»   » ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

വിവാഹമെന്ന കരാറില്‍ ഒപ്പുവെയ്ക്കാതെ പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുകയെന്നത് ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ലാതായിട്ടുണ്ട്. ഇന്ന് സാധാരണക്കാര്‍പോലും ജീവിതത്തില്‍ ഈ വഴി തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ചലച്ചിത്രലോകത്ത് പണ്ടുമുതല്‍ക്കേ ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടായിട്ടുണ്ട്. പ്രണയങ്ങളും പ്രണയപരാജയങ്ങളും ഒരാള്‍ക്ക് ഒന്നിലേറെ വിവാഹങ്ങളും നടക്കാറുള്ള ബോളിവുഡ് പോലുള്ള ചലച്ചിത്രമേഖലയില്‍ ഇന്ന് ഒട്ടേറെ താരങ്ങള്‍ ലിവ് ഇന്‍ പാതയിലാണ്. മുമ്പ് ഇക്കാര്യം തുറന്നുപറയാന്‍ പലരും മടിച്ചിരുന്നുവെങ്കില്‍, ലിവ് ഇന്‍ ബന്ധങ്ങളെ വിവാഹബന്ധം പോലെതന്നെ പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് തങ്ങളുടെ ബന്ധം പരസ്യമാക്കാനുള്ള മനസ് പലരും കാണിയ്ക്കുന്നുണ്ട്.

ചിലരെല്ലാം ലിവിങ് ടുഗതര്‍ പരീക്ഷിച്ച് വിജയിച്ചശേഷം വിവാഹിതരാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ വിവാഹമെന്ന ഉടമ്പടിയിലേയ്ക്ക ്പ്രവേശിച്ചവരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇതാ ബോളിവുഡിലെ ഇപ്പോഴത്തെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും ഏറെനാളായി ഒരുമിച്ചാണ് ജീവിയ്ക്കുന്നത്. അടുത്തിടെ ഇവര്‍ക്കൊരു മകനും പിറന്നിട്ടുണ്ട്. ആദ്യ വിവാഹം വേര്‍പെടുത്തിയശേഷമാണ് അമീര്‍ കിരണിനൊപ്പം ജീവിയ്ക്കാന്‍ തുടങ്ങിയത്.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ഈ ബന്ധം ഇപ്പോള്‍ നിലവിലില്ലെങ്കിലും ഒന്‍പത് വര്‍ഷക്കാലത്തെ ലിവ് ഇന്‍ ബന്ധത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്. തങ്ങളുട ബന്ധം ഒരിക്കലും ഇവര്‍ രഹസ്യമാക്കി വച്ചിരുന്നില്ല. ഇപ്പോള്‍ ജോണ്‍ വിവാഹത്തിനൊരുങ്ങുകയാണെന്നാണ് കേള്‍ക്കുന്നത്. ബിപാഷയ്ക്കും പുതിയ പ്രണയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ഏറെ നാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലിരുന്നശേഷമാണ് ഒരു വര്‍ഷം മുമ്പ് കരീനയും സെയ്ഫും വിവാഹിതരായത്.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ഷര്‍മിള ടാഗോറിന്റെയും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും മകളായ സോഹ അലി ഖാന്‍ ജ്യേഷ്ഠന്‍ സെയ്ഫ് അലി ഖാനെപ്പോലെതന്നെ ലിവ് ഇന്‍ പാതയിലാണ്. കുനാല്‍ ഖേമുവാണ് സോഹയുടെ പങ്കാളി. ഏറെനാള്‍ ലിവ് ഇന്‍ ബന്ധത്തില്‍ കഴിഞ്ഞശേഷം വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണത്രേ അനിയത്തിയ്ക്ക് ജ്യേഷ്ഠന്‍ നല്‍കിയിരിക്കുന്ന ഉപദേശം.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

തങ്ങളുടെ ലിവ് ഇന്‍ ബന്ധം ഒരിക്കലും മറച്ചുവെയ്ക്കാന്‍ ശ്രമിക്കാത്തവരാണ് അഭയും പ്രീതിയും. അടുത്തിടെ ഒരു ടിവിഷോയില്‍ തങ്ങള്‍ ഉടന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോവുകയാണെന്ന് അഭയ് വ്യക്തമാക്കിയിട്ടുണ്ട്.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ആദ്യ ചിത്രത്തില്‍ നായികയും നായകുമായി പ്രശസ്തരായവരാണ് സ്ലം ഡോഗ് മില്യനയറിലെ താരങ്ങളായ ദേവ് പട്ടേലും ഫ്രെയ്ദ പിന്റോയും. ഏറെനാളായി ഇവര്‍ രണ്ടുപേരും പങ്കാളികളായാണ് കഴിയുന്നത്.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ബോളിവുഡിലെ മറ്റൊരു ലിവ് ഇന്‍ പങ്കാളികളാണ് കാശ്മീര ഷായും കൃഷ്ണ അഭിഷേകും. പപ്പു പാസ് ഹോ ഗയാ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് പ്രണയത്തിലായ ഇവര്‍ ഒന്നിച്ച് ജീവിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

സംവിധായകന്‍ അനുരാഗ് കശ്യപും നടി കല്‍കി കൊച്‌ലിനും ലിവ് ഇന്‍ ബന്ധത്തില്‍ തുടരുന്നവരാണ്.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

ബോളിവുഡില്‍ പുതുമുഖതാരമായിരുന്ന കാലത്ത് കങ്കണയും ആദിത്യയും ഒന്നിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ പിരിഞ്ഞു.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍

നടന്‍ മനോജ് ബാജ്‌പേയിയും നടി നേഹയും ഏറെക്കാലം ഒന്നിച്ച് കഴിഞ്ഞശേഷമാണ് വിവാഹിതരായത്. കരീബ് എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡിലെത്തിയത്.

ബോളിവുഡിലെ ചില ലിവ് ഇന്‍ ബന്ധങ്ങള്‍


ഏറെക്കാലം ലിവ് ഇന്‍ പങ്കാളികളായിരുന്നു പൂജ ബേഡിയും ഹനീഫ് ഹിലാലും. പിന്നീട് ഇവര്‍ ബന്ധം ഉപേക്ഷിച്ചു.


English summary
Here is a look at some of our desi celebrity couples, who are still the best of roomies, and also a few who propagated live-in relationships before tying the knot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam