»   » രോഗങ്ങളെ കീഴടക്കിയ സൂപ്പര്‍ താരങ്ങള്‍

രോഗങ്ങളെ കീഴടക്കിയ സൂപ്പര്‍ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന് മസ്തിഷ്‌ക ശസ്ത്രക്രിയ എന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. കൈയ്ക്ക് സ്വാധീനക്കുറവ് അനുഭവപ്പെട്ടതേത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് തിരിച്ചറിഞ്ഞ ഉടനേ ശസ്ത്രക്രിയയും നടത്തി. ഇപ്പോള്‍ പ്രിയതാരം തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

ആദ്യമായല്ല തങ്ങളുടെ പ്രിയപ്പെട്ട താരം അസുഖബാധിതനാകുന്നത് കണ്ട് ആരാധകര്‍ സങ്കടപ്പെടുന്നത്. അമിതാബ് ബച്ചനും രജനീകാന്തും ഷാരൂഖ് ഖാനും മനീഷ കൊയ്‌റാളയും അസുഖ ബാധിതരായത് കണ്ട് ആരാധകര്‍ വിഷമിച്ചിട്ടുണ്ട്.

അസുഖം മൂലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചില താരങ്ങള്‍ ആരൊക്കെയാണ് എന്ന് നോക്കൂ.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന് മസ്തിഷ്‌ക ശസ്ത്രക്രിയ എന്നത് ഞെട്ടലായിപ്പോയി ആരാധകര്‍ക്ക്. പ്രിയതാരം സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണവര്‍.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

1982 ല്‍ കൂലി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ബിഗ് ബിക്ക് അടിവയറില്‍ രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടിവന്നത്. തിരിച്ചുവരവിന് ശേഷം എണ്ണം പറഞ്ഞ വേഷങ്ങള്‍ കൊണ്ട് ആരാധകരെ ആശ്വസിപ്പിച്ചു അദ്ദേഹം.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

ഷാരൂഖ് ഖാന് പുറംവേദനയുണ്ട് എന്ന വാര്‍ത്ത ആരാധകര്‍ക്ക് അറിയാവുന്നതാണ്. ചെന്നൈ എക്‌സ്പ്രസിന്റെ ഷൂട്ടിംഗിനിടെ കിംഗ് ഖാന്‍ തോളില്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

റാണ എന്ന ചിത്രത്തിനായി നടത്തിയ കഠിനാധ്വാനം രജനിയെ ആശുപത്രിക്കിടക്കയിലെത്തിച്ചു. മദ്യപാനം കൊണ്ട് ചില്ലറ അസുഖങ്ങള്‍ അദ്ദേഹത്തിന് നേരത്തെയുണ്ടായിരുന്നു.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

മദ്യപാനവും പുകവലിയും സെയ്ഫിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

സല്‍മാനെ കണ്ടാല്‍ ആരോഗ്യപ്രശ്‌നങ്ങളുളള ആളാണെന്ന് തോന്നില്ല, എന്നാല്‍ ഞരമ്പ് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 2011 ല്‍ താരം തുടര്‍ച്ചയായി ചികിത്സ തേടിയിരുന്നു.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

ബര്‍ഫിയുടെ സംവിധായകനായ അനുരാഗ് ബസു ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായതാണെന്ന് അറിയാമോ

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

ആരാധകരുടെ പ്രിയ ക്രിക്കറ്റര്‍ യുവരാജ് സിംഗാണ് ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച മറ്റൊരാള്‍

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

ബോളിവുഡ് സുന്ദരി മനീഷ കൊയ്‌റാളയ്ക്ക് ക്യാന്‍സറാണെന്ന വാര്‍ത്ത വിശ്വസിക്കാന്‍ പോലും ആരാധകര്‍ തയ്യാറായിരുന്നില്ല.

രോഗത്തോട് പൊരുതിയ സൂപ്പര്‍ താരങ്ങള്‍

മലയാളത്തിന്റെ പ്രിയ നടി മംമ്ത ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷവും സിനിമാ രംഗത്ത് സജീവമാണ്.

English summary
List of celebrities and stars who have battled some serious health issues in their career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam