»   » വര്‍ഷങ്ങള്‍ പ്രണയിച്ചിട്ടും ഒന്നിക്കാന്‍ കഴിയാത്ത ബോളിവുഡിലെ കമിതാക്കള്‍ ഇവരാണ്...

വര്‍ഷങ്ങള്‍ പ്രണയിച്ചിട്ടും ഒന്നിക്കാന്‍ കഴിയാത്ത ബോളിവുഡിലെ കമിതാക്കള്‍ ഇവരാണ്...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പ്രണയങ്ങളും വിരഹങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. എങ്കിലും ഒരുമിച്ച് ജീവിക്കും എന്ന് ആരാധകര്‍ പ്രതീക്ഷിച്ച ചില പ്രണയജോടികള്‍ അ്പ്രതീക്ഷിതമായി പിരിഞ്ഞതും വേറെ വിവാഹം കഴിച്ചതും ഇന്നും ബോളിവുഡ് ലോകത്ത് ചര്‍ച്ചാ വിഷയം തന്നെയാണ്.

ബോളിവുഡില്‍ ഒന്നിയ്ക്കാന്‍ കഴിയാതെ പോയ ചില ജോടികള്‍ ഇവരാണ്. തുടര്‍ന്ന് വായിക്കൂ..

സജ്ഞയ് ദത്ത് വിവാഹം ചെയ്തത് റിച്ച ശര്‍മ്മയെയായിരുന്നു


സജ്ഞയ് ദത്ത് വിവാഹം ചെയ്തത് റിച്ച ശര്‍മ്മയെയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുമുണ്ട്. കാന്‍സര്‍ ബാധിച്ചാണ് റിച്ച മരിച്ചത്. പിന്നീട് മാധുരിയുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ടാഡാ കേസില്‍ സജ്ഞയ് അറസ്റ്റിലായതോടെ ആ പ്രണയം അവിടെ അവസാനിച്ചു.

ബോളിവുഡിലെ പ്രണയനായകനായിരുന്നു അക്ഷയ് കുമാര്‍


ബോളിവുഡിലെ പ്രണയനായകനായിരുന്നു അക്ഷയ് കുമാര്‍. ഓരോ കാലഘട്ടത്തിലും അക്ഷയ് കുമാറിന്റെ കാമുകില്‍ മാറി മാറി വരുമായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച ശില്‍പ്പ ഷെട്ടിയുമായി പ്രണയത്തിലായതും വലിയ സംസാരവിഷയമായിരുന്നു. എന്നാല്‍ ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലായതോടെ അക്ഷയ് ശില്‍പ്പയെ ചതിച്ചു എന്നാണ് പറയുന്നത്. പക്ഷെ ബന്ധം പിരിഞ്ഞതില്‍ ശില്‍പ്പ ഷെട്ടി ശരിയ്ക്കും തകര്‍ന്നു പോയിരുന്നു.

ഇവരുടെ വേര്‍പിരിയില്‍ ബോളിവുഡിനെ ശരിയ്ക്കും ഞെട്ടിച്ചു


ഇവരുടെ വേര്‍പിരിയില്‍ ബോളിവുഡിനെ ശരിയ്ക്കും ഞെട്ടിച്ചു. ബച്ചന്റെ 60ാം പിറന്നാളില്‍ വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ പിരിഞ്ഞു എന്നും വാര്‍ത്തകള്‍ വന്നു. വിവാഹത്തിന് ശേഷം അഭിനയിക്കരുത് എന്ന് ബച്ചന്‍ പറഞ്ഞതാണ് പിരിയാന്‍ കാരണമെന്ന് പാപ്പരാസികള്‍ പറയുന്നു.

ഒരേ സമയം രണ്ട് പേരെയാണ് ഹൃത്വിക് പ്രണയിച്ചിരുന്നത് എന്നാണ് പറയുന്നത്


ഒരേ സമയം രണ്ട് പേരെയാണ് ഹൃത്വിക് പ്രണയിച്ചിരുന്നത് എന്നാണ് പറയുന്നത്. കരീനയെയും സൂസന് ഖാനെയും. എന്നാല്‍ സൂസനെ വിവാഹം ചെയ്യുകയായിരുന്നു. കരീനയുമായി പിരിയാനുണ്ടായ കാരണം വ്യക്തമല്ല.

ഹൃത്വിക് റോഷനുമായി പിരിഞ്ഞതിന് ശേഷം


ഹൃത്വിക് റോഷനുമായി പിരിഞ്ഞതിന് ശേഷം കരീന പ്രണയത്തിലാകുന്നത് ഷാഹിദുമായിട്ടായിരുന്നു. നാല് വര്‍ഷത്തെ കടുത്ത പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. പിന്നീട് കരീന സെയ്ഫ് അലിഖാനെ വിവാഹം ചെയ്തു.

ബോളിവുഡിലെ ഹോട്ട് സ്റ്റാറുകളായികരുന്നു ബിപാഷയും ജോണും


ബോളിവുഡിലെ ഹോട്ട് സ്റ്റാറുകളായികരുന്നു ബിപാഷയും ജോണും. മോഡലിങ് രംഗത്ത് നിന്ന് തുടങ്ങി എട്ട് വര്‍ഷത്തോളം പ്രണയിച്ചു. പിന്നീടാണിവര്‍ പിരിഞ്ഞത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Celebs who could not marry their love!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam