‍ നിര്‍ദ്ദേശിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്ന സൂചന അനുസരിച്ച് ചിത്രത്തിലെ ലൈംഗീക അതിപ്രസരവും വയലന്‍സും ആകാം സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിര്‍ദ്ദേശത്തിന് പിന്നില്‍.

ഉത്തരമില്ലാതെ ചെയര്‍മാന്‍

എന്തുകൊണ്ടാണ് ചിത്രത്തിന് ഇത്രയധികം കട്ടുകള്‍ നിര്‍ദ്ദേശിച്ചത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ചെയര്‍മാന്‍ പെഹ്‌ലാജ് നിഹലാനിക്ക് സാധിച്ചില്ല. 'ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്' എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്.

വിവാദങ്ങളുടെ ചെയര്‍മാന്‍

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പെഹ്‌ലജ് നിഹലാനി എത്തയിതിന് ശേഷം വിവാദങ്ങളൊഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. വിവാദങ്ങളേത്തുടര്‍ന്ന് നിഹലാനി രാജി വച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

നായിക ഇറങ്ങിപ്പോയ ചിത്രം

ചിത്രീകരണം ആരംഭിച്ച നാള്‍ മുതല്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് 'ബാബുമോശൈ ബന്തൂക്ബസി'. നഗ്നത പ്രദര്‍ശനം ആവശ്യത്തിലധികം ഉണ്ടെന്നും അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് കഴിയില്ലെന്നും പറഞ്ഞ് ബംഗാളി നടി ചിത്രാംഗദ സിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

വെളുത്ത നായിക ബുദ്ധിമുട്ടാണ്

ബംഗാളി നടി ബിദിത ഹാഗാണ് ചിത്രാംഗദയുടെ റോളിലേക്ക് പിന്നീടെത്തിയത്. നവാസുദ്ദീന്‍ സിദ്ദിഖിക്ക് വെളുത്ത് സുന്ദരിയായ നായികയെ കിട്ടുക പ്രയാസമാണെന്ന് കാസ്റ്റിംഗ് ഡയറക്ടര്‍ സഞ്ജയ് ചൗഹാന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് നവാസുദ്ദീന്‍ സിദ്ദിഖി നല്‍കിയ മറുപടി വൈറലായിരുന്നു.

നവാസിന്റെ മറുപടി

ഇരുണ്ട നിറക്കാരനും സുന്ദരനുമല്ലാത്തതിനാലാണ് തനിക്ക് സുന്ദരിമാരായ നായികയെ കിട്ടാത്തതെന്ന് മനസിലാക്കി തന്നിതിന് നന്ദിയുണ്ട്. ലുക്കിലല്ല താന്‍ ശ്രദ്ധ കൊടുക്കുന്നത് എന്നുമായിരുന്നു നവാസുദ്ദീന്റെ ടീറ്റ്. സോഷ്യല്‍ മീഡിയ ഈ ട്വീറ്റ് ഏറ്റെടുത്തിരുന്നു.

റിലീസ് 25ന്

അണിയറ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം 25ന് തിയറ്ററില്‍ എത്തിക്കാനായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായതോടെ ഇത് എത്രമാത്രം സാധ്യമാകും എന്ന കാര്യം സംശയമാണ്.

English summary
Pahlaj Nihalani has ordered 48 cuts in the Nawazuddin Siddiqui film Babumoshai Bandookbaaz. When asked about the number of cuts that have been ordered in Babumoshai Bandookbaaz, Nihalani told India Today Television, 'We are just doing our job.'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam