»   » മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

Posted By:
Subscribe to Filmibeat Malayalam

മേക്കപ്പില്ലാതെ ജീവിക്കാന്‍ പറ്റുമോ? സാധാരണക്കാരെക്കുറിച്ചല്ല കേട്ടോ, ചോദ്യം താരങ്ങളെക്കുറിച്ചാണ്. സിനിമയിലും സീരിയലിലും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ പലരെയും മേക്കപ്പില്ലാതെ കണ്ടാല്‍ ഞെട്ടിപ്പോകുമെന്നാണ് ആളുകള്‍ പറയുന്നത്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേ എന്ന മോഹന്‍ലാല്‍ ഡയലോഗ് ഓര്‍മവരും പല താരങ്ങളെയും നേരിട്ട് കണ്ടാല്‍ എന്നതാണ് സത്യം.

സെലിബ്രിറ്റികള്‍ക്ക് മേക്കപ്പ് ഒഴിച്ചുകൂടാനാകാത്തതും അതുകൊണ്ട തന്നെ. ആരെങ്കിലും മരിച്ചു എന്ന് കേട്ട് ടി വിയില്‍ പ്രതികരിക്കാന്‍ കേറുന്നതിനു മുമ്പും വേണം പലര്‍ക്കും മേക്കപ്പ്. ഓരോ സിനിമയിലും സ്‌റ്റേജ് ഷോയ്ക്കും വേണം ഓരോരുത്തര്‍ക്ക് ഓരോ ലുക്കും മേക്കപ്പും.

അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ മേക്കപ്പ് കൊണ്ടും പണികിട്ടിയ താരങ്ങളുണ്ട്. അവരില്‍ തമിഴെന്നോ മലയാളമെന്നോ ബോളിവുഡെന്നോ വ്യത്യാസമില്ല. ഞെട്ടിക്കുന്ന മേക്കപ്പുമായി ചില ബോളിവുഡ് താരങ്ങളെ കാണൂ.

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

പോതുവെ ശ്രീദേവി നല്ല കോസ്റ്റിയൂം സെന്‍സുള്ള ഒരാളാണ്. ഈ പ്രായത്തിലും മുപ്പതിന്റെ ആകാരവടിവ് സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നതും വെറുതെയല്ല. എന്നാല്‍ ഈ കോലം ശ്രീദേവിക്ക് ഒട്ടും ചെരുന്നില്ല എന്ന് തന്നെ പറയേണ്ടിവരും.

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

കഹോ നാ പ്യാര്‍ ഹോയില്‍ കണ്ട അമീഷ പട്ടേലാണ് ഇതെന്ന് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ?

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

ആപ്പില്‍ പോലെ ചുവന്നുതുടുക്കണം കവിളുകള്‍ എന്നതൊരു സൗന്ദര്യ സങ്കല്‍പമാണ്. എന്നാല്‍ ലോകസുന്ദരിയുടെ കവിളുകള്‍ കുറച്ചധികം ചുവന്നുപോയി.

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയെ നോക്കൂ. എന്തോ അസുഖം വന്ന പോലുണ്ട് ഈ മേക്കപ്പില്‍ ഗൗരിയെ കണ്ടാല്‍

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

പ്രായം കുറയ്ക്കാന്‍ മാത്രമല്ല, കണ്ടാല്‍ ഞെ്ട്ടിപ്പോകുന്ന ഫലം തരാനും ചിലപ്പോള്‍ മേക്കപ്പിന് കഴിയും. ചിന്ന ചിന്ന ആശൈ നായിക മധുവിനെ നോക്കൂ.

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

കണ്ണാടി നോക്കാതെയാണോ രവീണ വീട്ടില്‍നിന്നിറങ്ങിയത് എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

സോനം സുന്ദരിയല്ല എന്നാരും പറയില്ല. എന്നാല്‍ ഈ ചിത്രം നോക്കു, ഒരു അരുതായ്ക ഫീല്‍ ചെയ്യുന്നില്ലേ

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

മേക്കപ്പ് ബ്ലണ്ടറിന് ഉദാഹരണം പോലെ മുന്നില്‍ നില്‍ക്കുകയാണ് അദിതി റാവു.

മേക്കപ്പ് കാരണം പണി കിട്ടിയ നടിമാര്‍

ഈ ഫോട്ടോയില്‍ പദ്മസിയെ കണ്ടാല്‍ വൈറ്റ് വാഷ് അടിച്ചുവെച്ച പോലുണ്ട്

English summary
See the list of Celebrity actress Makeup Disasters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam