»   » പൂര്‍ണ ഗര്‍ഭിണിയായി നടിയുടെ ഫോട്ടോഷൂട്ട്! ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയത് ഇങ്ങനെ..

പൂര്‍ണ ഗര്‍ഭിണിയായി നടിയുടെ ഫോട്ടോഷൂട്ട്! ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയത് ഇങ്ങനെ..

By: Teresa John
Subscribe to Filmibeat Malayalam

നടി സെലീന ജയ്റ്റിലി തന്റെ ഗര്‍ഭകാലം ആഘോഷമായിരുന്നു. രണ്ടാമതും ഇരട്ടക്കുട്ടികളുടെ അമ്മയാവുന്നു എന്ന സന്തോഷത്തില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന നടി ബിക്കിനി ചിത്രങ്ങളെല്ലാം പുറത്ത് വിട്ടിരുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം നടിയെ തേടി എത്തിയത് ഒരു ദു:ഖ വാര്‍ത്തയായിരുന്നു.

ഇക്കുറി അംബാനി ജിയോ കൊണ്ട് വന്ന പോലെ പുണ്യാളന്റെ പുതിയ പ്രൊഡക്ട് പൊളിക്കും! എന്താണെന്ന് അറിയണോ?

ഇരട്ടകുട്ടികളില്‍ ഒരാള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. സങ്കടകരമായ വാര്‍ത്ത നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. രണ്ടാമതും ഇരട്ടകുട്ടികള്‍ പിറന്നതില്‍ താന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഒരാളുടെ വേര്‍പാട് സങ്കടമാണ് നല്‍കുന്നതെന്നും നടി പറയുന്നു.

ദു:ഖ വാര്‍ത്ത

നടി സെലീന ജയ്റ്റിലി ഏറെ സന്തോഷവതിയായിരുന്നെങ്കിലും ജീവിതത്തിലേക്ക് ദുരന്തം കടന്ന് വരുന്നത് പെട്ടന്നായിരുന്നു. രണ്ടാമതും ഇരട്ടകുട്ടികളെ പ്രസവിച്ചിരുന്നെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കാരണം ഇതായിരുന്നു...

മക്കള്‍ ജനിച്ച വിവരം നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഒരാള്‍ സുഖമായിരിക്കുന്നു. എന്നാല്‍ മറ്റൊരാളുടെ അവസ്ഥ മോശമാണെന്ന് പറഞ്ഞിരുന്നെങ്കിലും ഹൃദയ സംബന്ധമായ പ്രശ്്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

ദൈവത്തിന്റെ പദ്ധതി

വീണ്ടും സുന്ദരന്മാരായ രണ്ട് ആണ്‍കുട്ടികളെയായിരുന്നു സെലീനയ്ക്ക് പിറന്നത്. മക്കള്‍ക്ക് ആര്‍തര്‍ ജയ്റ്റ്‌ലി ഹാഗ് എന്നും ഷാംഷര്‍ ജയ്റ്റ്‌ലി ഹാഗ് എന്നുമാണ് പേരിട്ടിരുന്നത്. എന്നാല്‍ എല്ലാം നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കില്ലല്ലോ. അതിനാല്‍ ഷാംഷര്‍ ഈ ലോകത്തെ ജീവിതം വേണ്ടെന്ന് വെച്ച് പോയിരിക്കുകയാണ്.

ഗ്രാന്റ്പ്പായുടെ കൈയിലുണ്ടാവും

സെലീനയുടെ പിതാവ് രണ്ട് മാസം മുമ്പായിരുന്നു മരണത്തിന് കീഴടങ്ങിയിരുന്നത്. അതിനാല്‍ തന്നെ തന്റെ മകന്‍ അവന്റെ ഗ്രാന്റ്പ്പായുടെ കൈയില്‍ സുരക്ഷിതനായി ഇരിക്കുന്നുണ്ടാവുമെന്നും സെലീന പറയുന്നു.

ചിത്രങ്ങള്‍

നിറവയറുമായി ബിക്കിനി വേഷത്തിലെത്തി ഫോട്ടോ ഷൂട്ട് നടത്തിയാണ് സെലീന ആദ്യം എല്ലാവരെയും ഞെട്ടിച്ചിരുന്നത്. പിന്നീട് പൂര്‍ണ ഗര്‍ഭിണിയായ സെലീന നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

ബാത്ത് ടബ്ബില്‍


ബിക്കിനി ചിത്രത്തിന് പിന്നാലെ ബാത്ത് ടബ്ബില്‍ കിടക്കുന്ന സെലീനയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ഗര്‍ഭകാലത്തും താന്‍ ഏറെ ആരോഗ്യവതിയാണെന്നും ഹോട്ട് ലുക്കിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ചിത്രങ്ങളിലുടെ നടി വ്യക്തമാക്കിരുന്നു.

സെലീനയുടെ കുട്ടികള്‍

സെലീനയുടെ രണ്ടാമത്തെ പ്രവസമാണിത്. ആദ്യത്തെ പ്രസവത്തിലും ഇരട്ട കുട്ടികളായിരുന്നു. വിന്‍സ്റ്റന്‍, വിരാജ് എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികള്‍ തന്നെയായിരുന്നു ആദ്യത്തെ പ്രസവത്തില്‍ നടിക്കും ഭര്‍ത്താവ് പീറ്റര്‍ ഹാഖിനുമുള്ളത്.

English summary
Celina Jaitly shared a bittersweet news about her delivery as one of the twins could not make it due to severe heart conditions. She posted an emotional message on her social media handle and at one side, we're happy that her son is healthy and sad that the other twin could not make it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam